UPDATES

വിദേശം

സിംഗപ്പൂരില്‍ 21 വയസ് പ്രായമുള്ള എല്ലാ പൗരന്മാര്‍ക്കും 300 ഡോളര്‍ വരെ ബോണസ്: ഗവണ്‍മെന്റിന്റെ പ്രഖ്യാപനം

ഓരോരുത്തരുടേയും വാര്‍ഷിക വരുമാനം അടിസ്ഥാനപ്പെടുത്തിയാണ് ഹോംഗ്ബാവോ എന്നറിയപ്പെടുന്ന ഒറ്റ തവണത്തെ ഈ ബോണസ് നല്‍കുക. ഗവണ്‍മെന്റിന് 700 മില്യണ്‍ സിംഗപ്പൂര്‍ ഡോളറാണ് ഇതിനായി ചിലവാകുക.

21 വയസ് തികഞ്ഞ എല്ലാ പൗരന്മാര്‍ക്കും 300 ഡോളര്‍ ബോണസ് അനുവദിച്ച് സിംഗപ്പൂര്‍ ഗവണ്‍മെന്റിന്റെ പ്രഖ്യാപനം. ഓരോരുത്തരുടേയും വാര്‍ഷിക വരുമാനം അടിസ്ഥാനപ്പെടുത്തിയാണ് ഹോംഗ്ബാവോ എന്നറിയപ്പെടുന്ന ഒറ്റ തവണത്തെ ഈ ബോണസ് നല്‍കുക. ഗവണ്‍മെന്റിന് 700 മില്യണ്‍ സിംഗപ്പൂര്‍ ഡോളറാണ് ഇതിനായി ചിലവാകുക. ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി ഹെംഗ് സ്ലീ കീറ്റ് ആണ് പാര്‍ലമെന്റില്‍ ഇക്കാര്യം അറിയിച്ചത്.

28,000 ഡോളര്‍ വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് 300 ഡോളര്‍ ബോണസായി കിട്ടും. 28,001 ഡോളര്‍ മുതല്‍ 1,00,000 ഡോളര്‍ വരെ വരുമാനമുള്ളവര്‍ക്ക് 200 ഡോളര്‍ ബോണസ് ലഭിക്കും. അതിന് മുകളില്‍ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് 100 ഡോളറായിരിക്കും ബോണസ്. 2008ലും 2011ലും സിംഗപ്പൂര്‍ ഗവണ്‍മെന്റ് പൗരന്മാര്‍ക്ക് ബോണസ് അനുവദിച്ചിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍