UPDATES

വിദേശം

മൂന്ന് തവണ തോറ്റിട്ടും പിന്നോട്ടില്ല, ബ്രെക്‌സിറ്റ് ഡീലുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ വീണ്ടും പാര്‍ലമെന്റിലേയ്ക്ക്

യൂറോപ്പുമായി യുകെയ്ക്ക് കസ്റ്റംസ് യൂണിയന്‍ എന്ന നിര്‍ദ്ദേശത്തിനെതിരെ ശക്തമായ എതിര്‍പ്പുയരുന്നുണ്ട്.

മൂന്ന് തവണ പാര്‍ലമെന്റ് വോട്ടിനിട്ട് തള്ളിയിട്ടും നാലാം തവണയും ബ്രെക്‌സിറ്റ് കരാര്‍ ബില്ലുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ പാര്‍ലമെന്റില്‍. പാര്‍ലമെന്റിന്റെ അധോസഭയായ ഹൗസ് ഓഫ് കോമണ്‍സിലാണ് വീണ്ടും ബില്‍ കൊണ്ടുവരുന്നത്. അതേസമയം ഒന്നുകില്‍ ബ്രെക്‌സിറ്റ് കരാറില്‍ മാറ്റം വരുത്തുക, അല്ലെങ്കില്‍ മേ രാജി വയ്ക്കുക എന്ന് ലേബര്‍ പാര്‍ട്ടി നേതാവ് ജെര്‍മി കോര്‍ബിന്‍ പറഞ്ഞു. യുകെ യൂറോപ്യന്‍ യൂണിയന്‍ വിടാന്‍ നിശ്ചയിച്ചിരുന്ന മാര്‍ച്ച് 29ന് തന്നെയാണ് മേയുടെ ബ്രെക്‌സിറ്റ് ഡീല്‍ പാര്‍ലമെന്റ് വോട്ടിനിട്ട് തള്ളിയത്.

മേയുടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗങ്ങളായ 34 വിമത എംപിമാര്‍ ബ്രെക്‌സിറ്റ് ഡീലിനെ എതിര്‍ക്കുന്നത് തലവേദനയാണ്. മേയുടെ കരാര്‍ യൂറോപ്പുമായി അടുത്ത ബന്ധം തുടരുന്ന നിലയിലാണുള്ളത് എന്ന് വിമത എംപിമാര്‍ ആരോപിക്കുന്നു. എന്നാല്‍ ഡീലിന് എംപമാരുടെ പിന്തുണ നേടാനുള്ള ശ്രമങ്ങള്‍ തുടരാനാണ് പ്രധാനമന്ത്രിയുടെ തീരുമാനം.

യൂറോപ്പുമായി യുകെയ്ക്ക് കസ്റ്റംസ് യൂണിയന്‍ എന്ന നിര്‍ദ്ദേശത്തിനെതിരെ ശക്തമായ എതിര്‍പ്പുയരുന്നുണ്ട്. ഇത് ബ്രെക്‌സിറ്റ് ജനഹിത പരിശോധനയ്ക്കും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയ്ക്കും എതിരാണെന്ന് എംപിമാര്‍ ചൂണ്ടിക്കാട്ടുന്നു. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ പരിശോധനയില്ലാതെ സാധനങ്ങള്‍ കൊണ്ടുപോകാന്‍ ഇത് അനുവാദം നല്‍കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍