UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഫ്ലക്സിനെതിരെ ആദ്യ വെടി പിണറായിയുടേത്; ഏറ്റെടുത്തത് മണ്ണഴിക്കാര്‍

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ച ഫ്ലക്സ് ബോര്‍ഡുകള്‍ ഗ്രോബാഗുകള്‍ ആക്കി മാറ്റാന്‍ ആഹ്വാനം ചെയ്തുകൊണ്ട് നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഫേസ്ബുക്ക്‌ പോസ്റ്റ്‌.

പോസ്റ്റിന്റെ പൂര്‍ണ രൂപം താഴെ വായിക്കാം: 

 We need such inspiring steps towards clean and green Kerala..

‘ഫ്ളക്സ്‌ സംസ്കാരത്തിനെതിരെയുള്ള ആദ്യത്തെ വെടി ഈ തിരഞ്ഞെടുപ്പു വേളയിൽ പൊട്ടിച്ചത്‌ നിയുക്ത മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണെന്നത്‌ അഭിനന്ദനാർഹമാണ്‌.’ ഇന്ന് മാതൃഭൂമിയുടെ മുഖപ്രസംഗത്തിൽ ഇങ്ങനെ എഴുതുന്നു. നന്ദി.

എനിക്ക് ലഭിച്ച സന്ദേശവും ചിത്രങ്ങളും ഇതോടോപ്പം:

“ഡി വൈ എഫ് ഐ മണ്ണഴിയുടെ സ്നേഹ സമ്മാനം.എല്ലാം ശരിയാക്കാനുള്ള ചുമതല നമ്മിലോരോരുത്തരിലും കൂടി അർപ്പിതമാണല്ലോ. സഖാവ് പറഞ്ഞതുപോലെ let’s take up the responsibility towards a clean and green Kerala..!! സഖാവേ ഈ രാത്രി ഞങ്ങൾ ഗ്രോ ബാഗ്‌ നിർമ്മാണത്തിലാണ്. സഖാവ്‌ പറഞ്ഞ പോലെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിച്ച ഫ്ലക്സ്‌ കൊണ്ട്‌ ഗ്രോ ബാഗ്‌ ഉണ്ടാക്കുന്നു. 25 നു സഖാവിന്റെ നേതൃത്വത്തിൽ ഇടതു പക്ഷ മന്ത്രിസഭ ചുവപ്പൻ കേരളത്തിൽ അധികാരമേൽക്കുമ്പോൾ ആഹ്ളാദ പ്രകടനം മണ്ണഴിയെ ചെങ്കടലാക്കുമ്പോൾ ആ ചടങ്ങിൽ വെച്ച്‌ കൃഷി ചെയ്യാൻ താൽപ്പര്യമുള്ളവർക്ക്‌ ഈ ഗ്രോ ബാഗ്‌ വിതരണം ചെയ്യും….ലാൽ സലാം,”

ഇത് ഒരു നിഷ്കർഷയായി സമൂഹം ഏറ്റെടുക്കേണ്ടതുണ്ട്. ഫ്ലക്സ് ഉപയോഗിച്ചാലും അത് യഥോചിതം പുനരുപയോഗിക്കുകയോ പ്രകൃതിക്ക് ഹാനികരമല്ലാത്ത വിധം സംസ്കരിക്കുകയോ ചെയ്യുന്നത് പ്രധാനമാണ്. ഇക്കാര്യത്തിൽ കക്ഷി ഭേദമെന്യേ എല്ലാവരും ഇടപെടണം എന്ന് ഒരിക്കൽക്കൂടി അഭ്യർത്ഥിക്കുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍