ക്ലബ്ബിനെതിരേ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രതിഷേധം കടുക്കുകയാണ്.
ബാഴ്സലോണയില്‍ നിന്ന് ബ്രസീല്‍ സ്ട്രൈക്കര്‍ മാല്‍ക്കോം റഷ്യന്‍ ക്ലബ്ബ് എഫ് സി സെനിറ്റിലെത്തിയിട്ട് ദിവസങ്ങള്‍ മാത്രമെ ആയിട്ടുള്ളു. എന്നാല്‍ വംശീയവെറിയന്‍മാരായ ആരാധകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് താരത്തെ വില്‍ക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ് ക്ലബ്.
ബാഴ്സയില്‍ മിന്നും ഫോമില്‍ കളിച്ചുകൊണ്ടിരുന്ന താരത്തെ 41 ദശലക്ഷം യൂറോയ്ക്കാണ് സെനിറ്റ് സ്വന്തമാക്കിയത്.
റഷ്യന്‍ പ്രീമിയര്‍ ലീഗില്‍ ക്രാസ്‌നോഡറിനെതിരായ മത്സരത്തില്‍, കറുത്തവനായ മാല്‍ക്കോമിനെ എന്തിനാണ് ടീമിലെടുത്തതെന്നെഴുതിയ ബോര്‍ഡുകളുമായാണ് ക്ലബ്ബിന്റെ ആരാധകര്‍ ഗ്യാലറിയില്‍ നിറഞ്ഞത്. ഈ 22 കാരന്റെ വംശീയ നിറത്തെ ചൊല്ലി വന്‍ പ്രതിഷേധം ഉണ്ടാകുകയായിരുന്നു. ഞങ്ങള്‍ വര്‍ണവെറിയന്‍മാരല്ല,എന്നാല്‍ വെളുത്ത താരങ്ങള്‍ മാത്രം കളിക്കുകയെന്നത് ഞങ്ങളുടെ പാരമ്പര്യമാണ്-ഇങ്ങനെയും ആരാധകര്‍ പറയുന്നു. ”പ്രധാന യൂറോപ്യന്‍ നഗരങ്ങളുടെ വടക്കേ അറ്റത്തുള്ള ക്ലബ് എന്ന നിലയില്‍ ഞങ്ങള്‍ ഒരിക്കലും ആഫ്രിക്കയുമായി മാനസികമായി ബന്ധപ്പെട്ടിട്ടില്ല, എന്നിരുന്നാലും, തെക്കേ അമേരിക്ക, ഓസ്‌ട്രേലിയ, ഓഷ്യാനിയ എന്നിവയുമായി.”ഇവയിലെയും മറ്റേതെങ്കിലും ഭൂഖണ്ഡങ്ങളിലെയും നിവാസികള്‍ക്കെതിരെ ഞങ്ങള്‍ക്ക് യാതൊന്നും ഇല്ല, എന്നാല്‍ അതേ സമയം ആത്മാവിലുള്ള കളിക്കാര്‍ സെനിറ്റിനായി സംസാരിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു.”ഫുട്ബോളില്‍ വര്‍ണ-വംശീയ വെറിക്കെതിരേ ശക്തമായ പ്രതിഷേധങ്ങള്‍ ഉയരുന്നതിനിടെയിലാണ് ഇത്തരത്തില്‍ പരസ്യമായി താരത്തിന് അവഗണന നേരിടേണ്ടി വന്നത്. 2012ന് ശേഷം ഒരു കറുത്ത താരം പോലും കളിക്കാത്ത ഏക ക്ലബ്ബാണ് സെനിറ്റ്.
ഇതാദ്യമായല്ല റഷ്യന്‍ ആരാധകരുടെ ഭാഗത്ത് നിന്ന് വര്‍ണ വെറി ഉണ്ടാകുന്നത്. ഇക്കഴിഞ്ഞ ഫുട്ബോള്‍ ലോകകപ്പിന് വേദിയായത് റഷ്യയായിരുന്നു. ഇവിടെ ഫ്രഞ്ച് സ്ട്രൈക്കര്‍ പോള്‍ പോഗ്ബയ്ക്കും ഇംഗ്ലണ്ട് താരം റഹിം സ്റ്റെര്‍ലിങിനും ബെല്‍ജിയത്തിന്റെ റോമലു ലുക്കാക്കുവിനുമെല്ലാം നിറത്തിന്റെ പേരില്‍ അവഗണന നേരിടേണ്ടി വന്നിട്ടുണ്ട്. ഈ സംഭവങ്ങളോടെ ക്ലബ്ബിനെതിരേ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രതിഷേധം കടുക്കുകയാണ്.
Malcom: “I’m starting Russian lessons very soon and I’m excited!”
The Brazilian winger spoke to us on making his debut #ZenitKrasnodar
?️ https://t.co/JXIcxfbvli pic.twitter.com/zVrbonM1Hx
— FC Zenit in English? (@fczenit_en) August 3, 2019
Hi @FIFAcom what is your position regarding this?
Zenit Fans Protest At Malcom Signing With Horrific Racist Banner https://t.co/8t6JOgpqUC via @sportbible
— Ruy (@RuyGTR) August 5, 2019