UPDATES

വിദേശം

അലബാമയിലെ ‘വിപ്ലവം’; ഡെമോക്രാറ്റ് വിജയം ട്രംപിനുള്ള തിരിച്ചടി-ബേണി സാന്‍ഡേഴ്‌സ്

വോട്ട് ചെയ്ത 30 ശതമാനം പേരും ആഫ്രിക്കന്‍ – അമേരിക്കക്കാരാണ് എന്നത് എടുത്തുപറയേണ്ട കാര്യമാണെന്നും ബേണി സാന്‍ഡേഴ്‌സ് ചൂണ്ടിക്കാട്ടുന്നു. ആഫ്രിക്കന്‍ – അമേരിക്കന്‍ വനിതകളില്‍ 98 ശതമാനവും ഡഗ് ജോണ്‍സിന് വോട്ട് ചെയ്തിരിക്കുന്നു.

അലബാമയില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഡഗ് ജോണ്‍സ് നേടിയ വിജയം വലിയ രാഷ്ട്രീയ വിപ്ലവത്തിന്റെ സൂചനയാണ് നല്‍കുന്നതെന്ന് ഡെമോക്രാറ്റിക് നേതാവും പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള മത്സരാര്‍ത്ഥിയുമായിരുന്ന ബേണി സാന്‍ഡേഴ്‌സ്. 25 ശതമാനം പോളിംഗാണ് അധികൃതര്‍ പ്രവചിച്ചിരുന്നത്. എന്നാല്‍ 38 ശതമാനം പേര്‍ വോട്ട് ചെയ്തിരിക്കുന്നു. ഇതില്‍ 30 ശതമാനം പേരും ആഫ്രിക്കന്‍ – അമേരിക്കക്കാരാണ് എന്നത് എടുത്തുപറയേണ്ട കാര്യമാണെന്നും ബേണി സാന്‍ഡേഴ്‌സ് ചൂണ്ടിക്കാട്ടുന്നു. ആഫ്രിക്കന്‍ – അമേരിക്കന്‍ വനിതകളില്‍ 98 ശതമാനവും ഡഗ് ജോണ്‍സിന് വോട്ട് ചെയ്തിരിക്കുന്നു. ട്രംപിന്റെ പിന്തിരിപ്പന്‍ നയങ്ങള്‍ക്ക് ജനങ്ങള്‍ നല്‍കുന്ന ശക്തമായ തിരിച്ചടിയാണ് ഇത്. രാജ്യത്തെ ഏറ്റവും യാഥാസ്ഥിതിക സമൂഹമുള്ള സംസ്ഥാനമായി അറിയപ്പെടുന്ന അലബാമയിലെ വിജയം വ്യക്തമാക്കുന്നത് അമേരിക്കയില്‍ ഡെമോക്രാറ്റുകള്‍ക്ക് ജയിക്കാന്‍ പറ്റാത്ത സ്ഥലമൊന്നും ഇല്ലെന്നാണ് എന്നും ട്വിറ്ററില്‍ സാന്‍ഡേഴ്‌സ് അഭിപ്രായപ്പെടുന്നു.

ആഗോളതാപനം ചൈനക്കാരുടെ തട്ടിപ്പല്ലെന്ന് ട്രംപിന് ആരാണൊന്ന് പറഞ്ഞുകൊടുക്കുക

“ബെര്‍ലിന്‍ മതില്‍ തകര്‍ത്ത കാര്യം ട്രംപ് മറക്കരുത്”: വിസ നിരോധനത്തില്‍ ട്രംപിനെതിരെ ലോക നേതാക്കള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍