UPDATES

യാത്ര

കൈതച്ചക്കയുടെ മണമുള്ള വാഴപ്പഴം; തൊലിയും കഴിക്കാം; മെയ്ഡ് ഇന്‍ ജപ്പാന്‍

മോണ്‍ഗേ എന്നാണ് ഈ വാഴപ്പഴത്തിന്റെ പേര്.

തൊലി കഴിക്കാവുന്ന പഴം ഉത്പാദിപ്പിച്ച് വില്‍പ്പനയ്ക്ക് വെച്ചിരിക്കുകയാണ് ജാപ്പനീസ് കമ്പനി. മോണ്‍ഗേ എന്നാണ് ഈ വാഴപ്പഴത്തിന്റെ പേര്. ലോകത്തുള്ള മിക്ക വാഴപ്പഴങ്ങളും കൃഷി ചെയ്യുന്നത് 27ഡിഗ്രി സെല്‍ഷ്യസിലാണ്. ദക്ഷിണ ജപ്പാനിലെ ഡിആന്‍ഡ്ടി ഫാമുകളിലെ വാഴകള്‍ ആദ്യം 60 ഡിഗ്രി സെല്‍ഷ്യസിലാണ് കൃഷി ചെയ്യാറ്. പിന്നീട് കര്‍ഷകര്‍ അത് 27ഡിഗ്രി സെല്‍ഷ്യസില്‍ വീണ്ടും നടും. അങ്ങനെ വ്യത്യസ്ത കാലാവസ്ഥകളില്‍ നടുമ്പോള്‍ വാഴ പെട്ടെന്ന് വളരുകയും പഴത്തിന്റെ തൊലി മൃദുവും കട്ടിയില്ലാത്തതും മധുരവുമുള്ളതായിരിക്കും. അതുകൊണ്ട് പഴത്തിന്റെ കൂടെ തന്നെ തൊലിയും കഴിക്കാന്‍ സാധിക്കും.

ഈ വാഴപ്പഴത്തിന്റെ ഉത്പാദന രീതിയെ ഫ്രീസ് തോ അവേക്കനിങ് (freeze thaw awakening) എന്നാണ് പറയുന്നു. ജപ്പാനില്‍ ഒക്ലഹോമയിലെ ഡിപ്പാര്‍ട്‌മെന്റ് സ്റ്റോറില്‍ മോണ്‍ഗേ വാഴപ്പഴം ആഴ്ചയില്‍ 10 എണ്ണം വില്‍പനയ്‌ക്കെത്തും. ഒരെണ്ണത്തിനു വില ആറ് ഡോളര്‍ ആണ്. അതായത് ഇന്ത്യന്‍ കണക്കില്‍ 384 രൂപയോളം വരും. ഈ വാഴപ്പഴത്തിന്റെ വിതരണം വളരെ കുറവാണ്. എന്നാല്‍ ഇത് കൂടുതല്‍ ഉത്പാദിപ്പിക്കാന്‍ കമ്പനിക്ക് താല്പര്യമുണ്ട്. അടുത്തിടെയാണ് കമ്പനി കര്‍ഷകരെ ആവശ്യമുണ്ടെന്ന് കാട്ടി ഒരു പരസ്യം നല്‍കിയത്.

മറ്റ് രാജ്യങ്ങള്‍ പോലെ ജപ്പാനിലും വാഴപ്പഴം വളരെ പ്രശസ്തമാണ്. 99% വാഴപ്പഴവും ജപ്പാന്‍ ഇറക്കുമതി ചെയ്യുകയാണ് ചെയ്യുന്നത്. മോണ്‍ഗേ വാഴപ്പഴത്തിന്റെ ഉത്പാദനം കൂടുമ്പോള്‍ ഇതിന് ഒരു പരിഹാരമാകും. ഡിആന്‍ഡ്ടി ഫാമിന്റെ വെബ്സൈറ്റില്‍ പറയുന്നത്, അവര്‍ കീടനാശിനികള്‍ ഉപയോഗിക്കുന്നില്ലെന്നാണ്. അതുപോലെ തന്നെ അവര്‍ ഉത്പാദിപ്പിക്കുന്ന ഈ പഴത്തിന്റെ തൊലിയില്‍ പോഷകങ്ങള്‍ ധാരാളം ഉണ്ടെന്നാണ്. പഴത്തിന്റെ തൊലിയില്‍ വൈറ്റമിന്‍ ബി 6, മഗ്‌നീഷ്യം എന്നിവയ്‌ക്കൊപ്പം ട്രിപ്‌റ്റോഫാന്‍ എന്ന അമിനോ ആസിഡും ഉണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നത്. മാനസിക വളര്‍ച്ചയ്ക്കും നല്ല ഉറക്കത്തിനും സഹായിക്കുന്നതാണ് ട്രിപ്‌റ്റോഫാന്‍.

സാധാരണ വാഴപ്പഴത്തില്‍ 18 ഗ്രാം ആണ് പഞ്ചസാരയുടെ അളവെങ്കില്‍ മോണ്‍ഗേയില്‍ അത് 24.8 ഗ്രാമാണ്. കൈതച്ചക്കയുടെ മണമാണ് ഈ വാഴപ്പഴത്തിനെന്നും അതീവ രുചികരമാണ് ഇതെന്നും മോണ്‍ഗേയുടെ രുചിയറിഞ്ഞവരുടെ സാക്ഷ്യപ്പെടുത്തല്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍