UPDATES

വിദേശം

ഇന്ത്യയില്‍ മാത്രമല്ല, ഇവിടെ നിന്ന് വോട്ടിംഗ് യന്ത്രം വാങ്ങുന്ന ബോട്സ്വാനയിലും സാധനം പ്രശ്നക്കാരനാണ്

ഇന്ത്യയില്‍,  മെഷീനുകൾ ഹാക്ക് ചെയ്യാൻ സാധിക്കുമെന്ന ആം ആദ്മി പാർട്ടിയുടെ അവകാശവാദം തെരെഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിക്കളഞ്ഞിരുന്നു. ഇതേതുടര്‍ന്നാണ്‌ ‘ബോട്സ്വാനക്ക് ഇവിഎമ്മുകൾ പരസ്യമായി പരിശോധിക്കാമെങ്കില്‍ എന്തുകൊണ്ട് നമുക്കതായിക്കൂടാ’ എന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും മറ്റ് ആം ആദ്മി പാര്‍ട്ടി നേതാക്കളും ചോദിച്ചിരുന്നത്.

ഇന്ത്യയിലെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിന്‍റെ (ഇവിഎം) വിശ്വാസ്യതയെക്കുറിച്ച് ഇവിടുത്തെ പ്രതിപക്ഷ പാർട്ടികള്‍ ആശങ്കകൾ ഉന്നയിക്കുമ്പോള്‍ അതിന്‍റെ അലയൊലികള്‍ ഉണ്ടാകുന്ന ഒരു ആഫ്രിക്കന്‍ രാജ്യമുണ്ട് – ബോട്സ്വാന. ഇന്ത്യയില്‍ നിന്നും ഇറക്കുമതി ചെയ്ത വോട്ടിംഗ് യന്ത്രങ്ങളാണ് ബോട്സ്വാനയില്‍ ഉപയോഗിക്കുന്നത്. വോട്ടിംഗ് മെഷീനുകളുടെ ഉപയോഗം സാധ്യമാക്കുന്ന നിയമ ഭേദഗതിക്കൊരുങ്ങുന്ന ഗവൺമെന്‍റിന്‍റെ നീക്കത്തിനെതിരെ അവിടത്തെ മുഖ്യ പ്രതിപക്ഷമായ ബോട്സ്വാന കോണ്‍ഗ്രസ് പാര്‍ട്ടി കോടതിയെ സമീപിച്ചിരിക്കുകയാണ്.

തല്‍ഫലമായി ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍റെ വിശ്വാസ്യത സംബന്ധിച്ച് ബോട്സ്വാനയിലെ കോടതി മുമ്പാകെ ഒരു സത്യവാങ്മൂലം നല്‍കണമെന്ന് ഇന്ത്യയിലെ ഇലക്ഷന്‍ കമ്മീഷനോട് ബോട്സ്വാനാ ഗവണ്‍മെന്റും അവിടത്തെ ഇലക്ഷന്‍ കമ്മീഷനും അഭ്യര്‍ത്ഥിച്ചു. കഴിഞ്ഞ ബുധനാഴ്ച അവിടെ നിന്നുള്ള ഒരു പ്രതിനിധി സംഘം ഡൽഹിയിലെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലെത്തി ഇവിഎമ്മുകള്‍ ആവശ്യപ്പെട്ടിരുന്നു.

ഇതാദ്യമായല്ല ഇന്ത്യയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന വോട്ടിംഗ് യന്ത്രങ്ങളെ കുറിച്ച് ബോട്സ്വാനയിൽ വിവാദങ്ങളുണ്ടാകുന്നത്. 2017-ൽ, ഇവിഎമ്മുകളില്‍ കൃത്രിമം കാണിക്കുന്നുണ്ടെന്ന ആരോപണവുമായി ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികള്‍ രംഗത്തുവന്ന സമയത്തുതന്നെ ബോട്സ്വാന ഹാക്കര്‍മാരെ ഉപയോഗിച്ച് അതിന്‍റെ സാധുത പരിശോധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇന്ത്യയില്‍,  മെഷീനുകൾ ഹാക്ക് ചെയ്യാൻ സാധിക്കുമെന്ന ആം ആദ്മി പാർട്ടിയുടെ അവകാശവാദം തെരെഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിക്കളഞ്ഞിരുന്നു. ഇതേതുടര്‍ന്നാണ്‌ ‘ബോട്സ്വാനക്ക് ഇവിഎമ്മുകൾ പരസ്യമായി പരിശോധിക്കാമെങ്കില്‍ എന്തുകൊണ്ട് നമുക്കതായിക്കൂടാ’ എന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും മറ്റ് ആം ആദ്മി പാര്‍ട്ടി നേതാക്കളും ചോദിച്ചിരുന്നത്.

ഇന്ത്യയില്‍ നിന്നുള്ള ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ പരിശോധിക്കാനൊരുങ്ങി ബോട്‌സ്വാന

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍