UPDATES

വിദേശം

കമ്മ്യൂണിസ്റ്റ് ക്യൂബ സ്വകാര്യ സ്വത്ത് അനുവദിക്കും; ഭരണഘടന ഭേദഗതി ചെയ്യും

സാമ്പത്തിക പരിഷ്‌കാരങ്ങളെ തുടര്‍ന്ന് സ്വയംതൊഴിലുമായി നിരവധി പേര്‍ രംഗത്തെത്തുന്നുണ്ടെങ്കിലും ഗവണ്‍മെന്റ് മറുഭാഗത്ത് പലയിടങ്ങളിലും നിയന്ത്രണം ശക്തമാക്കുകയാണ്.

സോവിയറ്റ് കാലത്തെ ഭരണഘടന മാറ്റിയെഴുതാന്‍ കമ്മ്യൂണിസ്റ്റ് രാജ്യമായ ക്യൂബ തീരുമാനിച്ചു. ക്യൂബന്‍ കമ്മ്യണിസ്റ്റ് പാര്‍ട്ടിയുടെ പത്രമായ ഗ്രാന്‍മ പുതിയ ഭരണഘടനയുടെ ചെറിയ ഉള്ളടക്കം പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് റോയിട്ടേഴ്‌സ് പറയുന്നു. സ്വതന്ത്ര കമ്പോളവും സ്വകാര്യ സ്വത്തും അനുവദിക്കുന്ന വ്യവസ്ഥകളാണ് ഇതിലുള്ളതെന്നും പറയുന്നു. സോവിയറ്റ് കാലത്തെ ഭരണഘടന സ്‌റ്റേറ്റ്, കോ-ഓപ്പറേറ്റീവ്, ഫാര്‍മര്‍, പേഴ്‌സണല്‍, ജോയിന്റ് വെന്‍ച്വര്‍ എന്നിങ്ങനെയുള്ള പ്രോപ്പര്‍ട്ടികളാണ് അംഗീകരിച്ചിട്ടുള്ളത്. സാമ്പത്തികനയങ്ങള്‍ ഉദാരമാക്കുന്ന സൂചന മുന്‍ പ്രസിഡന്റ് റൗള്‍ കാസ്‌ട്രോ നല്‍കിയിരുന്നു.

അതേസമയം കേന്ദ്രീകൃത ആസൂത്രണവും പൊതുമേഖലയും സമ്പദ് വ്യവസ്ഥയുടെ അടിസ്ഥാനമായി തുടരുമെന്നും ഗ്രാന്‍മ പറയുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തന്നെയായിരിക്കും തുടര്‍ന്നും ക്യൂബയിലെ കാര്യങ്ങള്‍ തീരുമാനിക്കുകയെന്നും അത് വ്യക്തമാക്കുന്നു. സാമ്പത്തിക പരിഷ്‌കാരങ്ങളെ തുടര്‍ന്ന് സ്വയംതൊഴിലുമായി നിരവധി പേര്‍ രംഗത്തെത്തുന്നുണ്ടെങ്കിലും ഗവണ്‍മെന്റ് മറുഭാഗത്ത് പലയിടങ്ങളിലും നിയന്ത്രണം ശക്തമാക്കുകയാണ്.

ഈയാഴ്ച പുതിയ ഭരണഘടനയുടെ കരട്, നാഷണല്‍ അസംബ്ലിയുടെ അംഗീകാരത്തിനായി സമര്‍പ്പിക്കും. ഇത് പിന്നീട് പൊതുജന ഹിത പരിശോധനയിലേയ്ക്കും പോകും. ഭരണഘടന പരിഷ്‌കരണ കമ്മിറ്റിയുടെ ചെയര്‍മാന്‍ റൗള്‍ കാസ്‌ട്രോയാണ്. ക്യൂബന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയും 87കാരനായ റൗള്‍ കാസ്‌ട്രോ തന്നെ. പുതിയ പ്രസിഡന്റ് മിഗുവല്‍ ഡയാസ് കാനല്‍ കമ്മീഷന്‍ അംഗമാണ്. പുതിയ മന്ത്രിസഭയെ അസംബ്ലിയില്‍ പ്രഖ്യാപിക്കും. പ്രധാനമന്ത്രി പദവിയും ഭരണഘടന കൊണ്ടുവരുന്നു. പ്രസിഡന്റായിരിക്കും അസംബ്ലിയുടെ തലവന്‍. പ്രസിഡന്റിന്റെ പരമാവധി അധികാര കാലാവധി അഞ്ച് വര്‍ഷം വീതമുള്ള രണ്ട് ടേമുകളായിരിക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍