UPDATES

മുലപ്പാല്‍ നിഷേധിച്ചു: അന്ധവിശ്വാസിയായ പിതാവും അതിന് പ്രേരിപ്പിച്ച മന്ത്രവാദിയും കസ്റ്റഡിയില്‍

അഴിമുഖം പ്രതിനിധി

നവജാത ശിശുവിന് മുലപ്പാല്‍ നല്‍കുന്നത് അഞ്ച് നേരത്തെ ബാങ്ക് വിളി കേട്ടിട്ടു മതിയെന്ന് വാശിപിടിച്ച അന്ധവിശ്വാസിയായ പിതാവിനെയും അതിന് പ്രേരിപ്പിച്ച മന്ത്രവാദിയെയും മുക്കം പോലീസ് കസ്റ്റഡിയില്‍ എടുത്തു. ബുധനാഴ്ച മുക്കം ഇഎംഎസ് സഹകരണ ആശുപത്രിയിലായിരുന്നു സംഭവം. ഓമശ്ശേരി സ്വദേശിയായ അബൂബക്കര്‍ സിദ്ധിഖായിരുന്നു കടുത്ത അന്ധവിശ്വാസത്തിന്റെ പേരില്‍ നവജാത ശിശുവിന് മുലപ്പാല്‍ നിഷേധിച്ചത്.

ഇയാള്‍ക്കെതിരെ കേസെടുക്കാന്‍ ബാലവകാശ കമ്മീഷനാണ് കോഴിക്കോട് ജില്ലാ പോലീസ് മേധാവിക്കും, മുക്കം പോലീസിനും നിര്‍ദ്ദേശം നല്‍കിയത്. പ്രദേശത്തെ ഒരു മന്ത്രവാദി കാരണമാണ് ഇയാള്‍ അന്ധവിശ്വാസിയായത്. അതിനാല്‍ അന്ധവിശ്വാസം പ്രചരിപ്പിച്ചത്തിന് മന്ത്രവാദി ഹൈദ്രോസ് തങ്ങളെയും പോലീസ് കസ്റ്റഡിയില്‍ എടുത്തു. ശിശുവിന്റെ ജന്മാവകാശങ്ങള്‍ നിഷേധിച്ചതിന് ബാലവകാശ നിയമം 75/87 വകുപ്പുപ്രകാരം ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

നവജാത ശിശുവിന് മുലപ്പാല്‍ നല്‍കുന്നത് അഞ്ച് നേരത്തെ ബാങ്ക് വിളി കേട്ടിട്ടു മതിയെന്ന് പിതാവിന്റെ പിടിവാശി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍