UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ ഭക്ഷ്യവിഷബാധ: യാത്രക്കാര്‍ ആശുപത്രിയില്‍

ഭക്ഷണം കഴിച്ചതിന് ശേഷം കൊച്ചുവേളി- ബിക്കാനീര്‍ എക്‌സ്പ്രസില്‍ യാത്രചെയ്ത സ്‌കൂള്‍ വിദ്യാര്‍ഥികളും ഒപ്പമുണ്ടായിരുന്ന 12-ഓളം പേര്‍ക്കുമായിരുന്നു ഭക്ഷ്യവിഷബാധ ഏറ്റത്

ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് എറണാകുളം റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് ഭക്ഷണം കഴിച്ച് യാത്ര തുടര്‍ന്ന യാത്രികരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നോര്‍ത്ത് സ്‌റ്റേഷനിലെ ഭോജനശാലയില്‍ നിന്ന് ഭക്ഷണം കഴിച്ചതിന് ശേഷം കൊച്ചുവേളി- ബിക്കാനീര്‍ എക്‌സ്പ്രസില്‍ യാത്രചെയ്ത സ്‌കൂള്‍ വിദ്യാര്‍ഥികളും ഒപ്പമുണ്ടായിരുന്ന 12-ഓളം പേര്‍ക്കുമായിരുന്നു ഭക്ഷ്യവിഷബാധ ഏറ്റത്. ഇന്നലെ രാത്രി 11 മണിയ്ക്കായിരുന്നു സംഭവം.

എറണാകുളം കേരള ഫുട്‌ബോള്‍ പരിശീലന ക്യാമ്പില്‍ പങ്കെടുത്ത് മടങ്ങിയ കോഴിക്കോട് ജില്ലയിലെ വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ഥികളുടെ ഫുട്‌ബോള്‍ ടീം അംഗങ്ങളായിരുന്നു ആശുപത്രിയിലായത്. എറണാകുളം സ്റ്റേഷനില്‍ നിന്ന് ഭക്ഷണം കഴിച്ച് യാത്ര തുടങ്ങിയ ഇവര്‍ക്ക് ഷോര്‍ണൂര്‍ എത്തിയപ്പോള്‍ അസ്വസ്ഥത അനുഭവപ്പെട്ടും. പിന്നെയും യാത്ര തുടര്‍ന്ന ഇവരുടെ സ്ഥിതി വഷളായപ്പോള്‍ പട്ടാമ്പി സ്റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തി പോലീസും ആര്‍പിഎഫും അവശരായവരെ ആശുപത്രിയിലേക്ക് മാറ്റി.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍