UPDATES

വിദേശം

അമേരിക്കയുടെ ആദ്യ സോഷ്യലിസ്റ്റ് പ്രസിഡന്റ് ആകാന്‍ ലക്ഷ്യമിട്ട്‌ ബേണി സാന്‍ഡേഴ്‌സ് 2020ലും പോരിനിറങ്ങും

ഇത്തവണയും ഡെമോക്രാറ്റ് നോമിനേഷന് വേണ്ടിയാണ് 77കാരനായ സാന്‍ഡേഴ്‌സ് മത്സരിക്കുന്നത്.

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാകാനുള്ള മത്സരത്തിന് രണ്ടാം തവണ സോഷ്യലിസ്റ്റ് നേതാവ് ബേണി സാന്‍ഡേഴ്‌സ് ഇറങ്ങുന്നു. 2020ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരാര്‍ത്ഥിയായി താനുണ്ടാകുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് വെര്‍മോണ്ട് സെനറ്ററായ ബേണി സാന്‍ഡേഴ്‌സ്. ഇത്തവണയും ഡെമോക്രാറ്റ് നോമിനേഷന് വേണ്ടിയാണ് 77കാരനായ സാന്‍ഡേഴ്‌സ് മത്സരിക്കുന്നത്.

വെര്‍മോണ്ടില്‍ നിന്ന് സ്വതന്ത്രനായി ജയിച്ച ബേണി സാന്‍ഡേഴ്‌സ് 2016ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയാകാനുള്ള മത്സരത്തില്‍ ഹിലരി ക്ലിന്റനോട് പരാജയപ്പെടുകയായിരുന്നു. എന്നാല്‍ ഡെമോക്രാറ്റുകളുടെ തിരഞ്ഞെടു്പ്പ് പ്രചാരണത്തെയും അവരുടെ രാഷ്ട്രീയത്തേയും തന്നെ സോഷ്യലിസ്റ്റ് ആയ ബേണി സാന്‍ഡേഴ്‌സ് സ്വാധീനിച്ചു. യുഎസിലെ പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് ബേണി സാന്‍ഡേഴ്‌സിന്റെ മുന്നേറ്റം വലിയ തോതില്‍ ഊര്‍ജ്ജം പകര്‍ന്നിരുന്നു. മെഡികെയര്‍ ഫോര്‍ ഓള്‍ പദ്ധതി, ഫെഡറല്‍ മിനിമം വേജ്, ട്യൂഷന്‍ ഫ്രീ കോളേജ് തുടങ്ങി പദ്ധതികളെല്ലാം ജനകീയമാക്കുന്നതില്‍ വലിയ പങ്കാണ് ബേണി സാന്‍ഡേഴ്‌സിനുള്ളത്.

ഡൊണാള്‍ഡ് ട്രംപിനെ അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും അപകടകാരിയായ പ്രസിഡന്റ് എന്നാണ് സാന്‍ഡേഴ്‌സ് വിശേഷിപ്പിച്ചത്. ഇത്തവണ താന്‍ ജയിക്കാന്‍ പോവുകയാണ് എന്ന ആത്മവിശ്വാസമാണ് ബേണി സാന്‍ഡേഴ്‌സ് സിബിസി ചാനലിനോട് പ്രകടിപ്പിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍