UPDATES

വിദേശം

അമേരിക്ക തണുത്തുറഞ്ഞ് ഐസായിരിക്കുന്നു, കൂടെ ‘സൈക്ലോണ്‍ ബോംബും’

അപകടകാരിയായ ബോംബ് സൈക്ലോണിനെക്കുറിച്ച് വെള്ളിയാഴ്ച നാഷണല്‍ വെതര്‍ സര്‍വീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. കരീബിയന്‍ കടലാണ് ബോംബ് സൈക്ലോണിന്റെ പ്രഭവകേന്ദ്രമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

വടക്കേ അമേരിക്കന്‍ വന്‍കരയുടെ കിഴക്കന്‍ തീരം റെക്കോഡ് തണുപ്പില്‍ വിറക്കുകയാണ്. മിക്ക പ്രദേശങ്ങളും മഞ്ഞില്‍ മൂടിയിരിക്കുന്നു. ‘ബോംബ് സൈക്ലോണ്‍’ എന്നറിയപ്പെടുന്ന ശീതക്കാറ്റ് യുഎസിന്റെ തെക്ക് – കിഴക്കന്‍ സംസ്ഥാനമായ ഫ്‌ളോറിഡ വരെ മഞ്ഞ് വിതച്ചിരിക്കുന്നു. യുഎസിന്റേയും കാനഡയുടേയും പല പ്രദേശങ്ങളിലും താപനില -29 ഡിഗ്രി സെല്‍ഷ്യസിലാണ് ഇപ്പോള്‍. അപകടകാരിയായ ബോംബ് സൈക്ലോണിനെക്കുറിച്ച് വെള്ളിയാഴ്ച നാഷണല്‍ വെതര്‍ സര്‍വീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. കരീബിയന്‍ കടലാണ് ബോംബ് സൈക്ലോണിന്റെ പ്രഭവകേന്ദ്രമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

19 പേരാണ് ഇതുവരെ യുഎസില്‍ മഞ്ഞുവീഴ്ചയുമായി ബന്ധപ്പെട്ട അപകടങ്ങളില്‍ മരിച്ചിരിക്കുന്നത്. വിസ്‌കോണ്‍സിന്‍, കെന്റക്കി, ടെക്‌സാസ്, ഫിലഡല്‍ഫിയ, നോര്‍ത്ത് കരോളിന, സൗത്ത് കരോളിന തുടങ്ങിയ ഇടങ്ങളിലെല്ലാം റോഡപകടങ്ങളുണ്ടായി. കാനഡയില്‍ നിന്നും രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കാനഡയിലെ നോവ സ്‌കോട്ടിയില്‍ അതിശക്തമായ കാറ്റ് മണിക്കൂറുകളോളം വൈദ്യുതി മുടക്കി. യുഎസിലും കാനഡയിലുമുള്ള നയാഗ്ര വെള്ളച്ചാട്ടം ഐസ് പരുവത്തിലായിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍