UPDATES

വിദേശം

ദക്ഷിണാഫ്രിക്കന്‍ പ്രസിഡണ്ട് ജേക്കബ് സുമയോട് 48 മണിക്കൂറിനുള്ളില്‍ രാജിവെക്കാന്‍ സ്വന്തം പാര്‍ട്ടി

ഒരു പടിഞ്ഞാറന്‍ ഗൂഢാലോചനയുടെ ഇരയാണ് താനെന്ന് സുമ

ജേക്കബ് സുമയെ ദക്ഷിണാഫ്രിക്കന്‍ പ്രസിഡണ്ട് സ്ഥാനത്തുനിന്നും മാറ്റാന്‍ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. ഇത് സംബന്ധിച്ച ഒരു മാരത്തോണ്‍ യോഗത്തിന് ശേഷമാണ്, വിവാദങ്ങള്‍ നിറഞ്ഞ തന്റെ ഭരണത്തിലൂടെ നെല്‍സണ്‍ മണ്ടേലയുടെ ‘മഴവില്‍ രാഷ്ട്രത്തെ’ ഇരുട്ടിലാഴ്ത്തുകയും ഭിണിപ്പിക്കുകയും ചെയ്ത നേതാവിനെ മാറ്റാന്‍ എ എന്‍ സി തീരുമാനിച്ചതെന്ന് റോയിറ്റര്‍ റിപ്പോര്‍ട് ചെയ്യുന്നു.

ഏതാണ്ട് 13 മണിക്കൂറിലേറെ നീണ്ട ചര്‍ച്ചകള്‍ക്കും, സുമയുടെ പിന്‍ഗാമിയാകും എന് കരുതുന്ന വൈസ് പ്രസിഡണ്ട് സിറിള്‍ റമഫോസയും ജെക്കാന്‍ സുമായും തമ്മില്‍ നടത്തിയ കൂടിക്കാഴ്ച്ചയ്ക്കും ശേഷമാണ് പാര്‍ടിയുടെ ദേശീയ സമിതിയുടെ തീരുമാനം ഇന്ന് വെളുപ്പിനെ വന്നത്.

കഴിഞ്ഞ ഡിസംബറില്‍ പാര്‍ട്ടി നേതാവായി തെരഞ്ഞെടുക്കപ്പെട്ടതോടെ 106 വര്‍ഷം പഴക്കമുള്ള എ എന്‍ സിയുടെ നിയന്ത്രണം, മുന്‍പ് മണ്ടേല തന്റെ പിന്‍ഗാമിയായി കണ്ടിരുന്നു എന്നു കരുതപ്പെടുന്ന, തൊഴിലാളി സംഘടന നേതാവ് റമഫോസ ഏറ്റെടുത്തിരുന്നു. സുമയുടെ മുന്‍ ഭാര്യ എങ്കൊസസാന ഡ്ലാമിനി-സുമയെ നേരിയ ഭൂരിപക്ഷത്തിന് തോല്‍പ്പിച്ചാണ് റമഫോസ ജയിച്ചത്. അന്നുമുതല്‍ സുമായുടെ നാളുകള്‍ എണ്ണപ്പെട്ടു.

സുമയെ ‘തിരിച്ചുവിളിക്കാനുള്ള’ പാര്‍ട്ടിയുടെ തീരുമാനം വന്നെങ്കിലും-എ എന്‍ സി ‘പദവിയില്‍ നിന്നും മാറ്റുന്നു’ എന്നു പറയുന്നു- ആഭ്യന്തര മാധ്യമങ്ങള്‍ കരുതുന്നത്, 75-കാരനായ നേതാവ്, പാര്‍ട്ടി തീരുമാനം അനുസരിക്കില്ലെന്നും, പാര്‍ലമെന്റില്‍ സ്വന്തം പ്രസിഡന്റിനെ പുറത്താക്കുന്ന ഗതികേടിലേക്ക് അതിനെ എത്തിക്കുമെന്നുമാണ്.

അര്‍ദ്ധരാത്രിക്ക് മുമ്പ് SABC, ദക്ഷിണാഫ്രിക്കയുടെ ദേശീയ പ്രക്ഷേപണ മാധ്യമം, പറഞ്ഞത് 48 മണിക്കൂറിനുള്ളില്‍ രാജിവെക്കണമെന്ന് സുമയോട് റമഫോസ നേരിട്ടു ആവശ്യപ്പെട്ടു എന്നാണ്. എന്നാല്‍ താന്‍ രാജിവെക്കില്ലെന്ന് സുമ വ്യക്തമാക്കിയതായി ഒരു മുതിര്‍ന്ന പാര്‍ടി നേതാവ് റോയിട്ടേഴ്സിനോട് പറഞ്ഞു.

ഒരു പടിഞ്ഞാറന്‍ ഗൂഢാലോചനയുടെ ഇരയാണ് താനെന്ന് കരുതുന്ന, തന്നെ നിയന്ത്രിക്കാനുള്ള എ എന്‍ സി ശ്രമങ്ങളെ ധിക്കരിച്ച സുമ പോരാടാന്‍ തയ്യാറാണെന്ന് വെള്ളിയാഴ്ച്ച അയാളുടെ ഭാര്യ തോബെക മദിബ-സുമ നല്കിയ ഇന്‍സ്റ്റാഗ്രാം കുറിപ്പില്‍ പറയുന്നു.
“അദ്ദേഹം തുടങ്ങിയത് അദ്ദേഹം അവസാനിപ്പിക്കും, കാരണം അറ്റ്ലാന്റിക് സമുദ്രത്തിന് അപ്പുറത്തുനിന്നുള്ള ഉത്തരവുകള്‍ അദ്ദേഹം സ്വീകരിക്കാറില്ല,” അവര്‍ പറഞ്ഞു.

നയങ്ങളിലെ അനിശ്ചിതത്വവും വ്യാപകമായ അഴിമതിയും മൂലം ബാങ്കുകളും ഖനന സ്ഥാപനങ്ങളും നിക്ഷേപമിറക്കാന്‍ വിമുഖരായതോടെ, ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ ഏറ്റവും നിര്‍ണായകമായ ദക്ഷിണാഫ്രിക്കയുടെ സമ്പദ് രംഗം സുമായുടെ 9 വര്‍ഷത്തെ ഭരണത്തില്‍ വഴിമുട്ടിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍