UPDATES

കായികം

മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ പരാജയപ്പെടുത്തി പിഎസ്ജി

മറ്റൊരു മത്സത്തില്‍ പോര്‍ട്ടോയ്‌ക്കെതിരെ റോമയ്ക്ക് ജയം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് റോമയുടെ ജയം.

യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിലെ ആദ്യപാദ പ്രീക്വാര്‍ട്ടര്‍ ഫൈനലില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് തോല്‍വി. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പിഎസ്ജി യുണൈറ്റഡിനെ പരാജയപ്പെടുത്തുകയായിരുന്നു. പിഎസ്ജിക്കു വേണ്ടി 53-ാം മിനിറ്റില്‍ കിംബെംബേയും 60-ാം മിനിറ്റില്‍ കിലിയന്‍ എംബാപ്പേയുമാണ് ഗോള്‍ നേടിയത്. അതേസമയം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം പോള്‍ പോഗ്ബ 89-ാം മിനിറ്റില്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായി.

നെയ്മര്‍, കവാനി തുടങ്ങിയ പ്രമുഖര്‍ ഒന്നും ഇല്ലായെങ്കിലും അതിന്റെ കുറവ് ഒന്നും പി എസ് ജി മൈതാനത്ത് കാണിച്ചില്ല. ലിംഗാര്‍ഡ്, മാര്‍ഷ്യല്‍, റാഷ്‌ഫോര്‍ഫ് എന്നീ മാഞ്ചസ്റ്റര്‍ അറ്റാക്കിംഗ് വിംഗിനെ ആദ്യ പകുതിയില്‍ തന്നെ പിഎസ്്ജി നിര തടഞ്ഞു. ഗോള്‍ രഹിതമായി തുടര്‍ന്ന പകുതിയില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അറ്റാക്കിംഗ് നിരയ്ക്ക് ഒന്ന് അനങ്ങാന്‍ വരെ കഴിഞ്ഞില്ല. മാര്‍കീനസിന് പോഗ്ബയെ മാന്‍ മാര്‍ക്കിങ് ചെയ്യാനുള്ള ചുമതല കൊടുക്കാനുള്ള ടുകലിന്റെ തീരുമാനവും ഫലം കണ്ടു.

മറ്റൊരു മത്സത്തില്‍ പോര്‍ട്ടോയ്‌ക്കെതിരെ റോമയ്ക്ക് ജയം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് റോമയുടെ ജയം. നിക്കോളോ സനിയോളോയുടെ ഇരട്ട ഗോളുകളാണ് റോമയ്ക്ക് ജയം സമ്മാനിച്ചത്. പോര്‍ട്ടോയ്ക്കായി എഴുപത്തിയൊന്‍പതാം മിനിട്ടില്‍ അഡ്രിയാന്‍ ലോപ്പസാണ് ആശ്വാസഗോള്‍ നേടിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍