UPDATES

വിദേശം

ഹോങ്കോംഗ് വിഷയത്തില്‍ ഇടപെട്ട് കാനഡയും ഓസ്ട്രേലിയയും; പ്രതിഷേധക്കാരുടെ ആശങ്കകള്‍ കേള്‍ക്കാന്‍ ചൈന തയ്യാറാകണം

ഹോങ്കോംഗ് വിമാനത്താവളത്തിന്‍റെ പ്രവർത്തനം പുനരാരംഭിച്ചു. ജനാധിപത്യ പ്രക്ഷോഭകര്‍ വിമാനത്താവളത്തില്‍ കുത്തിയിരിപ്പു സമരം നടത്തിയതിനെ തുടര്‍ന്നാണ് ലോകത്തിലെ ഏറ്റവും തിരക്കുള്ള വിമാനത്താവളങ്ങളില്‍ ഒന്നായ ഹോങ്കോംഗ് വിമാനത്താവളം അടച്ചിടേണ്ടി വന്നത്. തിങ്കളാഴ്ച ആയിരക്കണക്കിന് ജനാധിപത്യ അനുകൂല പ്രക്ഷോഭകർ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ഇരച്ചെത്തിയതിനാല്‍ പ്രവര്‍ത്തനം സാധാരണനിലയിലാവാന്‍ അല്‍പംകൂടി സമയമെടുത്തെക്കും. ഡസൻ കണക്കിന് വിമാനങ്ങളാണ് അതിനുശേഷം റദ്ദാക്കിയത്.

വിമാനത്താവളത്തിലെ പ്രധിഷേധം കനത്തതോടെ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും, ഓസ്‌ട്രേലിയയുടെ സ്‌കോട്ട് മോറിസണും ആശങ്ക പ്രകടിപ്പിച്ചു രംഗത്തെത്തി. പ്രതിഷേധക്കാരെ ചൈന “തീവ്രവാദികൾ” എന്ന് വിശേഷിപ്പിച്ചതിനെ മോറിസൺ തള്ളിക്കളഞ്ഞു. ‘അത്തരം സംഭവങ്ങളെ വിളിക്കേണ്ട പേരല്ല അത്’’ എന്നാണ് അദ്ദേഹം പറഞ്ഞത്. വളരെ ഗുരുതരമായ ഈ സാഹചര്യത്തില്‍ പ്രതിഷേധക്കാരുടെ ആശങ്കകൾ കേൾക്കാൻ ഹോങ്കോംഗ് നേതാവ് കാരി ലാമിനോട്‌ മോറിസൺ ആവശ്യപ്പെട്ടു.

കനേഡിയൻ ജനസംഖ്യ കൂടുതലുള്ള ഹോങ്കോങ്ങിലെ സംഭവങ്ങളില്‍ ആശങ്ക രേഖപ്പെടുത്തിയ ട്രൂഡോ പ്രതിഷേധങ്ങളെ തന്ത്രപൂർവ്വം കൈകാര്യം ചെയ്യാൻ ചൈനീസ് അധികാരികളോട് ആവശ്യപ്പെടുകയും ചെയ്തു. ‘പിരിമുറുക്കങ്ങൾ ഏത്രയുംപെട്ടന്ന് അവസാനിപ്പിക്കേണ്ടതുണ്ട്. ചൈനീസ് പൗരന്മാർ മുന്നോട്ടുവച്ച ഗുരുതരമായ ആശങ്കകൾ പ്രാദേശിക അധികാരികൾ ശ്രദ്ധിക്കുകയാണ് വേണ്ടത്’ എന്നാണ് ട്രൂഡോ പറഞ്ഞത്.

സമാധാനവും നിയമവാഴ്ചയും ചര്‍ച്ചകളും നടക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. ന്യായമായ ആവശ്യങ്ങളുമായി രംഗത്തുള്ളവരേ വളരെ ശ്രദ്ധയോടും ബഹുമാനത്തോടും കൈകാര്യം ചെയ്യണമെന്ന് ചൈനയോട് ആവശ്യപ്പെടുന്നുവെന്നും ട്രൂഡോ പറഞ്ഞു.

വിമാനത്താവളത്തിലെ പ്രതിഷേധം നാലാം ദിവസത്തിലേക്കു കടക്കുകയും കൂടുതല്‍ വിമാനങ്ങള്‍ റദ്ധാക്കുകയും ചെയ്തതോടെയാണ് ചൈന രൂക്ഷമായ ഭീഷണിപ്പെടുത്തുന്ന പ്രസ്താവനകൾ നടത്തിയത്. നഗരത്തില്‍ തീവ്രവാദമാണ് പടരുന്നതെന്നാണ് ചൈനീസ് ഭരണകൂടം പറയുന്നത്. നേരത്തെ ജനസാഗരത്തെ നേരിടുന്നതിനായി ഹോങ്കോംഗ് അധികൃതർ ജലപീരങ്കിയടക്കം ഉപയോഗിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍