UPDATES

വിദേശം

കുഴപ്പങ്ങള്‍ അവരാണ് ആരംഭിച്ചത്, ഞങ്ങളിപ്പോള്‍ സൈബര്‍ ആക്രമണത്തിന്റെ ഇരകളായി; ഇന്ത്യന്‍ ആക്ടിവിസ്റ്റ് നഥാന്‍ ഫിലിപ്പിനെതിരേ വര്‍ണവിവേചനം ഉയര്‍ത്തിയ വിദ്യാര്‍ത്ഥികള്‍ പറയുന്നു

ഇന്‍ഡേജിന്‍സ് പീപ്പിള്‍സ് മാര്‍ച്ചിനിടെ ഇന്ത്യന്‍ ആക്ടിവിസ്റ്റായ നാഥന്‍ ഫിലിപ്പിനെ ഒരു കൂട്ടം വെളുത്ത വര്‍ഗ്ഗക്കാരായ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ കളിയാക്കുകയും പരിപാടി അലങ്കോലപ്പെടുത്താന്‍ നോക്കുന്നതുമായ ഒരു വീഡിയോ പുറത്തുവന്നിരുന്നു

അമേരിക്കയിലെ വര്‍ണവിവേചനത്തിന്റെയും വെളുത്തവന്റെ അധികാര പ്രമത്തതയുടെയും തെളിവിതാ എന്ന് ലോകം സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ച ചെയ്ത ഒരു വീഡിയോ ഉണ്ടായിരുന്നു. വാഷിംഗ്ടണില്‍ നിന്നുള്ളത്. അമേരിക്കയിലെ സ്വദേശി കറുത്തവംശജരും ഇന്ത്യക്കാരും നടത്തിയ ഇന്‍ഡേജിന്‍സ് പീപ്പിള്‍സ് മാര്‍ച്ചിനിടെ ഇന്ത്യന്‍ ആക്ടിവിസ്റ്റായ നാഥന്‍ ഫിലിപ്പിനെ ഒരു കൂട്ടം വെളുത്ത വര്‍ഗ്ഗക്കാരായ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ കളിയാക്കുകയും പരിപാടി അലങ്കോലപ്പെടുത്താന്‍ നോക്കുന്നതുമായ ഒരു വീഡിയോ ആയിരുന്നു അത്. അതിജീവത്തിന്റെ ഗാനങ്ങള്‍ ഉറക്കെ പാടുകയും ചെണ്ട കൊട്ടുകയും ചെയ്തിരുന്ന ഫിലിപ്പിന്റെ തൊട്ടടുത്ത് നിന്ന് ഈ ആണ്‍കുട്ടികള്‍ ബഹളം വെക്കുകയും കൂവി വിളിക്കുകയും കളിയാക്കി ചിരിക്കുകയും ചെയ്തിരുന്ന വീഡിയോ വേദനയുടെയും അമര്‍ഷത്തോടെയുമാണ് നിരവധി ആളുകള്‍ പങ്കു വെച്ചത്.

വടക്കന്‍ കെന്റക്കിയിലെ കോവിംഗടോണ്‍ കത്തോലിക്ക ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് വര്‍ണവിവേചനത്തിനെതിരായി ചിന്തിക്കുന്ന സകല മനുഷ്യരുടെയും അ അമര്‍ഷത്തിനു പാത്രമായത്. സംഭവം നടക്കുമ്പോള്‍ ട്രംപിന്റെ ‘മേക്ക് അമേരിക്ക േ്രഗറ്റ് എഗൈന്‍’ പരിപാടിയുടെ മുദ്രാവാക്യങ്ങള്‍ എഴുതിയ തൊപ്പിയും ഈ വിദ്യാര്‍ഥികള്‍ ധരിച്ചിരുന്നു. ‘മതില്‍ പണിയൂ’ മതില്‍ പണിയൂ എന്ന് ഈ ആണ്‍കുട്ടികള്‍ ആക്രോശിച്ചതായി മറ്റൊരു വീഡിയോവില്‍ നാഥന്‍ ഫിലിപ് സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഇരയുടെയും വേട്ടക്കാരന്റെയും നടുക്ക് പെട്ടുപോയത് പോലെയുള്ള ഒരു അനുഭവമാണ് തനിക്കുണ്ടായത്. വിദ്യാര്‍ത്ഥികളുടെ പരിഹാസത്തെ വക വെക്കാതെയാണ് പ്രതിഷേധപരിപാടികളുമായി മുന്നോട്ട് പോയത്. നാടിനെ പുരോഗമനപരമായി നയിക്കേണ്ട ഈ തലമുറയുടെ കാര്യത്തില്‍ ആശങ്കയുണ്ടെന്നും താനും കൂട്ടരും പരമാവധി സംയമനം പാലിച്ചതാണെന്നും നാഥാന്‍ ഫിലിപ്പ് അഭിപ്രായപ്പെട്ടു.

എന്നാല്‍ സത്യാവസ്ഥ ഇതൊന്നുമല്ല എന്നാണ് വിദ്യാര്‍ത്ഥികളില്‍ ഒരാളായ നിക്ക് സാന്‍ഡ്മാന്‍ പറയുന്നതെന്ന് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തങ്ങളുടെ നിറവും വംശവും പറഞ്ഞ് സമരക്കാരാണ് തങ്ങളെ പ്രകോപിപ്പിച്ചത്. എന്നിട്ട് എല്ലാ കുഴപ്പത്തിനും കാരണം തങ്ങളെന്ന മട്ടില്‍ തീര്‍ത്തും തെറ്റിദ്ധരിപ്പിക്കുന്ന ഒരു വീഡിയോയും എടുത്തു സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. സ്വന്തം വംശത്തെ പറഞ്ഞു പ്രകോപിപ്പിച്ചപ്പോള്‍ എല്ലാവരും കൂടെ നിക്കുന്ന ഒരു ‘സ്പിരിറ്റില്‍’ ഞങ്ങള്‍ ചെയ്തു പോയതാണെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. ഇവരെ സ്‌കൂളില്‍ നിന്ന് പുറത്താക്കുന്നതുള്‍പ്പടെയുള്ള കടുത്ത നടപടികള്‍ സ്വീകരിക്കാനും കൂടുതല്‍ അന്വേഷിക്കാനും സ്‌കൂള്‍ അധികൃതര്‍ തീരുമാനിച്ചതായി കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചകളുണ്ടായിരുന്നു. സ്‌കൂളിന്റെ അന്തസ്സിനും അച്ചടക്കത്തിനും സര്‍വോപരി മതപരമായ ധാര്‍മികതയ്ക്കും എതിരെ ആണ് ഈ വിദ്യാര്‍ഥികള്‍ പ്രവര്‍ത്തിച്ചതെന്ന് സ്‌കൂള്‍ അധികൃതര്‍ ഔദ്യോഗികമായി അറിയിച്ചു.

ഞങ്ങളാരും തന്നെ പ്രതിഷേധക്കാരെ ആക്രമിക്കാനോ അവരെ തൊടാനോ സംസാരിക്കാനോ പോലും നിന്നില്ല. ഞങ്ങളും ഞങ്ങളുടെ വീട്ടുകാരും ഇപ്പോള്‍ സൈബര്‍ ആള്‍ക്കൂട്ട ആക്രമണത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണെന്നു വിദ്യാര്‍ത്ഥികളില്‍ പലരും സമൂഹ മാധ്യമങ്ങളില്‍ പ്രതികരിച്ചു. തങ്ങള്‍ തെറ്റുകാരല്ലെന്ന് വീഡിയോയുടെ ചില ഭാഗങ്ങള്‍ സൂചിപ്പിക്കുന്നുമുണ്ട്. ലിങ്ക്‌ലോണ്‍ മെമ്മോറിയലിന്റെ സ്‌റ്റെപ്പില്‍ വെറുതെ ബസ് കാത്തിരുന്ന തങ്ങളെ മനഃപൂര്‍വം പ്രകോപിപ്പിക്കുയാണ് പ്രതിഷേധ സംഘം ചെയ്തത് വിദ്യാര്‍ത്ഥികള്‍ പറയുന്നു. സംഭവത്തെക്കുറിച്ചു ഇതുവരെ ആയിട്ടും ലോക്കല്‍ പോലീസ് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ലെന്നാണ് ദി ഗാര്‍ഡിയന്‍ വിമര്‍ശിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍