അഴിമുഖം പ്രതിനിധി
അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രക്രിയ പുരോഗമിച്ചു കൊണ്ടിരിക്കുന്നു. തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമ ബംഗാള്‍, തമിഴ് നാട്, കേരളം അസം, പോണ്ടിച്ചേരി എന്നിവിടങ്ങളില്‍ ബിജെപിക്ക് അസ്സമില്‍ ഒഴിച്ച് മറ്റുള്ളിടങ്ങളില്‍ സ്വപ്‌നങ്ങള്‍ ഏറെയുണ്ടെങ്കിലും യഥാര്‍ത്ഥ പ്രതീക്ഷകള്‍ തുച്ഛമാണ്. പക്ഷേ, 2017-ല്‍ തെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍ പ്രദേശില്‍ അവര്‍ക്ക് അനുകൂലമാണ് സാഹചര്യം.
2014-ല്‍ നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ യുപിയിലെ 80 മണ്ഡലങ്ങളില്‍ 72-ഉം ബിജെപി തൂത്തുവാരിയിരുന്നു. അതിനാല്‍ സമാജ് വാദി പാര്‍ട്ടിയുടെ ഭരണത്തെ വളരെയെളുപ്പം പുറത്താക്കാന്‍ കഴിയുമെന്ന പ്രതീക്ഷയുണ്ട് അവര്‍ക്ക്.
‘2017-നുവേണ്ടി ഞങ്ങളൊരുങ്ങിക്കഴിഞ്ഞു’, ബിജെപി വക്താവ് വിജയ് ബഹാദൂര്‍ പഥക് വ്യക്തമാക്കി. പരമ്പരാഗതമായി ഉയര്‍ന്ന ജാതികളുടെ പിന്തുണ ബിജെപിക്ക് ഉണ്ടെങ്കിലും യുപിയില്‍ അവര്‍ക്ക് അധികാരത്തില്‍ എത്തണമെങ്കില്‍ പിന്നാക്കക്കാരുടെ വോട്ടു പിന്തുണ കൂടിയേ തീരൂ. ദളിതരെ ആകര്‍ഷിക്കാന്‍ അവര്‍ അംബേദ്കറെ കാവി പുതപ്പിക്കാന്‍ ഏറെ നാളായി ശ്രമിച്ചു വരുന്നുമുണ്ട്.
അതിനൊപ്പം ദളിതര്‍ക്കു ജാമ്യരഹിത ബാങ്ക് വായ്പ നല്‍കുന്ന പദ്ധതി ഈയാഴ്ച പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തിരുന്നു.
പിന്നാക്കക്കാരെ കാവിക്കൂടാരത്തില്‍ കയറ്റാനും മായാവതിയുടെ ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയുടെ വോട്ടുബാങ്കില്‍ വിള്ളല്‍ വീഴ്ത്താനുമുള്ള ശ്രമങ്ങളില്‍ ബിജെപി അടുത്ത ഘട്ടത്തിലേക്ക് കടന്നു കഴിഞ്ഞു. യുപിയില്‍ ബിജെപി പുതുതായി നിയമിച്ച സംസ്ഥാന അധ്യക്ഷന്‍ കേശവ് മൗര്യ (47) ഒബിസിയാണ്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മുന്നോക്കക്കാര്‍ക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒബിസി കാര്‍ഡും ചായ വില്‍പന ചരിത്രവും ബിജെപിയെ ഏറെ സഹായിച്ചിരുന്നു.
ഈ പ്രതിച്ഛായയും കേശവ് മൗര്യയ്ക്കുമുണ്ട്. പിന്നാക്ക ജാതിയായ കിയോരിയില്‍പ്പെടുന്ന മൗര്യ കുട്ടിക്കാലത്ത് അച്ഛന്റെ കടയില്‍ ചായ വിറ്റിട്ടുമുണ്ട്.
അലഹബാദിലെ ഫൂല്‍പൂരില്‍ നിന്നുള്ള ലോക്‌സഭാംഗമാണ് മൗര്യ. വിശ്വ ഹിന്ദു പരിഷത്തിന്റെ പൂര്‍ണ സമയ പ്രവര്‍ത്തകനായ മൗര്യ മോദിയുടെ മണ്ഡലമായ വാരണാസിയുള്‍പ്പെടുന്ന കാന്‍ഷി മേഖലയുടെ ചുമതല വര്‍ഷങ്ങളോളം വഹിച്ചിരുന്നു.
തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിര്‍ണായക പങ്കുവഹിക്കുന്ന ആര്‍ എസ് എസിനും മൗര്യയോട് താല്‍പര്യമുണ്ട്. ഇതേതുടര്‍ന്നാണ് ലക്ഷ്മികാന്ത് ബാജ്‌പേയിക്കു പകരം മൗര്യ സംസ്ഥാന അധ്യക്ഷനാകുന്നത്.
ഉയര്‍ന്ന ജാതിക്കാരുടെ പിന്തുണ നഷ്ടമാകും എന്ന വാദങ്ങളെ ദേശീയ അധ്യക്ഷന്‍ അമിത് ഷാ തള്ളിക്കള്ളഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍. യുപിയില്‍ ലോക്‌സഭ തെരഞ്ഞടുപ്പില്‍ ചരിത്ര വിജയം നേടാന്‍ സഹായിച്ചത് ഷായുടെ തന്ത്രങ്ങളായിരുന്നു.