UPDATES

കായികം

മേജര്‍ ലീഗ് സോക്കറിനെതിരെ പരാതിയുമായി അമേരിക്കന്‍ ക്ലബുകള്‍ രംഗത്ത്

ലീഗിന്റെ ഘടനമാറണമെന്ന ആവശ്യവുമായാണ് ക്ലബുകള്‍ രംഗത്ത് എത്തിയത്.

അമേരിക്കയിലെ ഏറ്റവും വലിയ ഫുട്‌ബോള്‍ ലീഗായ മേജര്‍ ലീഗ് സോക്കറിനെതിരെ പരാതിയുമായി അമേരിക്കന്‍ ക്ലബുകള്‍ രംഗത്ത്. ലീഗിന്റെ ഘടനമാറണമെന്ന ആവശ്യവുമായാണ് ക്ലബുകള്‍ രംഗത്ത് എത്തിയത്. ഫിഫയുടെ നിയമങ്ങള്‍ക്ക് എതിരായാണ് മേജര്‍ ലീഗ് സോക്കറിന്റെ പ്രവര്‍ത്തനം. റിലഗേഷനും പ്രൊമോഷനും ഇല്ലാതെയാണ് മേജര്‍ ലീഗ് സോക്കര്‍ മുന്നോട്ട് പോകുന്നതെന്നും  ലോവര്‍ ഡിവിഷനിലെ ക്ലബുകള്‍ ഫിഫയ്ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

രാജ്യത്തെ ഫുട്‌ബോളിന്റെ വളര്‍ച്ച താഴോട്ട് പോകാന്‍ ഇത് കാരണമാകുന്നു. എത്ര തോറ്റാലും ക്ലബിന് ഒന്നും സംഭവിക്കില്ല എന്നതു കൊണ്ട് താരങ്ങള്‍ അവരുടെ കഴിവിനൊത്ത് അമേരിക്കയില്‍ കളിക്കുന്നില്ല എന്നും പരാതിയില്‍ പറയുന്നു. പ്രൊമോഷനും റിലഗേഷനും ഇല്ലാത്തത് അമേരിക്കന്‍ ഫുട്‌ബോളിനെ പിറകോട്ട് വലിച്ചു എന്ന് നേരത്തെ തന്നെ വിമര്‍ശനങ്ങള്‍ ഉണ്ടായിരുന്നു. കഴിഞ്ഞ ലോകകപ്പില്‍ യോഗ്യത നേടാന്‍ വരെ അമേരിക്കയ്ക്ക് ആയിരുന്നില്ല. ഫിഫയുടെ പ്രത്യേക അനുമതിയില്‍ ആണ് പ്രൊമോഷനും റിലഗേഷനും ഇല്ലാതെ ഒന്നാം ഡിവിഷന്‍ നടത്താന്‍ അമേരിക്കയ്ക്ക് കഴിയുന്നത്. ഇന്ത്യയിലും സമാനമായ രീതിയിലാണ് ഐ എസ് എല്‍ നടക്കുന്നതും.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍