UPDATES

വായിച്ചോ‌

മോദി അഞ്ച് വര്‍ഷം കൂടി ഭരിക്കുന്നു എന്നാല്‍ ഇന്ത്യ കൂടുതല്‍ ഇരുണ്ട കാലത്തേയ്ക്ക് എന്നര്‍ത്ഥം: ദ ഗാര്‍ഡിയന്‍ ലേഖനം

ഇന്ത്യയുടെ ഏറ്റവും വലിയ ദുരന്തം എന്ന് പറയുന്നത്, ഈ രാജ്യം അതിന്റെ ഏറ്റവും വലിയ അസ്തിത്വ പ്രതിസന്ധി നേരിട്ട ഒരു ഘട്ടത്തില്‍ ബിജെപിക്ക് ബദലാകാന്‍ ശേഷിയുള്ള ഒരു പാന്‍ ഇന്ത്യന്‍ രാഷ്ട്രീയ പാര്‍ട്ടി ഈ രാജ്യത്തില്ല എ്ന്നതാണ്.

നരേന്ദ്ര മോദി അഞ്ച് വര്‍ഷം കൂടി പ്രധാനമന്ത്രിയായാല്‍ ഇന്ത്യ കൂടുതല്‍ ഇരുണ്ട പ്രദേശമാകും എന്ന് അഭിപ്രായപ്പെടുന്നു ദ ഗാര്‍ഡിയനില്‍ എഴുതിയ ലേഖനത്തില്‍ കപില്‍ കോമോറെഡ്ഡി. ഇന്ത്യന്‍ റിപ്പബ്ലിക്ക് സ്ഥാപിക്കപ്പെട്ടത് എന്തൊക്കെ ആശയങ്ങളാണോ ആ ആശയങ്ങള്‍ നിലനിര്‍ത്തപ്പെടണോ എന്നതിന്റെ ജനഹിത പരിശോധനയായിരുന്നു ഇത്തവണത്തെ പൊതുതിരഞ്ഞെടുപ്പ്. ഈ തിരഞ്ഞെടുപ്പില്‍ മോദിക്ക് വീണ്ടും അഞ്ച് വര്‍ഷത്തേയ്ക്ക് അധികാരം ലഭിച്ചു എന്നാണെങ്കില്‍ അത് മതപരമായ ധ്രുവീകരണത്തിലേയ്ക്കുള്ള, തിരിച്ചുപോക്ക് പ്രയാസമായ അകപ്പെടലാണ്.

മോദിയുടെ ഹിന്ദു പാര്‍ട്ടിയായ ബിജെപി 2014ലെ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളൊന്നും പാലിക്കാത്തതൊന്നും വോട്ടര്‍മാര്‍ പരിഗണിച്ചില്ല. രണ്ട് കോടി തൊഴില്‍ നല്‍കുമെന്ന് മോദി വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ 20 വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കാണ് ഇന്ത്യയിലുള്ളത് (അതേസമയം എന്‍എസ്എസ്്ഒ സര്‍വേ കണക്ക് പ്രകാരം 1972 മുതലുള്ള ഏറ്റവും കൂടിയ തൊഴിലില്ലായ്മ നിരക്ക്്). രാജ്യത്തെ നൂറ് നഗരങ്ങളില്‍ സ്മാര്‍ട്ട് സിറ്റി യുവാക്കള്‍ക്ക് മോദി വാഗ്ദാനം ചെയ്തു. ഒന്നും പാലിച്ചില്ല. ഗംഗയെ ശുദ്ധീകരിക്കും എന്ന് പറഞ്ഞു. കാര്യമായി ഒന്നും നടന്നില്ല. ഗംഗയിപ്പോഴും അഴുക്കിന്റെ പ്രവാഹമായി തുടരുന്നു.

ഏറ്റവും മോശപ്പെട്ട കാര്യം ഇന്ത്യയെ ഒരു ഹിന്ദു രാജ്യമാക്കി മാറ്റുന്നതിനായി മോദി ജനാധിപത്യ സ്ഥാപനങ്ങളെ തകര്‍ത്തു എന്നതാണ്. തിരഞ്ഞെടുപ്പ് കമ്മീഷനെ തന്റേയും ബിജെപിയുടേയും ആയുധമാക്കി മോദി മാറ്റി. മോദി നിരന്തരം നടത്തിയ വര്‍ഗീയ പ്രസംഗങ്ങള്‍ക്കെതിരെ നടപടിയെടുത്തില്ല. സൈന്യത്തെ രാഷ്ട്രീയവത്കരിച്ചു. 1975ല്‍ ഇന്ദിര ഗാന്ധിയുടെ അടിയന്തരാവസ്ഥ കാലത്തിന് ശേഷം ജുഡീഷ്യറിയെ അപകടകരമായ നിലയിലെത്തിച്ചു.

ഇന്ത്യയുടെ ഏറ്റവും വലിയ ദുരന്തം എന്ന് പറയുന്നത്, ഈ രാജ്യം അതിന്റെ ഏറ്റവും വലിയ അസ്തിത്വ പ്രതിസന്ധി നേരിട്ട ഒരു ഘട്ടത്തില്‍ ബിജെപിക്ക് ബദലാകാന്‍ ശേഷിയുള്ള ഒരു പാന്‍ ഇന്ത്യന്‍ രാഷ്ട്രീയ പാര്‍ട്ടി ഈ രാജ്യത്തില്ല എ്ന്നതാണ്. ഇന്ത്യയെ സ്വാതന്ത്ര്യത്തിലേയ്ക്ക് നയിച്ച ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് 1970കളില്‍ ജനാധിപത്യത്തിലുള്ള അതിന്റെ വിശ്വാസമില്ലായ്്മ കാണിച്ചു. 1980കളില്‍ അത് ഹിന്ദു വര്‍ഗീയവാദവുമായി സന്ധി ചെയ്തു. 1990കളില്‍ ഏറ്റവും വലിയ അഴിമതിക്കാരായി മാറി. ഇന്ദിര ഗാന്ധി ഭരണഘടനയെ മരവിപ്പിച്ച് ഇന്ത്യക്കാരെ അടിച്ചമര്‍ത്തുകയാണ് ചെയ്തത് എങ്കില്‍ നരേന്ദ്ര മോദി ഭരണഘടനയില്‍ തന്റെ പ്രത്യയശാസ്ത്രത്തെ തിരുകിക്കയറ്റി ഈരാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കുകയാണ് ചെയ്യാന്‍ പോകുന്നത്.

വായനയ്ക്ക്: https://www.theguardian.com/commentisfree/2019/may/21/five-more-years-narendra-modi-india-dark-place

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍