UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കഴിഞ്ഞ ആറു വര്‍ഷങ്ങളായി പട്ടിക ജാതി ജഡ്ജിമാര്‍ സുപ്രീംകോടതിയുടെ പടിക്ക് പുറത്ത്

അഴിമുഖം പ്രതിനിധി

മലയാളിയായ ജസ്റ്റിസ് കെജി ബാലകൃഷ്ണന്‍ 2010 മെയ് 11-ല്‍ വിരമിച്ചശേഷം ഇതുവരെ പട്ടിക ജാതിയില്‍പ്പെട്ട ഒരു ജഡ്ജിയേയും സുപ്രീംകോടതിയിലേക്ക് ഉയര്‍ത്തിയിട്ടില്ല. കൂടാതെ നിലവില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരായും പട്ടികജാതിക്കാരില്ല. രാജ്യത്തെ ജനസംഖ്യയില്‍ 16 ശതമാനം പേര്‍ പട്ടിക ജാതിക്കാര്‍ ആയിരിക്കുമ്പോഴാണ് ജുഡീഷ്യറിയില്‍ ഈ സാഹചര്യം നിലനില്‍ക്കുന്നത്. സമാനമായ സാഹചര്യം തന്നെയാണ് പട്ടിക വര്‍ഗ്ഗക്കാരുടേതും.

രാജ്യത്തിന്റെ ഉന്നത നീതിപീഠത്തിലേക്ക് ജഡ്ജിമാരെ നിയമിക്കാനുള്ള കൊളീജിയം കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ മൂന്ന് വനിതകളെ മാത്രമാണ് സുപ്രീംകോടതിയില്‍ നിയമിച്ചിട്ടുള്ളത്. ജസ്റ്റിസ് ഗ്യാന്‍ സുധ മിശ്ര, ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായ്, ജസ്റ്റിസ് ആര്‍ ഭാനുമതി എന്നിവരാണ് സുപ്രീംകോടതിയില്‍ ജഡ്ജിമാരായത്. ഇതില്‍ ജസ്റ്റിസ് ഭാനുമതി ഒഴിച്ചുള്ളവര്‍ വിരമിക്കുകയും ചെയ്തു.

സുപ്രീംകോടതി ചീഫ് ജസ്റ്റിസും നാല് മുതിര്‍ന്ന ജഡ്ജിമാരും അടങ്ങുന്നതാണ് കൊളീജിയം. സുപ്രീംകോടതിയിലേക്ക് ജഡ്ജിമാരെ ഉയര്‍ത്തുന്നതിന് കൊളീജിയം എന്തെങ്കിലും ചട്ടങ്ങള്‍ പാലിച്ചിട്ടുമില്ലെന്ന് കേന്ദ്ര നിയമ, നീതി മന്ത്രാലയത്തിലെ രേഖകള്‍ ചൂണ്ടിക്കാണിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍