UPDATES

വൈറല്‍

വെള്ളപ്പൊക്കത്തിലും സ്വാതന്ത്ര്യദിനം ആഘോഷിച്ച് ആസാമിലെ സ്‌കൂള്‍

വിദ്യാര്‍ത്ഥികളുടെ കഴുത്തോളമുള്ള വെള്ളത്തില്‍ നിന്നായിരുന്നു ആസാമിലെ ധുബ്രി ജില്ലയിലെ നസ്‌കര ലോവര്‍ പ്രൈമറി സ്‌കൂളില്‍ ദേശീയ പതാക ഉയര്‍ത്തിയത്

ചുറ്റിലും പരന്നൊഴുകുന്ന വെള്ളത്തിന് നടുവില്‍ ഉയര്‍ത്തിയ കൊടിമരത്തില്‍ പതാക ഉയര്‍ത്തി ആ സ്‌കൂളും രാജ്യമൊട്ടാകെ നടക്കുന്ന സ്വാതന്ത്ര്യദിനത്തില്‍ പങ്കാളിയായി. കേവലം നാല് അധ്യാപകരും രണ്ട് വിദ്യാര്‍ത്ഥികളും മാത്രമാണ് വന്നതെങ്കിലും അവര്‍ ദേശീയഗാനം ആലപിച്ച് ദേശീയപതാക സല്യൂട്ട് ചെയ്തു.

വിദ്യാര്‍ത്ഥികളുടെ കഴുത്തോളമുള്ള വെള്ളത്തില്‍ നിന്നായിരുന്നു ആസാമിലെ ധുബ്രി ജില്ലയിലെ നസ്‌കര ലോവര്‍ പ്രൈമറി സ്‌കൂളില്‍ ദേശീയ പതാക ഉയര്‍ത്തിയത്. ഏതാനും ആഴ്കളായി ആസാമിന്റെ പല ഭാഗങ്ങളിലും ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. ഓഗസ്റ്റ് 13 മുതല്‍ ഈ സ്‌കൂളിലെ ക്ലാസ് മുറികളിലുള്‍പ്പെടെ വെള്ളം കയറിയിരിക്കുകയാണ്. അതിനാല്‍ സ്‌കൂളിന് അവധിയും പ്രഖ്യാപിച്ചിരുന്നു.

സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ തസീം സിക്‌ദെര്‍, സഹഅധ്യാപകരായ നൃപണ്‍ റബ്ബ, ജോയ്‌ദേവ് റോയ്, മിസാനുര്‍ റഹ്മാന്‍ എന്നിവരും മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥികളായ ജിയറുള്‍ അലിഖാന്‍, ഹെയ്ദുര്‍ അലിഖാന്‍ എന്നിവരാണ് സ്വാതന്ത്ര്യദിന ആഘോഷങ്ങള്‍ക്കായി ഇന്ന് സ്‌കൂളിലെത്തിയത്.

സ്‌കൂള്‍ വെള്ളപ്പൊക്കത്തിലാണെങ്കിലും സ്വാതന്ത്ര്യദിനം ആഘോഷിക്കാമെന്ന് ഇന്നലെയാണ് തീരുമാനിച്ചതെന്ന് ഒരു അധ്യാപകന്‍ പറയുന്നു. വെള്ളപ്പൊക്കമായതിനാല്‍ തന്നെ കാര്യമായ ആഘോഷങ്ങളൊന്നും നടത്തിയില്ല. പതാക ഉയര്‍ത്തല്‍ മാത്രമാണ് ഉണ്ടായത്. വെള്ളപ്പൊക്കത്തിന് നടുവില്‍ നിന്ന് സ്‌കൂളില്‍ പതാക ഉയര്‍ത്തുന്നതിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍