UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വിദേശകാര്യ വകുപ്പിന്‍റെ ഇടപെടല്‍: ടോഗോ ജയിലിലുള്ള അഞ്ച് മലയാളികള്‍ക്ക് മോചനം

ആന്റണി ഗോഡ്‌വിന്‍, നവീന്‍ ഗോപി, തരുണ്‍ ബാബു, നിതിന്‍ ബാബു, ഷാജി അബ്ദുള്ള കുട്ടി എന്നിവരെയാണ് മോചിപ്പിച്ചത്. ഇവരുടെ നാട്ടിലേയ്ക്കുള്ള മടക്കയാത്രയ്ക്ക് ആവശ്യമായ പണവും മറ്റും ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫര്‍ ഫണ്ട് ഒരുക്കും.

നാല് വര്‍ഷമായി ജയിലില്‍ കഴിയുന്ന കപ്പല്‍ ജീവനക്കാരായിരുന്ന അഞ്ച് മലയാളികളെ പശ്ചിമാഫ്രിക്കന്‍ രാജ്യമായ ടോഗോ മോചിപ്പിച്ചു. വിദേശകാര്യ മന്ത്രി സുഷമ സ്വരാജാണ് ഇക്കാര്യം ട്വിറ്ററില്‍ അറിയിച്ചത്. ടോഗോയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനേയും കോണ്‍സുലേറ്റിനേയും സുഷമ സ്വരാജ് അഭിനന്ദിച്ചു. ടോഗോ പ്രസിഡന്റ് മാപ്പ് നല്‍കിയതിലൂടെയാണ് ഇവരുടെ മോചനം സാദ്ധ്യമായത്.

ആന്റണി ഗോഡ്‌വിന്‍, നവീന്‍ ഗോപി, തരുണ്‍ ബാബു, നിതിന്‍ ബാബു, ഷാജി അബ്ദുള്ള കുട്ടി എന്നിവരെയാണ് മോചിപ്പിച്ചത്. ഇവരുടെ നാട്ടിലേയ്ക്കുള്ള മടക്കയാത്രയ്ക്ക് ആവശ്യമായ പണവും മറ്റും ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫര്‍ ഫണ്ട് ഒരുക്കും. 2013ല്‍ തുടങ്ങിയ ഒരു ഓണ്‍ലൈന്‍ കാമ്പെയിനാണ് ഈ പ്രശ്‌നം പുറത്തെത്തിച്ചത്. 2013 ജൂലായിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. നൈജീരിയന്‍ കടലില്‍ നിന്ന് കടല്‍ക്കൊള്ളക്കാരെ സഹായിച്ചെന്ന പേരിലാണ് ഇവരെ അറസ്റ്റ ചെയ്തത്. 2015 ഒക്ടോബറിലെ ഇന്ത്യ – ആഫ്രിക്ക ഉച്ചകോടിയിലും 2016 ഒക്ടോബറിലെ ആഫ്രിക്കന്‍ യൂണിയന്‍ മാരിടൈം ഉച്ചകോടിയിലും ഇന്ത്യ ഇക്കാര്യം ഉന്നയിച്ചിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍