UPDATES

വിദേശം

നേപ്പാള്‍ വീണ്ടും ചുവന്നു; ചരിത്ര വിജയം

ഭരണകക്ഷിയായ നേപ്പാളി കോണ്‍ഗ്രസ് ചരിത്രത്തിലെ ഏറ്റവും ദയനീയമായ പരാജയം ഏറ്റുവാങ്ങി

നേപ്പാള്‍ പാര്‍ലമെന്റ്- പ്രവിശ്യാസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ് പാര്‍ടി സഖ്യം വന്‍ വിജയം നേടി. ആകെയുള്ള 165 സീറ്റിലേക്ക് നടന്ന മത്സരത്തിന്റെ ഫലം പൂര്‍ണമായും പുറത്ത് വന്നപ്പോള്‍ 106 സീറ്റിലേക്കാണ്സഖ്യം വിജയിച്ചു കയറിയത്.

കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍-യുണെറ്റഡ് മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ്(സി.പി.എന്‍-യു.എം.എല്‍) സഖ്യത്തിന് 74 സീറ്റും, കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍-മാവോയിസ്റ്റ്(സി.പി.എന്‍-മാവോയിസ്റ്റ്) സംഖ്യത്തിന് 32 സീറ്റുമാണ് ലഭിച്ചത്. മുന്‍ നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ഓലിയാണ് മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ് സഖ്യത്തിന് നേതൃത്വം നല്‍കുന്നത്. മാവോയിസ്റ്റ് നേതാവ് പ്രചണ്ഡയും വിജയിച്ചു.

ഭരണകക്ഷിയായ നേപ്പാളി കോണ്‍ഗ്രസ് ചരിത്രത്തിലെ ഏറ്റവും ദയനീയമായ പരാജയം ഏറ്റുവാങ്ങി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍