UPDATES

വിദേശം

തായ്‌വാന്‍ ചാരപ്പണി നടത്തുന്നതായി ചൈന; ചൈനയെ സൂക്ഷിക്കണമെന്ന് തായ് വാന്‍

തായ്‌വാനില്‍ പഠിക്കുന്ന ചൈനീസ് വിദ്യാര്‍ത്ഥികള്‍ക്ക് പണം നല്‍കിയും, പ്രണയവും സൗഹൃദവും നടിച്ചും പ്രലോഭിപ്പിച്ച് ചാരവൃത്തിക്ക് പ്രേരിപ്പിക്കുന്നതായി കാണിക്കുന്ന ആദ്യ ടെലിവിഷന്‍ പരമ്പര, ചൈനയുടെ ഔദ്യോഗിക ടെലിവിഷന്‍ സംപ്രേഷണം ചെയ്ത് തുടങ്ങി.

നുഴഞ്ഞുകയറ്റവും അട്ടിമറിയും ലക്ഷ്യം വച്ചുകൊണ്ട് തായ്‌വാന്‍ ചാര സംഘടനകള്‍ തങ്ങളുടെ ഇന്റലിജന്‍സ് വിവരങ്ങള്‍ മോഷ്ടിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്ന ആരോപണവുമായി ചൈന. ഇതിനകം തകരാറിലായ, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ അപകടാവസ്ഥയിലാക്കരുതെന്ന് ചൈന തായ്‌വാന് മുന്നറിയിപ്പ് നല്‍കി. തായ്‌വാന്റെ ഉത്തരവാദിത്തപ്പെട്ട ഏജന്‍സികള്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഉടന്‍ അവസാനിപ്പിക്കണമെന്ന് ചൈനീസ് നയരൂപീകരണ സമിതിയുടെ വക്താവിനെ ഉദ്ധരിച്ചുകൊണ്ട് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹ്വ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, തായ്‌വാനില്‍ പഠിക്കുന്ന ചൈനീസ് വിദ്യാര്‍ത്ഥികള്‍ക്ക് പണം നല്‍കിയും, പ്രണയവും സൗഹൃദവും നടിച്ചും പ്രലോഭിപ്പിച്ച് ചാരവൃത്തിക്ക് പ്രേരിപ്പിക്കുന്നതായി കാണിക്കുന്ന ആദ്യ ടെലിവിഷന്‍ പരമ്പര, ചൈനയുടെ ഔദ്യോഗിക ടെലിവിഷന്‍ സംപ്രേഷണം ചെയ്ത് തുടങ്ങി. എന്നാല്‍ തായ്‌വാന്‍കാരെ ചൈനയില്‍ സ്ഥിരതാമസക്കാരാക്കാന്‍ പുതിയ ഐഡന്റിറ്റിയും കാര്‍ഡുകളും മറ്റ് പ്രേരണകളും നല്‍കി ചൈന പ്രോത്സാഹിപ്പിക്കുന്നതായും ആരോപണമുണ്ട്.

അതേസമയം ഇന്റര്‍നെറ്റ് സെന്‍സര്‍ഷിപ്പടക്കമുള്ള നിയന്ത്രണങ്ങളുള്ള ഒരു ഏകാധിപത്യ രാജ്യത്ത് താമസിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് തായ്‌വാന്‍ അവരുടെ പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഇരുരാജ്യങ്ങളും തമ്മില്‍ പരസ്പരം ചാരവൃത്തി ആരോപിക്കുന്നത് പുതിയ കാര്യമല്ല. കോളേജുകളിലും സര്‍ക്കാര്‍ വകുപ്പുകളിലുമുള്ള സമ്പര്‍ക്കത്തിലൂടെ തന്ത്രപരമായ വിവരങ്ങള്‍ ശേഖരിക്കാനും ദ്വീപില്‍ ചാര ശൃംഘല രൂപീകരിക്കാനും ശ്രമിച്ചെന്ന് ആരോപിച്ച് 2017ല്‍ തായ്‌വാനില്‍ പഠിക്കുന്ന ഒരു ചൈനീസ് വിദ്യാര്‍ത്ഥിയെ തായ്‌വാന്‍ ജയിലില്‍ അടച്ചിരുന്നു. 2009 മുതലാണ് ചൈനീസ് വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ സര്‍വകലാശാലകളില്‍ പഠിക്കാന്‍ തായ്‌വാന്‍ അനുവാദം നല്‍കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍