പിഎസ്ജിക്ക് വേണ്ടി 13-ാം മിനുറ്റില്‍ ഡാനി ആല്‍വസും 21-ാം മിനുറ്റില്‍ നെയ്മറും വ്യക്തമായ ലീഡ് സമ്മാനിച്ചു.
ഫ്രഞ്ച് കപ്പ് ഫൈനലില്‍ കരുത്തരായ പിഎസ്ജിയെ അട്ടിമറിച്ച് റെനസിന് കിരീടം. ആവേശം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിലാണ് റെന്നസിന്റെ കിരീട നേട്ടം. മത്സരത്തില്‍ പിഎസ്ജി യുവതാരം കിലിയന്‍ എംബാപ്പെ ചുവപ്പ്കാര്‍ഡ് കണ്ട് പുറത്തായി. ആദ്യ പകുതിയില്‍ രണ്ട് ഗോളിന് പിന്നിലായിരുന്ന റെനസ് രണ്ടാം പകുതിയില്‍ ഗോളുകള്‍ തിരിച്ചടിച്ച് പിഎസ്ജിയെ ഞെട്ടിച്ചു. എക്സ്ട്രാ ടൈമിലേക്ക് നീങ്ങിയ മത്സരത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെയാണ് റെനസ് ജയം സ്വന്തമാക്കിയത്.
പിഎസ്ജിക്ക് വേണ്ടി 13-ാം മിനുറ്റില്‍ ഡാനി ആല്‍വസും 21-ാം മിനുറ്റില്‍ നെയ്മറും വ്യക്തമായ ലീഡ് സമ്മാനിച്ചു. എന്നാല്‍ കിംബെബെയുടെ ഓണ്‍ ഗോള്‍ 40-ാം മിനുറ്റില്‍ പിഎസ്ജിക്ക് ആദ്യ തലവേദനയായി. പിന്നാലെ 66-ാം മിനുറ്റില്‍ എഡ്സണിന്റെ ഗോളില്‍ റെനസ് സമനിലപിടിക്കുകയായിരുന്നു. 2-2 എന്ന സ്‌കോറില്‍ തുല്യതയില്‍ അവസാനിച്ചതോടെയാണ് വിജയികളെ കണ്ടെത്താന്‍ പെനാല്‍റ്റി ഷൂട്ടൗട്ട് ആവശ്യമായി വന്നത്. എക്സ്ട്രാ ടൈമില്‍ 118-ാം മിനുറ്റില്‍ എംബാപ്പേ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത് പിഎസ്ജിക്ക് തിരിച്ചടിയായി.
അധിക സമയം അവസാനിക്കാന്‍ രണ്ട് മിനുറ്റ് ബാക്കി നില്‍ക്കേയാണ് അപകടകരമായ ഫൗളിനെത്തുടര്‍ന്ന് പി എസ് ജിസൂപ്പര്‍ താരം എംബാപെയ്ക്ക് ചുവപ്പ് കാര്‍ഡ് ലഭിച്ചത്. പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയ മത്സരത്തില്‍ റെനസ് ആറു ഗോളുകള്‍ നേടിയപ്പോള്‍ ഒരു ഗോള്‍ പാഴാക്കിയ പിഎസ്ജി തോല്‍വി ഏറ്റുവാങ്ങി. ഇരു ടീമുകളും തങ്ങളുടെ ആദ്യ അഞ്ച് കിക്കുകളും ലക്ഷ്യത്തിലെത്തിച്ചു. റെന്നസ് തങ്ങളുടെ ആറാം കിക്കും വലയിലെത്തിച്ചെങ്കിലും, പി എസ് ജി യുടെ കിക്കെടുത്ത എങ്കുങ്കുവിന് പിഴച്ചു. ഇതോടെ 2014 ന് ശേഷം പിഎസ്ജിയല്ലാത്ത ഒരു ടീമിന് കോപ്പ ഡെ ഫ്രാന്‍സ് കിരീടം.