രാജ്യം സാമ്പത്തിക അടിയന്തരാവസ്ഥയില്‍, പതിനായിരങ്ങള്‍ക്ക് തൊഴില്‍ നഷ്ടം
അമേരിക്ക കടുത്ത സാമ്പത്തിക പ്രതിസന്ധയില്‍ എന്നു റിപ്പോര്‍ട്ടുകള്‍. അടിയന്തര ആവശ്യങ്ങള്‍ക്കുള്ള ധനബില്‍ പാസാക്കാന്‍ സാധിക്കാതെ വന്നതോടെ രാജ്യം സാമ്പത്തിക അടിയന്തരാവസ്ഥയിലേക്ക് എത്തിയിരിക്കുകയാണെന്നാണ് പറയുന്നത്. ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റ് സ്ഥാനത്ത് എത്തി ഒരു വര്‍ഷം തികയുമ്പോഴാണ് അമേരിക്കയ്ക്ക് ഈ വന്‍ തിരച്ചടി.
ഒരു മാസത്തേക്കുള്ള സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ പണം അനുവദിക്കാനാണ് സെനറ്റ് തയ്യാറാകാതിരുന്നത്. ഇതോടെ സര്‍ക്കാര്‍ ഷട്ട് ഡൗണ്‍ ആയിരിക്കുകയാണ്. ആഭ്യന്തര സുരക്ഷ, എഫ്ബിഐ തുടങ്ങിയ അടിയന്തര സേവനങ്ങളുടെ പ്രവര്‍ത്തനത്തിനും പണം അനുവദിച്ചിട്ടില്ല.
കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ രണ്ടാം തവണയാണ് അമേരിക്ക സമാനപ്രതിസന്ധിയില് പെടുന്നത്. ഒബാമ ഭരണകൂടത്തിന്റെ കാലത്തും ഈ തിരിച്ചടി ഉണ്ടായിട്ടുണ്ട്. അന്നത്തെ സാമ്പത്തിക അടിയന്തരാവസ്ഥ കാലത്ത് എട്ടരലക്ഷം പേര്‍ക്കാണ് തൊഴില്‍ നഷ്ടമായതെന്നാ വിവരം. ഇപ്പോള്‍ രണ്ടാഴ്ചയ്ക്കിടയില്‍ തന്നെ പതിനായിരക്കണക്കിനു പേര് തൊഴില്‍ രഹിതരായി കഴിഞ്ഞു.
റിപ്പബ്ലിക്കുകളും ഡമോക്രാറ്റുകളും തമ്മിലുള്ള തര്‍ക്കമാണ് ഇപ്പോള്‍ വിനയായത്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുന്നതിന് ബില്‍ പാസാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് കോണ്‍ഗ്രസിലെ അംഗങ്ങള്‍ സെനറ്റിനെ ബോധ്യപ്പെടുത്തുന്നതില്‍ പരാജയപ്പെട്ടാല്‍ സെനറ്റ് ധനകാര്യബില്‍ പാസാക്കാന്‍ അനുവദിക്കില്ല.