UPDATES

വിപണി/സാമ്പത്തികം

ഏറ്റവും വലിയ എണ്ണപ്പാടം ബഹ്‌റെയ്ന്‍ കണ്ടെത്തി

പുതിയ ഫോസില്‍ ഇന്ധന നിക്ഷേപങ്ങള്‍ക്കായി ബഹ്‌റെയ്ന്‍ നടത്തിയ പര്യവേഷണത്തിന്റെ ഭാഗമായി 2017ന്റെ അവസാന മൂന്ന് മാസങ്ങളിലാണ് ഈ എണ്ണപ്പാടം കണ്ടെത്തിയത്.

80 വര്‍ഷത്തിനിടയില്‍ ഏറ്റവും വലിയ എണ്ണപ്പാടം ബഹ്‌റെയ്ന്‍ കണ്ടെത്തി. വലിയ തോതില്‍ എണ്ണ, വാതക വിഭവമുള്ള പുതിയ എണ്ണപ്പാടം ബഹ്‌റെയ്‌ന്റെ നിലവിലെ എണ്ണപ്പാടങ്ങളില്‍ ഏറ്റവും വലുതായിരിക്കും. പശ്ചിമ തീരത്തെ ഖലീജ് അല്‍ ബഹ്‌റെയ്ന്‍ ബേസിനിലാണ് എണ്ണപ്പാടം. ബഹ്‌റിന്‍ എണ്ണ വകുപ്പ് മന്ത്രി ഷെയ്ഖ് മൊഹമ്മദ് ബിന്‍ ഖലീഫ അല്‍ ഖലീഫയാണ് ഇക്കാര്യം അറിയിച്ചത്. പുതിയ ഫോസില്‍ ഇന്ധന നിക്ഷേപങ്ങള്‍ക്കായി ബഹ്‌റെയ്ന്‍ നടത്തിയ പര്യവേഷണത്തിന്റെ ഭാഗമായി 2017ന്റെ അവസാന മൂന്ന് മാസങ്ങളിലാണ് ഈ എണ്ണപ്പാടം കണ്ടെത്തിയത്.

യുഎസ് എനര്‍ജി ഇന്‍ഫര്‍മേഷന്‍ അഡ്മിനിസ്‌ട്രേഷന്റെ കണക്ക് പ്രകാരം ഏറ്റവും വലിയ എണ്ണ ഉല്‍പ്പാദകരുടെ പട്ടികയില്‍ ബഹ്‌റൈന് 57ാം സ്ഥാനമാണ്. 45000 ബാരല്‍ എണ്ണയാണ് ഒരു ദിവസം ബഹ്‌റൈന്‍ ഉല്‍പ്പാദിപ്പിക്കുന്നതെന്ന് ബ്ലൂംബര്‍ഗ് പറയുന്നു. അതേസമയം സൗദി അറേബ്യ 10 ലക്ഷം ബാരല്‍ എണ്ണയാണ് ഒരു ദിവസം ഉല്‍പ്പാദിപ്പിക്കുന്നത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍