UPDATES

നവജാത ശിശുവിന് മുലപ്പാല്‍ നിഷേധിച്ചു: മാപ്പ് പറഞ്ഞ് പിതാവ്

അഴിമുഖം പ്രതിനിധി

നവജാത ശിശുവിന് മുലപ്പാല്‍ നിഷേധിച്ച തെറ്റിന് മാപ്പ് പറഞ്ഞ് പിതാവ് അബൂബക്കര്‍ സിദ്ധിഖ്. നവജാത ശിശുവിന് മുലപ്പാല്‍ നല്‍കുന്നത് അഞ്ച് നേരത്തെ ബാങ്ക് വിളി കേട്ടിട്ടു മതിയെന്ന് വാശിപിടിച്ച പിതാവ് തന്റെ അന്ധവിശ്വാസം കൊണ്ടുണ്ടായ അബദ്ധത്തിന് ഫെയ്‌സ്ബുക്കിലൂടെയാണ് മാപ്പ് പറഞ്ഞത്. അബൂബക്കറിനെതിരെയും മുലപ്പാല്‍ നിഷേധിക്കാന്‍ പ്രേരിപ്പിച്ച മന്ത്രവാദിയെയും മുക്കം പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. തുടര്‍ന്നാണ് അബൂബക്കറിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് വന്നത്.

അബൂബക്കറിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്-

‘മാപ്പ്……. 

എനിക്ക് പറ്റിയ അബദ്ധം ഞാന്‍ അംഗീകരിക്കുന്നു. എന്റെ തെറ്റിനെ ന്യായികരിക്കുകയല്ല, എന്റെ തെറ്റുകള്‍ മനസ്സിലാക്കി. സംഭവിച്ചത് നിങ്ങളെ അറിയിക്കുകയാണ്, കുഞ്ഞിനെ പട്ടിണിക്ക് ഇട്ട് കൊല്ലാന്‍ ഏതെങ്കിലും പിതാവ് ആഗ്രഹിക്കുമോ കുഞ്ഞിന് തേനും വെള്ളവും ആദ്യമേ നല്‍കിയതാ ണ്‌. മുലപ്പാല്‍ നല്‍കുന്നതിനെയാണ് ഞാന്‍ എതിര്‍ത്തത്. തേന്‍ നല്‍കിയതിനാല്‍ കുട്ടി ആരോഗ്യവാനായിരിക്കുന്നു. എന്നാല്‍ മുലപ്പാല്‍ നല്‍കാതിരുന്നാലുള്ള ഭവിക്ഷത്ത് പിന്നീടാണ് ഞാന്‍ അറിഞ്ഞത് എന്റെ അന്ധവിശ്വാസവും മാനസിക അസ്വരസ്യങ്ങളുമാണ് കാര്യങ്ങള്‍ ഇത്രത്തോളം വഷളാക്കിയത്. ചിലരാല്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടവനാണ് ഞാന്‍ ഇത്തരത്തില്‍ ഇനി ആര്‍ക്കും സംഭവിക്കാതിരിക്കട്ടെ. മാപ്പ് തരണമെന്ന അപേക്ഷയോടെ  അബൂബക്കര്‍.’

നവജാത ശിശുവിന് മുലപ്പാല്‍ നല്‍കുന്നത് അഞ്ച് നേരത്തെ ബാങ്ക് വിളി കേട്ടിട്ടു മതിയെന്ന് പിതാവിന്റെ പിടിവാശി

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍