UPDATES

എഡിറ്റര്‍

ദേശീയഗാന വിധി അടിയന്തിരമായി പുന:പരിശോധിക്കണം – ഇന്ത്യന്‍ എക്സ്പ്രസ് എഡിറ്റോറിയല്‍

Avatar

 

ദേശീയതയുടെ പേര് പറഞ്ഞ് വ്യക്തിസ്വാതന്ത്ര്യത്തിന് സുപ്രീം കോടതി കടിഞ്ഞാണിടുമ്പോള്‍ അതൊരു അസാധാരണ സംഭവമാണെന്ന് തന്നെ പറയേണ്ടി വരുമെന്ന്‍ ഇന്ത്യന്‍ എക്സ്പ്രസ് എഡിറ്റോറിയല്‍. ഭൂരിപക്ഷ താത്പര്യത്തിന്റെ പേരില്‍ മറ്റുള്ളവരുടെ അവകാശങ്ങളുടേയും സ്വാതന്ത്ര്യത്തിനു മേലും കടന്നുകയറാന്‍ ഭരണകൂടം ശ്രമിക്കുമ്പോഴും വ്യക്തികളുടെ സ്വാതന്ത്ര്യവും അവകാശങ്ങളും സംരക്ഷിക്കുകയും അത് ഉറപ്പാക്കുകയും ചെയ്തിരുന്നതും ഇതേ സുപ്രീം കോടതി തന്നെയാണ്. എന്നാല്‍ ദേശീയഗാനവുമായി ബന്ധപ്പെട്ട് – സിനിമാ തീയേറ്റുകളില്‍ ദേശീയഗാനം കേള്‍പ്പിക്കണം, എല്ലാവരും ആ സമയത്ത് എഴുന്നേറ്റ് നിന്നിരിക്കണം, എല്ലാ വാതിലുകളും ആ സമയത്ത് അടച്ചിടണം… തുടങ്ങിയ നിര്‍ദേശങ്ങള്‍ – വ്യാഴാഴ്ചയുണ്ടായ ഉത്തരവ് ആ റിക്കോര്‍ഡില്‍ നിന്നൊക്കെ അസ്വസ്ഥതപ്പെടുത്തുന്ന വിധത്തില്‍ വ്യതിചലിക്കുന്നതുമാണെന്ന് എഡിറ്റോറിയല്‍ അഭിപ്രായപ്പെടുന്നു. 

 

ദേശസ്‌നേഹ പരീക്ഷണം സിനിമാ ഹാളിലേക്ക് കൊണ്ടുവരുമ്പോള്‍, ജനങ്ങള്‍ ഉല്ലാസം തേടിവരുന്നിടത്ത് ദേശീയത ബലമായി കുത്തിച്ചെലുത്തുമ്പോള്‍, ജസ്റ്റിസുമാരായ ദീപക് മിശ്രയും അമിതാവ് റോയിയും അടങ്ങുന്ന ബഞ്ച് തങ്ങളുടെ ജുഡീഷ്യല്‍ പരിധി കടക്കുക മാത്രമല്ല ചെയ്തിരിക്കുന്നത്. ഭരണഘടനാ സ്വാതന്ത്ര്യങ്ങളുടെ സൂക്ഷിപ്പുകാര്‍ എന്നുകരുതി അവിടേക്ക് എത്തുന്നവരെ നിരാശപ്പെടുത്തുക കൂടിയാണ് ചെയ്തിരിക്കുന്നത്. ആ ഭരണഘടനയെ ഉപയോഗിച്ചുകൊണ്ടു തന്നെ അതിന്റെ തത്വങ്ങള്‍ എതിരെ ചലിക്കുന്നത് അതിലേറെ അസ്വസ്ഥതപ്പെടുത്തുന്നതുമാണ്.

തുടര്‍ന്നു വായിക്കുക

http://indianexpress.com/article/opinion/editorials/national-anthem-in-theater-national-flag-supreme-court-4403810/  

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍