UPDATES

കേന്ദ്രമന്ത്രിയെ കയറ്റാന്‍ മൂന്നംഗ കുടുംബത്തെ എയര്‍ഇന്ത്യ ഇറക്കിവിട്ടു

അഴിമുഖം പ്രതിനിധി

കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജുവിനും ജമ്മു കശ്മീര്‍ ഉപമുഖ്യമന്ത്രി നിര്‍മല്‍ സിംഗിനും സീറ്റ് നല്‍കുന്നതിനായി എയര്‍ഇന്ത്യ മൂന്നംഗ കുടുംബത്തെ ഇറക്കിവിട്ടു. കഴിഞ്ഞ മാസം 24-ന് ജമ്മുകശ്മീരിലെ ലേയില്‍ നിന്ന് ദല്‍ഹിയിലേക്കള്ള വിമാനത്തില്‍ നിന്നാണ് വ്യോമസേന ഉദ്യോഗസ്ഥനേയും കുടുംബത്തേയും വിമാനത്തില്‍ നിന്ന് എയര്‍ ഇന്ത്യ ഇറക്കിവിട്ടത്. മന്ത്രിമാര്‍ക്കായി ഒരു മണിക്കൂറോളം സമയം യാത്രം വൈകിപ്പിച്ചിരുന്നു. സിന്ധു ദര്‍ശന്‍ ഉല്‍സവത്തില്‍ പങ്കെടുത്തേശഷമാണ് കേന്ദ്രമന്ത്രിയും ഉപമുഖ്യമന്ത്രിയും എത്തിയത്. എന്നാല്‍ യാത്രക്കാരെ ഇറക്കിവിട്ടതിനെ കുറിച്ച് അറിയില്ലെന്നാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം. എയര്‍ ഇന്ത്യ വിമാനം പുറപ്പെടുന്ന സമയം മാറ്റുകയായിരുന്നുവെന്നും അവര്‍ വിശദീകരിച്ചു. വിഐപി സംസ്‌കാരത്തിന് എതിരെ സോഷ്യല്‍ മീഡിയയില്‍ അടക്കം പ്രതിഷേധം നടക്കുന്നതിന് ഇടയിലാണ് മോദി സര്‍ക്കാരിലെ ഒരു മന്ത്രിയും ഉപമുഖ്യമന്ത്രി നിര്‍മ്മല്‍ സിംഗും ഈ വിവാദത്തില്‍പ്പെട്ടത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍