UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എല്‍ഡിഎഫ് അധികാരത്തിലേക്ക്‌: ലൈവ് ബ്ലോഗ്‌

Avatar

12.41 PM പ്രതിപക്ഷ നേതാകാവാന്‍ ഇല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പ്രതീക്ഷിക്കാത്ത തിരിച്ചടിയാണുണ്ടായത്. താമര വിരിയുമെന്നും പ്രതീക്ഷിച്ചിരുന്നില്ലെന്നും ജനവിധി മാനിക്കുന്നുവെന്നും ചാണ്ടി പറഞ്ഞു.

12.34 PM മുസ്ലിംലീഗിന്റെ കോട്ടയായ താനൂരില്‍ അബ്ദുള്‍റഹ്മാന്‍ രണ്ടത്താണിയെ എല്‍ഡിഎഫ് സ്വതന്ത്രന്‍ വി അബ്ദുള്‍ റഹ്മാന്‍ അട്ടിമറിച്ചു.

12.31 PM നാദാപുരത്ത് എല്‍ഡിഎഫിന്റെ ഇകെ വിജയന്‍ വിജയിച്ചു

12.26 PM നിലമ്പൂരില്‍ ഇടതു സ്വതന്ത്രന് അട്ടിമറി വിജയം. ആര്യാടന്‍ ഷൗക്കത്തിന് തോല്‍വി.

12.24 PM 89 വോട്ടുകള്‍ക്ക് കെ സുരേന്ദ്രന് മഞ്ചേശ്വരത്ത് തോല്‍വി. മുസ്ലിംലീഗിന്റെ പിബി അബ്ദുള്‍ റസാഖിന് വിജയം.

12.20 PM പിസി വിഷ്ണുനാഥ് ചെങ്ങന്നൂരില്‍ 4357 വോട്ടിന് പിന്നില്‍

12.18 PM വട്ടിയൂര്‍ക്കാവില്‍ കോണ്‍ഗ്രസിന്റെ കെ മുരളീധരന് വിജയം. രണ്ടാമത് കുമ്മനം. മൂന്നാമത് സീമ.

12.17 PM അമ്പലപ്പുഴയില്‍ സിപിഐഎം സ്ഥാനാര്‍ത്ഥി ജി സുധാകരന്‍ വിജയിച്ചു

12.15 PM പുതുക്കാട് എല്‍ഡിഎഫിന്റെ സി രവീന്ദ്രനാഥ് വിജയിച്ചു.

12.14 PM പൊന്നാനിയില്‍ സിപിഐഎമ്മിന്റെ പി ശ്രീരാമകൃഷ്ണന് വിജയം. 17,000-ന് മുകളില്‍ ഭൂരിപക്ഷം.

12.12 PM കോവളത്ത് കോണ്‍ഗ്രസിന്റെ എം വിന്‍സെന്റ് വിജയിച്ചു. തോറ്റത് എല്‍ഡിഎഫിന്റെ സിറ്റിങ് എംഎല്‍എ ജമീല പ്രകാശം.

12.08 PM നേമത്ത് ഒ രാജഗോപാല്‍ വിജയത്തിലേക്ക്‌

12.08 PM വിഎസ് അച്യുതാനന്ദന് വിജയം. ഭൂരിപക്ഷം 27,000-ത്തിന് മുകളില്‍

12.06 PM പട്ടാമ്പിയില്‍ സിപിഐ സ്ഥാനാര്‍ത്ഥിക്ക് വിജയം

12.01 PM എല്‍ഡിഎഫ് 92 സീറ്റുകളിലും യുഡിഎഫ് 46 സീറ്റുകളിലും എന്‍ഡിഎ ഒരു സീറ്റിലും മുന്നിട്ട് നില്‍ക്കുന്നു.

12.00 PM കുന്നത്തനാട്ടില്‍ കോണ്‍ഗ്രസിന്റെ വി പി സജീന്ദ്രന്‍ വിജയിച്ചു.

11.59 AM പൂഞ്ഞാറില്‍ പിസി ജോര്‍ജ്ജിന് ഭൂരിപക്ഷം 27,000-ന് മുകളില്‍

11.58 AM വേങ്ങരയില്‍ പികെ കുഞ്ഞാലിക്കുട്ടി ജയിച്ചു

11.57 AM ഏഴ് സീറ്റുകളില്‍ എന്‍ഡിഎ രണ്ടാമത്‌

11.55 AM ധര്‍മ്മടത്ത് പിണറായി വിജയന്‍ ജയിച്ചു. 36,905 വോട്ടുകളുടെ ഭൂരിപക്ഷം.

11.55 AM കൊടുവള്ളിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കാരാട്ട് റസാഖിന് അട്ടിമറി വിജയം

11.53 AM കൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മുകേഷ് വിജയിച്ചു. ഭൂരിപക്ഷം 17611.

11.52 AM കല്‍പ്പറ്റയില്‍ സിപിഐഎമ്മിന്റെ സികെ ശശീന്ദ്രന്‍ ശശീന്ദ്രന് വിജയം. തോറ്റത് ശ്രേയംസ് കുമാര്‍.

11.49 AM തൃപ്പൂണിത്തുറയില്‍ എക്‌സൈസ് മന്ത്രി കെ ബാബുവിന് തോല്‍വി. എം സ്വരാജിന് വിജയം.

11.48 AM കൂത്തുപറമ്പില്‍ മന്ത്രി കെപി മോഹനന് തോല്‍വി. കെകെ ഷൈലജ വിജയിച്ചു

11.47 AM കായംകുളത്ത് യുഡിഎഫിന്റെ ലിജുവിനെ എല്‍ഡിഎഫിന്റെ പ്രതിഭ ഹരി തോല്‍പ്പിച്ചു

11.46 AM കരുനാഗപ്പള്ളിയില്‍ എല്‍ഡിഎഫിന്റെ ആര്‍ രാമചന്ദ്രന്‍ ജയിച്ചു

11.39 AM അടൂരില്‍ എല്‍ഡിഎഫിന്റെ ചിറ്റയം ഗോപകുമാര്‍ വിജയിച്ചു

11.38 AM ആറന്‍മുളയില്‍ എല്‍ഡിഎഫ് സ്വതന്ത്ര വീണ ജോര്‍ജ്ജിന് വിജയം

11.36 AM മന്ത്രി പികെ ജയലക്ഷ്മി, സ്പീക്കര്‍ എന്‍ ശക്തന്‍ എന്നിവര്‍ക്ക് തോല്‍വി

11.35 AM തൃശൂര്‍ എല്‍ഡിഎഫ് പിടിച്ചെടുത്തു. സിപിഐയുടെ വിഎസ് സുനില്‍കുമാറിന് വിജയം.

11.34 AM പാലക്കാട് ഷാഫി എം പറമ്പില്‍ വിജയിച്ചു

11.33 AM മഞ്ചേരിയില്‍ യുഡിഎഫിന്റെ എം ഉമ്മര്‍ വിജയിച്ചു

11.32 AM പിസി വിഷ്ണുനാഥ് 282 വോട്ടുകള്‍ക്ക് പിന്നില്‍

11.32 AM കുട്ടനാട്ടില്‍ തോമസ് ചാണ്ടി വിജയിച്ചു

11.30 AM ഇഎസ് ബിജിമോള്‍ വിജയം. ഭൂരിപക്ഷം 227 വോട്ടുകള്‍ മാത്രം.

11.28 AM പാലായില്‍ കെഎം മാണി ജയിച്ചു. ഭൂരിപക്ഷം 4703.

11.23 AM അരുവിക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശബരി നാഥന്‍ ജയിച്ചു.

11.23 AM തിരുവനന്തപുരത്ത് ശ്രീശാന്ത് മൂന്നാമതായി ഫിനിഷ് ചെയ്തു.

11.22 AM പാലായില്‍ മാണി ജയത്തിലേക്ക്‌

11.21 AM ചങ്ങനാശേരിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി സിഎഫ് തോമസ് വിജയിച്ചു.

11.20 AM അങ്കമാലിയില്‍ യുഡിഎഫിന്റെ റോജി ജോണ്‍ വിജയിച്ചു

11.19 AM ചവറയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍ വിജയന്‍പിള്ളയ്ക്ക് ജയം

11.17 AM പൂഞ്ഞാറില്‍ പിസി ജോര്‍ജ്ജിന്റെ ലീഡ് 20,000 കടന്നു

11.16 AM ചവറയില്‍ മന്ത്രി ഷിബു ബേബി ജോണിന് തോല്‍വി

11.15 AM കൊല്ലത്ത് മുകേഷിന് ലീഡ് പതിനായിരം കടന്നു

11.14 AM കോഴിക്കോട് സൗത്തില്‍ മന്ത്രി മുനീറിന് വിജയം

11.13 AM വടകരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സികെ നാണു മുന്നില്‍

11.12 AM കാട്ടാക്കടയില്‍ സ്പീക്കര്‍ എന്‍ ശക്തന്‍ പിന്നില്‍

11.12 AM അഴീക്കോട് മുസ്ലീംലീഗിന്റെ കെഎം ഷാജി വിജയിച്ചു

11.11 AM ഉദുമയില്‍ കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ തോറ്റു

11.10 AM കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴക്കന്‍ തോറ്റു

11.09 AM തിരുവനന്തപുരം സെന്‍ട്രലില്‍ മന്ത്രി വിഎസ് ശിവകുമാര്‍ വിജയിച്ചു.

11.08 AM തിരുവല്ല, ചെങ്ങന്നൂര്‍, നെടുമങ്ങാട്, കാട്ടാക്കട, കരുനാപ്പള്ളി, വട്ടിയൂര്‍ക്കാവ് തുടങ്ങിയ മണ്ഡലങ്ങളില്‍ മത്സരം ഇഞ്ചോടിഞ്ച്‌

11.07 AM ഇരിക്കൂറില്‍ മന്ത്രി കെസി ജോസഫിന് ലീഡ് എട്ടായിരത്തിനുമുകളില്‍

11.06 AM കോവൂര്‍ കുഞ്ഞുമോന് ലീഡ് 20,000 കടന്നു

11.05 AM കെ എം ഷാജിയുടെ ലീഡ് കൂടി, കെ മുരളീധരന് ലീഡ് കുറയുന്നു

11.04 AM മഞ്ചേശ്വരത്ത് എല്‍ഡിഎഫ് മുന്നില്‍

11.03 AM തിരുവനന്തപുരം സെന്‍ട്രലില്‍ വിഎസ് ശിവകുമാറിന്റെ ലീഡ് പതിനായിരത്തോളമായി

11.02 AM തൃപ്പൂണിത്തുറയില്‍ കെ ബാബു പിന്നില്‍

11.01 AM പെരിന്തല്‍മണ്ണയില്‍ ഫോട്ടോഫിനിഷിങ്ങിലേക്ക്. മത്സരം മന്ത്രി അലിയും ഇടതുമുന്നണിയുടെ ശശികുമാറും തമ്മില്‍.

11.00 AM കെ എം ഷാജിയും നികേഷ് കുമാറും തമ്മില്‍ കടുത്ത മത്സരം

10.59 AM ആര്യാടന്‍ ഷൗക്കത്ത് 7000 വോട്ടുകള്‍ക്ക് പിന്നില്‍

10.58 AM വട്ടിയൂര്‍ക്കാവില്‍ കെ മുരളീധരന്റെ ലീഡ് കുറയുന്നു

10.57 AM സിപിഐഎം സ്ഥാനാര്‍ത്ഥിയായ വികെസി മഹമ്മദ് കോയ ബേപ്പൂരില്‍ വിജയിച്ചു. 12068 വോട്ടിന്റെ ഭൂരിപക്ഷം.

10.55 AM മഞ്ഞളാം കുഴി അലിയുടെ ലീഡ് 1000-ല്‍ താഴെ

10.51 AM നേമത്ത് എണ്ണാനുള്ളത് 23 ബൂത്തുകള്‍ മാത്രം

10.47 AM കാഞ്ഞങ്ങാട് എല്‍ഡിഎഫിന് വിജയിച്ചു

10.44 AM ചാത്തന്നൂരില്‍ സിറ്റിങ് എംഎല്‍എ എല്‍ഡിഎഫിന്റെ ജിഎസ് ജയലാലിന് ജയം. രണ്ടാമത് എന്‍ഡിഎ.

10.41 AM നെടുമങ്ങാട് സി ദിവാകരന്‍ 1768 വോട്ടുകള്‍ക്ക് മുന്നില്‍

10.40 AM എവി നികേഷ് കുമാറിന്റെ ലീഡ് 69 മാത്രം

10.40 AM കാഞ്ഞങ്ങാട് എല്‍ഡിഎഫ് ചന്ദ്രശേഖരന്‍ ജയിച്ചു

10.39 AM കുന്ദമംഗലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പിടിഎ റഹീം വിജയിച്ചു

10.38 AM എ പി അബ്ദുള്ളക്കുട്ടി തലശേരിയില്‍ 29,049 വോട്ടുകള്‍ക്ക് പിന്നില്‍

10.37 AM അഴിക്കോടും കണ്ണൂരും ഉദുമയിലും കടുത്ത മത്സരം

10.35 AM കാഞ്ഞിരപ്പള്ളി കേരള കോണ്‍ഗ്രസ് എം നിലനിര്‍ത്തി. എന്‍ ജയരാജ് ജയിച്ചു

10.34 AM നേമത്ത് ഒ രാജഗോപാലിന്റെ ലീഡ് കുറയുന്നു

10.31 AM കായംകുളത്ത് എം ലിജു 7,546 വോട്ടുകള്‍ക്ക് പിന്നില്‍

10.30 AM ഉദുമയില്‍ എല്‍ഡിഎഫ് മുന്നിലെത്തി

10.29 AM ആറന്‍മുളയില്‍ ലീഡ് 5000 കടന്നു

10.27 AM വട്ടിയൂര്‍ക്കാവില്‍ കെ മുരളീധരന്‍ ലീഡ് മൂവായിരം കടന്നു

10.26 AM കഴക്കൂട്ടത്ത് സിപിഐഎം സ്ഥാനാര്‍ത്ഥി കടകംപള്ളി സുരേന്ദ്രന്‍ വിജയിച്ചു.

10.25 AM കഴക്കൂട്ടത്ത് യുഡിഎഫ് മൂന്നാമത്. എന്‍ഡിഎ രണ്ടാമത്.

10.24 AM വര്‍ക്കല യുഡിഎഫില്‍ നിന്നും എല്‍ഡിഎഫ് പിടിച്ചെടുത്തു. സിപിഐഎമ്മിന്റെ വി ജോയിക്ക് വിജയം.

10.20 AM തിരുവമ്പാടിയില്‍ സിപിഐഎം സ്ഥാനാര്‍ത്ഥി ജോര്‍ജ്ജ് എം തോമസ് ജയിച്ചു. 3121 ഭൂരിപക്ഷം.

10.19 AM ആദ്യ വിജയം നെയ്യാറ്റിന്‍കരയില്‍. എല്‍ഡിഎഫിന് വിജയം. ആന്‍സലന്‍ ജയിച്ചു.

10.18 AM ശോഭ സുരേന്ദ്രന് 1505 വോട്ടിന്റെ ലീഡ്‌

10.17 AM പാലക്കാട് വീണ്ടും എന്‍ഡിഎ മുന്നില്‍

10.16 AM ആലപ്പുഴ ജില്ലയില്‍ ഹരിപ്പാട് മാത്രം യുഡിഎഫ് മുന്നില്‍

10.15 AM കരുനാഗപ്പള്ളിയില്‍ യുഡിഎഫിന്റെ സി ആര്‍ മഹേഷ് മുന്നില്‍

10.14 AM പികെ കുഞ്ഞാലിക്കുട്ടിക്ക് ലീഡ് 14,000 കടന്നു

10.13 AM ഇരിക്കൂറില്‍ യുഡിഎഫിന് മുന്‍തൂക്കം

10.09 AM പേരാവൂരില്‍ യുഡിഎഫിന്റെ സണ്ണി ജോസഫ് മുന്നില്‍

10.08 AM ചടയമംഗലത്ത് എല്‍ഡിഎഫിന് ലീഡ് 11,000 കഴിഞ്ഞു

10.06 AM എ പ്രദീപ് കുമാര്‍ കോഴിക്കോട് നോര്‍ത്തില്‍ 14,000 വോട്ടുകള്‍ക്ക് മുന്നില്‍

10.05 AM കെബി ഗണേശ് കുമാറിന്റെ ലീഡ് 14,000 കടന്നു

10.04 AM കെക ഷൈലജ ടീച്ചര്‍ കൂത്തുപറമ്പില്‍ 15,000-ല്‍ അധികം വോട്ടുകള്‍ക്ക് മുന്നില്‍

10.03 AM ഉദുമയില്‍ കെ സുധാകരന്റെ ലീഡ് അയ്യായിരം കടന്നു

10.02 AM കെ ടി ജലീല്‍ തവന്നൂരില്‍ നാലായിരത്തോളം വോട്ടിന് പിന്നില്‍

10.01 AM നെയ്യാറ്റിന്‍കരയില്‍ എല്‍ഡിഎഫിന്റെ ലീഡ് ഒമ്പതിനായിരം കടന്നു

10.00 AM കല്‍പ്പറ്റയില്‍ ശ്രേയംസ് കുമാര്‍ അറുന്നൂറോളം വോട്ടുകള്‍ക്ക് മുന്നില്‍

09.59 AM കഴക്കൂട്ടത്ത് കടകംപള്ളി സുരേന്ദ്രന്റെ ലീഡ് ആറായിരം കടന്നു

09.59 AM തിരുവനന്തപുരം മണ്ഡലത്തില്‍ ശ്രീശാന്ത് രണ്ടാമത്‌

09.57 AM വിഡി സതീശന്‍ മുന്നിലെത്തി ഇരുന്നൂറിലധികം വോട്ടുകള്‍ക്ക്‌

09.56 AM എന്‍ ശക്തന് 355 വോട്ടിന്റെ ലീഡ് മാത്രം

09.55 AM പറവൂരില്‍ വിഡി സതീശന്‍ പിന്നില്‍

09.56 AM കോഴിക്കോട് സൗത്തില്‍ മുനീര്‍ മുന്നില്‍

09.54 AM കാസര്‍ഗോഡ് ബിജെപിയുടെ രവീശതന്ത്രി കുണ്ടാര്‍ 725 വോട്ടുകള്‍ക്ക് പിന്നിലായി

09.52 AM കാഞ്ഞിരപ്പള്ളിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍ ജയരാജ് പിന്നില്‍

09.51 AM തൃത്താലയില്‍ യുഡിഎഫ് മുന്നില്‍

09.51 AM കെ ബാബുവിന് ലീഡ് 245 വോട്ടുകള്‍ മാത്രം

09.50 AM വടക്കാഞ്ചേരിയില്‍ അനില്‍ അക്കര പിന്നില്‍

09.50 AM പേരാമ്പ്രയില്‍ ടിപി രാമകൃഷ്ണന്‍ 2060 വോട്ടുകള്‍ക്ക് പിന്നില്‍

09.49 AM വടകരയില്‍ യുഡിഎഫ് മുന്നില്‍

09.48 AM ബിഡിജെഎസ് സ്ഥാനാര്‍ത്ഥികളില്‍ മികച്ച മത്സരം കാഴ്ച വയ്ക്കുന്നത് കോവളത്ത് മാത്രം

09.47 AM വര്‍ക്കലയില്‍ എല്‍ഡിഎഫ് മുന്നില്‍

09.46 AM പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിക്ക് ലീഡ് ഏഴായിരം കടന്നു

09.45 AM ആലപ്പുഴയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ലാലി വിന്‍സെന്റ് 5100 വോട്ടിന് പിന്നില്‍

09.45 AM രമേശ് ചെന്നിത്തലയ്ക്ക് 3774 വോട്ടിന്റെ ലീഡ്‌

09.44 AM വയനാട്ടില്‍ യുഡിഎഫ് രണ്ട് സീറ്റുകളില്‍ മുന്നില്‍

09.43 AM കോവളത്ത് രണ്ടാം സ്ഥാനത്ത് എന്‍ഡിഎ

09.42 AM കെപി മോഹനന്‍ പതിനായിരത്തോളം വോട്ടിന് പിന്നില്‍

09.41 AM കണ്ണൂര്‍ മണ്ഡലത്തില്‍ സതീശന്‍ പാച്ചേനി പിന്നില്‍

09.41 AM പാലായില്‍ കെ എം മാണി വീണ്ടും പിന്നില്‍ പോയി

09.40 AM കൂത്തുപറമ്പില്‍ എല്‍ഡിഎഫിന് ലീഡ് പതിനായിരം കടന്നു

09.34 AM പിസി വിഷ്ണുനാഥ് 283 വോട്ടുകള്‍ക്ക് പിന്നില്‍

09.33 AM പുതുച്ചേരിയില്‍ കോണ്‍ഗ്രസ് സഖ്യം മുന്നില്‍

09.31 AM കെഎം മാണി അറുനൂറ് വോട്ടിന് മുന്നില്‍

09.30 AM കെബി ഗണേശ് കുമാറിന്റെ ലീഡ് എണ്ണായിരം കടന്നു

09.29 AM ഒ രാജഗോപാലിന്റെ ലീഡ് നാലായിരം കടന്നു

09.28 AM തൃശൂര്‍, കൊല്ലം ജില്ലകളില്‍ എല്ലാ സീറ്റുകളിലും എല്‍ഡിഎഫ് മുന്നേറുന്നു

09.27 AM വട്ടിയൂര്‍ക്കാവില്‍ മത്സരം കെ മുരളീധരനും ടിഎന്‍ സീമയും തമ്മില്‍ മത്സരം.

09.25 AM ആര്‍ എസ് പിക്ക് കനത്ത തിരിച്ചടി

09.22 AM പൊന്നാനിയില്‍ ശ്രീരാമകൃഷ്ണന്‍ മുന്നേറുന്നു

09.22 AM എല്‍ഡിഎഫ് 90 സീറ്റുകളില്‍ മുന്നില്‍, യുഡിഎഫ് 47 സീറ്റുകളിലും എന്‍ഡിഎ രണ്ട് സീറ്റുകളിലും മുന്നില്‍

09.21 AM പീരൂമേട്ടില്‍ ഇ എസ് ബിജിമോള്‍ പിന്നില്‍

09.20 AM സ്പീക്കര്‍ എന്‍ ശക്തന്‍ മുന്നില്‍

09.19 AM പിണറായി വിജയന്റെ ലീഡ് പതിനായിരം കടന്നു

09.19 AM ആറന്‍മുളയില്‍ വീണ ജോര്‍ജ്ജ് ആയിരത്തിലധികം വോട്ടിന് മുന്നില്‍

09.17 AM കുന്ദമംഗലത്ത് ടി സിദ്ദിഖ് മുന്നില്‍

09.15 AM തിരുവനന്തപുരത്ത് മൂന്നിടത്ത് ബിജെപി കടുത്ത പോരാട്ടം കാഴ്ചവയ്ക്കുന്നു

09.14 AM പികെ ജയലക്ഷ്മി മുന്നില്‍

09.12 AM ടിഎന്‍ സീമ 1500 വോട്ടിന് പിന്നില്‍

09.11 AM കഴക്കൂട്ടത്തും വട്ടിയൂര്‍ക്കാവിലും എന്‍ഡിഎ രണ്ടാമത്‌

09.09 AM എം സ്വരാജ് തൃപ്പൂണിത്തുറയില്‍ മുന്നില്‍

09.09 AM എറണാകുളത്ത് എല്‍ഡിഎഫ് യുഡിഎഫിനെ ഒപ്പത്തിനൊപ്പം പിടിക്കുന്നു

09.08 AM കാസര്‍ഗോഡ് എന്‍ഡിഎ മുന്നില്‍

09.07 AM കടുത്തുരുത്തിയില്‍ മോന്‍സ് ജോസഫ് മുന്നില്‍

09.07 AM മഞ്ചേശ്വരത്ത് ബിജെപി മുന്നില്‍

09.06 AM കെ മുരളീധരന്‍ 1058 വോട്ടിന് മുന്നില്‍

09.05 AM തിരുരങ്ങാടി, കൊണ്ടോട്ടി, നിലമ്പൂര്‍ എന്നീ സീറ്റുകളില്‍ എല്‍ഡിഎഫ് മുന്നില്‍

9.03 AM കൊല്ലത്ത് പത്ത് മണ്ഡലങ്ങളിലും എല്‍ഡിഎഫ്. ഒരിടത്ത് മാത്രം യുഡിഎഫ്. എന്‍ഡിഎ പൂജ്യം.

9.03 AM കോട്ടയത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ 2996 വോട്ടിന് മുന്നില്‍

9.01 AM എല്‍ഡിഎഫിന്റെ ലീഡ് നില കുതിച്ചുയരുന്നു. 84 സീറ്റുകളില്‍ ലീഡ്.

9 AM പികെ അബ്ദുറബ്ബ് പിന്നില്‍

8.59 AM 129 മണ്ഡലങ്ങളിലെ ഫല സൂചന പുറത്ത്. എല്‍ഡിഎഫ് ലീഡില്‍ കേവലഭൂരിപക്ഷം കടന്നു. 74 സീറ്റുകളില്‍ മുന്നില്‍. യുഡിഎഫിന് 52 സീറ്റുകളില്‍ ലീഡ്. എന്‍ഡിഎയ്ക്ക് രണ്ടിടത്ത് ലീഡ്. സ്വതന്ത്രന്‍ പിസി ജോര്‍ജ്ജും മുന്നില്‍

8.58 AM യുഡിഎഫ് 53 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു

8.57 AM എല്‍ഡിഎഫ് 73 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. ലീഡ് നില അനുസരിച്ച് കേവല ഭൂരിപക്ഷം

8.56 AM ബേപ്പൂരില്‍ വികെസി മമദ് കോയ മുന്നില്‍

8.55 AM പൂഞ്ഞാറില്‍ പി സി ജോര്‍ജ്ജ് മുന്നില്‍

8.55 AM ശ്രീശാന്ത് പിന്നില്‍

8.54 AM വട്ടിയൂര്‍ക്കാവില്‍ മത്സരം ഇഞ്ചോടിഞ്ച്‌

8.53 AM തിരുവനന്തപുരം ജില്ലയില്‍ യുഡിഎഫ് ഏഴ് മണ്ഡലങ്ങളിലും എല്‍ഡിഎഫ് ആറ് മണ്ഡലങ്ങളിലും ഒരിടത്ത് എന്‍ഡിഎയും ലീഡ് ചെയ്യുന്നു

8.52 AM മലപ്പുറത്ത് എല്‍ഡിഎഫ് ലീഡ്‌

8.52 AM കുമ്മനം രാജശേഖരന്‍ മൂന്നാമത്‌

8.51 AM പത്തനംതിട്ട ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും എല്‍ഡിഎഫ് മുന്നില്‍

8.49 AM നെയ്യാറ്റിന്‍കരയില്‍ കോണ്‍ഗ്രസിന്റെ ശെല്‍വരാജ് പിന്നില്‍

8.48 AM മുല്ലക്കര രത്‌നാകരന്‍ ചടയമംഗലത്ത് മുന്നില്‍

8.47 AM വട്ടിയൂര്‍ക്കാവില്‍ കെ മുരളീധരന് ലീഡ്‌

8.47 AM തിരൂരങ്ങാടിയില്‍ എല്‍ഡിഎഫ് മുന്നില്‍

8.46 AM ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരന്‍ പിന്നില്‍

8.44 AM തവനൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെടി ജലീല്‍ പിന്നില്‍

8.43 AM മന്ത്രി അനൂപ് ജേക്കബ് പിന്നില്‍

8.42 AM പാലക്കാട് ശോഭ സുരേന്ദ്രനും നേമത്ത് ഒ രാജഗോപാലും മുന്നില്‍

8.41 AM യുഡിഎഫ് 53 സീറ്റുകളില്‍ മുന്നില്‍, എല്‍ഡിഎഫ് 46 സീറ്റുകളില്‍ മുന്നില്‍ എന്‍ഡിഎയ്ക്ക് രണ്ട്‌

8.37 AM കൊടുവള്ളിയില്‍ റസാഖ് മാസ്റ്റര്‍ മുന്നില്‍

8.35 AM ഏറ്റുമാനൂരില്‍ സുരേഷ് കുറുപ്പ് മുന്നില്‍

8.34 AM ഉദുമയില്‍ കെ സുധാകരന്‍ മുന്നില്‍

8.33 AM പാലായില്‍ കെ എം മാണി മുന്നില്‍ കയറി

8.32 AM നെടുമങ്ങാട് സി ദിവാകരന് ലീഡ്‌

8.32 AM ആറന്‍മുളയില്‍ വീണ ജോര്‍ജ്ജ് മുന്നില്‍

8.31 AM പിണറായി വിജയന്‍ ധര്‍മ്മടത്ത് മുന്നില്‍

8.30 AM എല്‍ഡിഎഫ് 54 സീറ്റുകളില്‍ മുന്നില്‍

8.27 AM നിലമ്പൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അന്‍വര്‍ മുന്നില്‍

8.28 AM കണ്ണൂരില്‍ മന്ത്രി കെസി ജോസഫിന് മാത്രം യുഡിഎഫ് സ്ഥാനാര്‍ത്ഥികളില്‍ ലീഡ്‌

8.27 AM കണ്ണൂരില്‍ ഇടത് മുന്നേറ്റം

8.26 AM അഴീക്കോട് കെ എം ഷാജി പിന്നില്‍, നികേഷ് തുടക്കം മുതല്‍ ലീഡ് ചെയ്യുന്നു

8.26 AM എസി മൊയ്തീന്‍ കുന്നംകുളത്ത് മുന്നില്‍

8.25 AM ചീഫ് വിപ്പ് ഉണ്ണിയാടന്‍ പിന്നില്‍

8.24 AM മന്ത്രി അനില്‍കുമാറും പിന്നില്‍

8.23 AM ഉമ്മന്‍ചാണ്ടിയും വിഎസും മുന്നില്‍, പാലായില്‍ കെ എം മാണിയും ഷിബു ബേബി ജോണും പിജെ ജോസഫും പത്മജ വേണുഗോപാല്‍ പിന്നില്‍

8.19 AM രണ്ട് മന്ത്രിമാര്‍ പിന്നില്‍

8.18 AM കോഴിക്കോട് സൗത്തില്‍ മന്ത്രി എംഎം മുനീര്‍ മുന്നില്‍

8.17 AM ചവറയില്‍ മന്ത്രി ഷിബു ബേബി ജോണ്‍ പിന്നില്‍

8.16 AM എല്‍ഡിഎഫ് 44 സീറ്റുകളിലും യുഡിഎഫ് 31 സീറ്റുകളിലും എന്‍ഡിഎ ഒരു സീറ്റിലും മുന്നില്‍ നില്‍ക്കുന്നു

8. 15 AM അമ്പലപ്പുഴയില്‍ ജി സുധാകരന്‍ മുന്നില്‍

8.15 AM നേമത്ത് ഒ രാജഗോപാല്‍ മുന്നില്‍

8.14 AM സികെ ശശീന്ദ്രന്‍ കല്‍പറ്റയില്‍ പിന്നില്‍

8.13 AM എകെ ബാലന്‍ തരൂരില്‍ മുന്നില്‍

08:11 AM പാലക്കാട് എന്‍എന്‍ കൃഷ്ണദാസ് മുന്നില്‍

8.09 AM യുഡിഎഫ് 25 സീറ്റുകളില്‍ മുന്നില്‍

8.08 AM എല്‍ഡിഎഫ് 17 സീറ്റുകളില്‍ മുന്നില്‍

8.07 AM ആദ്യ ലീഡ് പത്തനാപുരത്ത് ഗണേഷ് കുമാര്‍ മുന്നില്‍

8.00 AM നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. അഞ്ചു സംസ്ഥാനങ്ങളിലെ വിധിയിന്നറിയാം. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യമെണ്ണുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍