UPDATES

കായികം

മെയ്‌വെതര്‍ നൂറ്റാണ്ടിന്റെ ബോക്‌സിംഗ് താരം

അഴിമുഖം പ്രതിനിധി

നൂറ്റാണ്ടിന്റെ ബോക്‌സിംഗ് ചാമ്പ്യനായി അമേരിക്കയുടെ ഫ്‌ളോയ്ഡ് മെയ്‌വെതര്‍. ലോക വെല്‍റ്റര്‍ വെയ്റ്റ് കിരീടപോരാട്ടത്തില്‍ എതിരാളിയായ ഫിലപ്പീന്‍സിന്റെ മാനി പക്വിയോവോയെ തോല്‍പ്പിച്ചാണ് മെയ്‌വെതര്‍ ചാമ്പ്യനായത്. മെയ്തവതറിന്റെ തുടര്‍ച്ചയായ 48 ാം ജയവും 20 ാം ലോകകിരീടവുമാണ് ഇന്ന് ഉണ്ടായത്.

ലോകം മുഴുവന്‍ കണ്ടു നിന്ന ലാസ് വെഗാസിലെ എം ജി എം ഗ്രാന്‍ഡ് ഗാര്‍ഡന്‍ അരീനയില്‍ നടന്ന കനത്ത പോരാട്ടത്തിനൊടുവിലാണ് മെയ്‌വെതര്‍ ലോകചാമ്പ്യന്‍ പട്ടം സ്വന്തമാക്കിയത്. മൂന്നു റഫറിമാരും മെയ്‌വെതറിന് അനുകൂലമായാണ് വിധിയെഴുതിയത്. 118-110, 116-112, 116-112 എന്നിങ്ങനെയായിരുന്നു വിധികര്‍ത്താക്കള്‍ നല്‍കിയ പോയിന്റുകള്‍. ഏകപക്ഷിയമാകും എന്നു കരുതിയ മത്സരത്തില്‍ പക്വിയാവോ കാഴ്ച്ച വച്ച് പോരാട്ട വീര്യമാണ് ഈ മത്സരത്തെ കടുത്തതാക്കിയത്. ആദ്യമായിട്ടായിരുന്നു ഇരുവരും ഏറ്റമുട്ടുന്നത്. താന്‍ ജയിച്ചെന്നാണ് കരുതിയെന്നതാണ് മത്സരശേഷം പക്വിയാവോ ആദ്യം പ്രതികരിച്ചത്.

വിജയിയായ മെയ്‌വെതറിന് 900 കോടി രൂപയും പക്വിയാവോയ്ക്ക് 600 കോടിയും സമ്മാന തുകയായി ലഭിച്ചു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍