UPDATES

കായികം

പ്ലയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം: ഫ്രാന്‍സിന്റെ താരം കിലിയന്‍ എംബാപ്പെ തന്നെ

ലോകകപ്പില്‍ മികച്ച യുവ താരത്തിനുള്ള പുരസ്‌കാരവും എംബാപ്പെയെ തേടിയെത്തിയിരുന്നു.

ലോക ഫുട്ബോളിലെ ഏറ്റവും മികച്ച യുവതാരങ്ങളിലൊരാളായ ഫ്രഞ്ച് സെന്‍സേഷന്‍ കിലിയന്‍ എംബാപ്പെയുടെ നേട്ടങ്ങള്‍ അവസാനിക്കുന്നില്ല. ഫ്രാന്‍സിലെ മികച്ച താരത്തിനുള്ള പുരസ്‌കാരമാണ് താരത്തെ തേടിയെത്തിയത്. 20ാം പിറന്നാള്‍ ആഘോഷിച്ച എംബാപ്പെയെ ഫ്രാന്‍സ് ഫുട്ബോള്‍ മാഗസിനാണ് പ്ലെയര്‍ ഓഫ് ദി ഇയറായി തിരഞ്ഞെടുത്തത്. വോട്ടിങില്‍ ടീമംഗങ്ങളായ അന്റോണിയോ ഗ്രീസ്മാന്‍, റാഫേല്‍ വരാനെ എന്നിവരെ പിന്തള്ളിയായിരുന്നു എംബാപ്പെയുടെ നേട്ടം.

ഈ വര്‍ഷം റഷ്യയില്‍ നടന്ന ലോകകപ്പില്‍ ഫ്രാന്‍സിനെ ചാംപ്യന്‍മാരാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ് അദ്ദേഹം. ലോകകപ്പില്‍ മികച്ച യുവ താരത്തിനുള്ള പുരസ്‌കാരവും എംബാപ്പെയെ തേടിയെത്തിയിരുന്നു. ദേശീയ ടീമിനൊപ്പം മാത്രമല്ല തന്റെ ക്ലബ്ബായ പിഎസ്ജിക്കു വേണ്ടിയും താരം മിന്നുന്ന പ്രകടനം നടത്തിയിരുന്നു. ഫ്രഞ്ച് ലീഗ്, ഫ്രഞ്ച് കപ്പ്, ഫ്രഞ്ച് ലീഗ് കപ്പ് എന്നിവ പിഎസ്ജിക്കു നേടിക്കൊടുക്കുന്നതില്‍ എംബാപ്പെ ചുക്കാന്‍ പിടിച്ചു. വിവിധ ടൂര്‍ണമെന്റുകളിലായി ഈ വര്‍ഷം 34 ഗോളുകളും സ്ട്രൈക്കര്‍ നേടി.
ഫ്രഞ്ച് ടീമിലെ പ്രമുഖ മിഡ്ഫീല്‍ഡറായ എന്‍ഗോളോ കാന്റെയാണ് കഴിഞ്ഞ വര്‍ഷം പ്ലെയര്‍ ഓഫ് ദി ഇയറായി തിരഞ്ഞെടുക്കപ്പെട്ടത്. ചെല്‍സിക്കായി നടത്തിയ മികച്ച പ്രകടനമാണ് താരത്തിന് തുണയായത്.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍