UPDATES

വിദേശം

ക്രിസ്മസ് ആഘോഷത്തിന് ചൈനീസ് ഗവണ്‍മെന്റിന്റെ വിലക്ക്

ക്രിസ്മസ് അടക്കമുള്ള ‘പാശ്ചാത്യ’ ആഘോഷങ്ങള്‍, ഇവയുമായി ബന്ധപ്പെട്ട അലങ്കാരപ്പണികള്‍, സന്ദേശങ്ങള്‍ കൈമാറല്‍, സമ്മാനങ്ങള്‍ കൈമാറല്‍ തുടങ്ങിയവയെല്ലാം വിലക്കിയതായി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ക്രിസ്മസ് ആഘോഷ പരിപാടികള്‍ക്ക് ചൈനീസ് ഗവണ്‍മെന്റിന്റെ വിലക്ക്. ക്രിസ്മസ് ആഘോഷിക്കുന്നതിന് പകരം പരമ്പരാഗത ചൈനീസ് ആഘോഷങ്ങള്‍ക്ക് ശ്രദ്ധ കൊടുക്കാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയതായി ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വടക്കന്‍ ചൈനയിലെ ഹെബേയ് പ്രവിശ്യയിലുള്ള ലാംഗ്ഫാംഗ് നഗരത്തില്‍ നഗര ഭരണകൂടം ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തി. ക്രിസ്മസ് സാധനങ്ങള്‍ വില്‍ക്കരുതെന്ന് കച്ചവടക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. തെരുവ് കച്ചവടക്കാരെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നീക്കമെന്നാണ് വിശദീകരണം.

മധ്യ ഹുനാന്‍ പ്രവിശ്യയിലെ ചാംഗ്ഷയില്‍ സ്‌കൂളുകള്‍ക്ക് എജുക്കേഷന്‍ ബ്യൂറോ നിര്‍ദ്ദേശങ്ങള്‍ നല്‍കി. ക്രിസ്മസ് അടക്കമുള്ള ‘പാശ്ചാത്യ’ ആഘോഷങ്ങള്‍, ഇവയുമായി ബന്ധപ്പെട്ട അലങ്കാരപ്പണികള്‍, സന്ദേശങ്ങള്‍ കൈമാറല്‍, സമ്മാനങ്ങള്‍ കൈമാറല്‍ തുടങ്ങിയവയെല്ലാം വിലക്കിയതായി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം തലസ്ഥാനമായ ബീജിംഗില്‍ ക്രിസ്മസ് അലങ്കാരപ്പണികളുണ്ട്. മതാഘോഷം എന്നതിനേക്കാള്‍ ഷോപ്പിംഗ് ഫെസ്റ്റിവലായാണ് ചൈനാക്കാര്‍ ക്രിസ്മസിനെ കാണുന്നത്.

ഈ മാസം ആദ്യം ചെംഗ്ഡുവിലെ ഏളി റെയിന്‍ കോണ്‍വന്റ് ചര്‍ച്ച് അധികൃതര്‍ അടച്ചുപൂട്ടിയിരുന്നു. പള്ളിയുമായി ബന്ധപ്പെട്ട 100 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അതേസമയം ചില പള്ളികള്‍ ഗവണ്‍മെന്റിന്റെ അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്നുണ്ട്. അത്തരമൊരു അണ്ടര്‍ഗ്രൗണ്ട് ചര്‍ച്ച് – ബീജിംഗിലെ സിയോണ്‍ ചര്‍ച്ച് അടച്ചുപൂട്ടിയിരുന്നു. പ്രൊട്ടസ്റ്റന്റുകളും കത്തോലിക്കരുമടക്കം അഞ്ച് മതവിശ്വാസ വിഭാഗങ്ങള്‍ക്കാണ് ചൈനയില്‍ പ്രവര്‍ത്തനാനുമതിയുള്ളത്. ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടികള്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍