UPDATES

കായികം

ഫുട്‌ബോളില്‍ സത്യസന്ധര്‍ക്കുള്ള പച്ചകാര്‍ഡ് നടപ്പാക്കി തുടങ്ങി

Avatar

അഴിമുഖം പ്രതിനിധി

ഫുട്‌ബോള്‍ ചരിത്രത്തില്‍ ഇനി മുതല്‍ മഞ്ഞകാര്‍ഡിനും ചുവപ്പുകാര്‍ഡിനും പിന്നാലെ പച്ചകാര്‍ഡും. ഇറ്റലിയിലെ സെക്കന്‍ഡ് ഡിവിഷന്‍ ടൂര്‍ണമെന്റിലെ മത്സരത്തിലാണ് സത്യസന്ധമായ കളി പുറത്തെടുത്ത കളിക്കാരനുള്ള ഗ്രീന്‍ കാര്‍ഡ് റഫറി പുറത്തെടുത്തത്.

ഇതോടെ ആദ്യ പച്ചകാര്‍ഡ് കിട്ടിയ വിസെന്‍സ ടീമിന്റെ കളിക്കാരന്‍ ക്രിസ്റ്റ്യന്‍ ഗലാനോ ചരിത്രനേട്ടത്തിനുടമയായി. കാര്‍ഡ് കാണിച്ച റഫറി മാര്‍ക്കോ മൈനാര്‍ഡിക്കയും ഫുട്‌ബോള്‍ ലോകത്തെ പുതിയ ചരിത്രത്തിന്റെ ഭാഗവുമായി.

സംഭവം ഇങ്ങനെയായിരുന്നു- ഗലാനോ എതിര്‍ പോസ്റ്റിലേക്ക് അടിച്ച ഗോള്‍ ലക്ഷ്യം തെറ്റി പുറത്തുപോയി. എന്നാല്‍ എതിര്‍ ടീമിന്റെ കാലില്‍ കൊണ്ടാണ് പന്ത് പുറത്തു പോയതെന്ന് കരുതി റഫറി ഗലാനോയ്ക്ക് അനുകൂലമായി കോര്‍ണര്‍ കിക്ക് അനുവദിച്ചു. എന്നാല്‍ എതിര്‍ ടീം പരാതിയുമായി എത്തിയപ്പോള്‍ അവരാരും പന്തില്‍ തൊട്ടില്ല എന്ന് സമ്മതിച്ചതിനാണ് റഫറി, ഗലാനോയ്ക്ക് ഗ്രീന്‍ കാര്‍ഡ് നല്‍കിയത്.

കളിക്കളത്തില്‍ കളിക്കാര്‍ കൂടുതല്‍ മാന്യതയോടെ പെരുമാറാന്‍ വേണ്ടിയാണ് ടൂര്‍ണമെന്റ് അധികൃതര്‍ ഗ്രീന്‍ കാര്‍ഡ് അവതരിപ്പിച്ചിരിക്കുന്നത്. ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ ഗ്രീന്‍ കാര്‍ഡ് സ്വന്തമാക്കുന്ന കളിക്കാരന് സീസണിന്റെ അവസാനം പുരസ്‌കാരവും നല്‍കുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍