UPDATES

വിദേശം

ജൂതവിരോധം ഇപ്പോളും ജര്‍മ്മനിയിലെ പ്രധാന പ്രശ്‌നം: ഏഞ്ചല മെര്‍ക്കല്‍

ജൂതവിരുദ്ധ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ പരമ്പരാഗത കിപ്പ തൊപ്പികള്‍ ധരിക്കുന ജൂതന്മാര്‍ക്ക് മുന്നറിയിപ്പുമായി ജര്‍മ്മന്‍ കമ്മീഷണര്‍ ഫെലിക്സ് ക്ലൈൻ നേരത്തെ രംഗത്തെത്തിയിരുന്നു.

ജൂതരോടുള്ള വിരോധം ജർമ്മനിയിലെ പ്രധാന പ്രശ്നമാണെന്ന്  ഏഞ്ചല മെർക്കൽ. വിദേശത്തും സ്വദേശത്തും വർദ്ധിച്ചുവരുന്ന വലതുപക്ഷ തീവ്രവാദത്തെ നേരിടേണ്ട ചരിത്രപരമായ ഉത്തരവാദിത്തം ജര്‍മ്മിനിക്കുണ്ടെന്നും അവര്‍ അഭിപ്രായപ്പെട്ടു. യൂറോപ്യൻ യൂണിയന്‍ തെരഞ്ഞെടുപ്പ് വിധി വന്നതിനുശേഷം സംസാരിക്കുകയായിരുന്നു മെർക്കൽ. തീവ്ര ദേശീയ പാര്‍ട്ടികളാണ്‌ തെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്തത്. അവരുടെ പാര്‍ട്ടിയായ ക്രിസ്റ്റ്യൻ ഡെമോക്രാറ്റിക് യൂണിയന്‍റെ (സി.ഡി.യു) ജനപിന്തുണ ഗണ്യമായി കുറഞ്ഞു.

ലോകത്ത് എല്ലാ സ്ഥലങ്ങളിലും സംഭവിക്കുന്നത് തന്നെയാണ് ജര്‍മ്മനിയിലും നടക്കുന്നതെന്നും, എന്നാല്‍ ജര്‍മ്മനിയിലെ സാഹചര്യങ്ങള്‍ അതിന്‍റെ ഭൂതകാലത്തിന്‍റെ പശ്ചാത്തലത്തിൽകൂടെ കാണേണ്ടിവരുമെന്നും, തിനർത്ഥം നാം മറ്റുള്ളവരെക്കാൾ കൂടുതൽ ജാഗ്രത പുലർത്തണം എന്നാണ് എന്നും മെർക്കൽ പറഞ്ഞു.

ജൂതവിരുദ്ധ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ പരമ്പരാഗത കിപ്പ തൊപ്പികള്‍ ധരിക്കുന ജൂതന്മാര്‍ക്ക് മുന്നറിയിപ്പുമായി ജര്‍മ്മന്‍ കമ്മീഷണര്‍ ഫെലിക്സ് ക്ലൈൻ നേരത്തെ രംഗത്തെത്തിയിരുന്നു. അതിന്‍റെ തുടര്‍ച്ചയായാണ്‌ മെര്‍ക്കലിന്‍റെ വാക്കുകളേയും നിരീക്ഷകര്‍ കൂട്ടി വായിക്കുന്നത്.

‘ദൌർഭാഗ്യവശാൽ നമ്മള്‍ക്കിടയില്‍ എല്ലാകാലത്തും ചില ജൂതവിരോധികള്‍ ഉണ്ടായിരുന്നു. ഇന്നുവരെ ഒരു ജൂതദേവാലയത്തിനോ, കുഞ്ഞുങ്ങളെ സംരക്ഷിക്കുന്ന കേന്ദ്രങ്ങള്‍ക്കോ, അവരുടെ മക്കള്‍ പഠിക്കുന്ന സ്കൂളുകള്‍ക്കോ പോലീസിനെ കാവല്‍ നിര്‍ത്തേണ്ട സാഹചര്യം ഉണ്ടായിട്ടില്ല’, സി.എന്‍.എന്നിന് നല്‍കിയ അഭിമുഖത്തില്‍ അവര്‍ പറഞ്ഞു.

ഏതാണ്ട് 1 മില്യൺ അഭയാർത്ഥികളെ ജർമ്മനിയിലേക്ക് സ്വാഗതം ചെയ്ത നടപടിയേയും അവര്‍ ന്യായീകരിച്ചു. സിറിയയിലും ഇറാഖിലും ഉണ്ടായിരുന്നതുപോലുള്ള മാനുഷിക പ്രതിസന്ധികളുടെ പശ്ചാത്തലത്തിൽ അവരുടെ മുന്‍പില്‍ നമ്മുടെ വാതിലുകള്‍ കൊട്ടിയടക്കുകയല്ലായിരുന്നു വേണ്ടത് എന്നും, മറിച്ച്, കൂടുതല്‍ ജാഗ്രതയോടെ അഭയാർത്ഥികളുടെ സംരക്ഷണം ഉറപ്പാക്കുകയായിരുന്നു വേണ്ടിയിരുന്നത് എന്നും അവര്‍ പറഞ്ഞു.

ഇക്കഴിഞ്ഞ യൂറോപ്യൻ യൂണിയൻ പാർലമെന്റിൽ മുഖ്യകക്ഷികളായ മധ്യ വലതുപക്ഷ, മധ്യ ഇടതു പാർട്ടികൾക്ക് സംയുക്ത ഭൂരിപക്ഷം നഷ്ടമായിരുന്നു. തീവ്ര ദേശീയപാർട്ടികളാണ് വോട്ടുവിഹിതം മെച്ചപ്പെടുത്തിയത്. ജർമനിയിൽ ചാൻസലർ ആംഗേല മെർക്കലിന്‍റെ സി.ഡി.യുവിന് ഇത്തവണ ലഭിച്ചത് 28 ശതമാനം വോട്ടുമാത്രമാണ്. –ഗ്രീന്‍സ് പാര്‍ട്ടി അവര്‍ക്ക് തൊട്ടുപിറകിലുണ്ട്. ഗ്രീന്‍സ് പാര്‍ട്ടി മുന്നോട്ടു വെക്കുന്ന ആശയങ്ങള്‍ കാലികപ്രസക്തമാണെന്നും മെര്‍ക്കല്‍ അഭിപ്രായപ്പെട്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍