UPDATES

ഫുഡ്

“ഈ മലയാളികളുടെ ചായ ഒരു സംഭവമാണ് കേട്ടോ…കടിയും…”

കേരള ചായ വളരെ പ്രത്യേകതകളുള്ളതാണ് എന്നാണ് ചൗഡര്‍ സിംഗിന്റെ അഭിപ്രായം. രാജ്യത്തിന്റെ മറ്റിടങ്ങളില്‍ കിട്ടുന്ന ചായയില്‍ നിന്നും ഏറെ വ്യത്യസ്തമാണത്രേ അത്. ചായയുടെ ഫ്‌ളേവറുള്ള പാലാണ് ഇതെന്ന് സിംഗ് പറയുന്നു. കേരളം ചായയെ പാലിനോട് ചേര്‍ക്കുകയാണ് ചെയ്യുന്നതത്രേ.

ബംഗളൂരുവിലെ ഒരു മലയാളി ചായക്കടയെക്കുറിച്ചാണ് ചൗഡര്‍ സിംഗ് ബ്ലോഗില്‍ കുറിച്ചിരിക്കുന്നത്. തിരക്കേറിയ ഔദ്യോഗിക ജീവിതത്തിനിടെ ഈ കേരള ടീ ഷോപ്പ് കണ്ടെത്താന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷമുണ്ടെന്ന് ചൗഡര്‍ സിംഗ് പറയുന്നു. ചായ് – കടി എന്നാണ് ടീ ഷോപ്പിന്റെ പേര്. അങ്ങനെ ഷെയ്ക് മാറ്റിവച്ച് താന്‍ കേരള ചായയിലേയ്ക്ക് മാറിയെന്നും ചൗഡര്‍ സിംഗ് പറയുന്നു. കേരള ചായ വളരെ പ്രത്യേകതകളുള്ളതാണ് എന്നാണ് ചൗഡര്‍ സിംഗിന്റെ അഭിപ്രായം.

വിവിധതരം ഭക്ഷങ്ങളെക്കുറിച്ചും തെരുവ് ഭക്ഷണ ശാലകളെക്കുറിച്ചും എല്ലാം പറയുന്ന ബ്ലോഗ്‌ എന്ന നിലയില്‍ ശ്രദ്ധേയമാണ് ചൗഡര്‍ സിംഗ് (http://chowdersingh.com/about/). മലയാളികളുടെ ചായയെയും കടികളെയും രുചി വൈവിധ്യങ്ങളെയും കുറിച്ച് കൗതുകത്തോടെയും പുതിയ രുചി അനുഭവം എന്ന നിലയ്ക്കും  എഴുതിയിരിക്കുന്നതും പിന്നെ
ബ്ലോഗിന്‍റെ പേരും ഒക്കെ കണ്ട് ആളൊരു പഞ്ചാബി ആണ് എന്ന് തെറ്റിദ്ധരിക്കണ്ട. മലയാളി തന്നെയാണ് – ശരിക്കുമുള്ള പേര് മോഹിത് ബാലചന്ദ്രന്‍. ചൗഡര്‍ സിംഗ് ഇദ്ദേഹത്തിന്‍റെ ബ്ലോഗ് നെയിം ആണ്. ഈ ബ്ലോഗും ചൗഡര്‍ സിംഗ് എന്ന ഫേസ്ബുക്ക് പേജും ഏറെ ശ്രദ്ധേയമാണ്.

ചൗഡര്‍ സിംഗ് എഴുതുന്നു:

രാജ്യത്തിന്റെ മറ്റിടങ്ങളില്‍ കിട്ടുന്ന ചായയില്‍ നിന്നും ഏറെ വ്യത്യസ്തമാണ് കേരള ചായ. ചായയുടെ ഫ്‌ളേവറുള്ള പാലാണ് ഇത്. കേരളം ചായയെ പാലിനോട് ചേര്‍ക്കുകയാണ് ചെയ്യുന്നത്. കോഴിക്കോട് സ്വദേശികളായ യുവ ദമ്പതിയാണ് ഈ ടീ ഷോപ്പ് നടത്തുന്നത്. അവരുടെ ചെറിയ പെണ്‍കുട്ടിയും സഹായത്തിനുണ്ട്.

അരിയും തേങ്ങയും ശര്‍ക്കരയും പഴവും ചേര്‍ത്ത് പൊതിഞ്ഞെടുത്ത ഇലയട, വാഴപ്പഴവും തേങ്ങയും ചേര്‍ത്ത് പൊരിച്ചെടുത്ത പഴം നിറച്ചത് തുടങ്ങിയ രുചികരമായ വിഭവങ്ങളും പുതിയ അനുഭവമാണ്. അതുപോലെ കപ്പയും ചമ്മന്തിയും. കപ്പയ്‌ക്കൊപ്പം പച്ചമുളകും ഉള്ളിയും ഇഞ്ചിയും അരച്ച് തയ്യാറാക്കിയ ചമ്മന്തി. കൂടാതെ ‘ലവ് ലെറ്റര്‍’ എന്ന് പേരിട്ടിരിക്കുന്ന റോള്‍ ചെയ്തിരിക്കുന്ന പാന്‍ കേക്ക്. ഇതില്‍ തേങ്ങയും പഞ്ചസാരയും ചേര്‍ത്തിട്ടുണ്ട്. മലയാളിയുടെ വിഖ്യാതമായ ഉയര്‍ന്ന നര്‍മ്മബോധവും ഈ ലവ് ലെറ്ററില്‍ ചേര്‍ത്തിട്ടുണ്ടെന്ന് തോന്നുന്നു. ചായ് ആന്‍ഡ് കടി പോലുള്ള അധികം ബഹളങ്ങളില്ലാത്തതും രുചിവൈവിധ്യങ്ങള്‍ ഉള്ളതുമായ ചായക്കടകള്‍ ബഹളങ്ങള്‍ക്കിടയില്‍ ആശ്വാസമാണ്.

ചായ് – കടിയെപ്പറ്റി ചൗഡര്‍ സിംഗ് ബ്ലോഗില്‍ എഴുതിയത് വായിക്കാം:
https://goo.gl/QqDjWL

ചൗഡര്‍ സിംഗിന്‍റെ ഫേസ്ബുക്ക് പേജ്:
https://www.facebook.com/ChowderSingh/

ചൗഡര്‍ സിംഗ്

ചൗഡര്‍ സിംഗ്

വിവിധതരം ഭക്ഷങ്ങളെക്കുറിച്ചും തെരുവ് ഭക്ഷണ ശാലകളെക്കുറിച്ചും എല്ലാം എഴുതുന്ന ബ്ലോഗര്‍ എന്ന നിലയില്‍ ശ്രദ്ധേയന്‍. ചൗഡര്‍ സിംഗ് ബ്ലോഗ്‌ നെയിം ആണ്. ബ്ലോഗറുടെ യഥാര്‍ത്ഥ പേര് മോഹിത് ബാലചന്ദ്രന്‍.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍