UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഉടന്‍ വരുന്നൂ ഇന്‍ഡ്യയില്‍; കൂടുതല്‍ ആപ്പിള്‍ സ്റ്റോറുകളും വിമാനങ്ങളും

Avatar

ടീം അഴിമുഖം

പല രീതിയിലും സര്‍ക്കാര്‍ വെല്ലുവിളികള്‍ നേരിടുന്ന വേളയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപത്തിനുള്ള നിബന്ധനകള്‍ വെട്ടിക്കുറക്കാനുള്ള നരേന്ദ്രമോദി സര്‍ക്കാരിന്റെ തീരുമാനം ധീരമായ സാമ്പത്തിക ചുവടുവയ്പ്പാണ്. പ്രത്യേകിച്ചും രഘുറാം രാജന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനത്തേക്ക് ഇനി താനില്ല എന്ന് പ്രസ്താവിച്ച സാഹചര്യത്തില്‍.ഉദാര സാമ്പത്തിക രംഗത്തിന്റെ കുറവുകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഒടുക്കമില്ലാതെ തുടരുമ്പോഴും, ഇപ്പോഴുണ്ടായ ഈ മാറ്റം നിക്ഷേപകര്‍ക്ക് ഏറ്റവും താല്പര്യമുള്ള രാജ്യമാക്കി ഇന്ത്യയെ മാറ്റുമെന്നതില്‍ സംശയമില്ല. ഇന്ത്യന്‍ സാമ്പത്തികമേഖലയെ സംബന്ധിച്ച് ലോകത്താകമാനം ഉണ്ടായേക്കാവുന്ന ഉറപ്പ്, വിദേശ നിക്ഷേപത്തില്‍ ഉണ്ടായേക്കാവുന്ന വലിയ ഒഴുക്ക്, ചില മേഖലകളില്‍ ഉണ്ടായേക്കാവുന്ന ജോലി സാധ്യതകള്‍, സാമ്പത്തിക വളര്‍ച്ചയില്‍ അടുത്ത പാദങ്ങളില്‍ ഉണ്ടായേക്കാവുന്ന വളര്‍ച്ച എന്നിവയാണ് വളരെ അടുത്തുള്ള വര്‍ഷങ്ങളില്‍ ഇന്ത്യന്‍ സാമ്പത്തിക രംഗത്ത് ഉരുത്തിരിഞ്ഞേക്കാവുന്ന വലിയ മാറ്റങ്ങള്‍. 

വളരെ പെട്ടന്ന് സംഭവിച്ചേക്കാവുന്ന മാറ്റങ്ങള്‍: ആപ്പിള്‍ ഇന്ത്യയില്‍ അവരുടെ ജനപ്രീതിയാര്‍ജിച്ച സ്‌റ്റോറുകള്‍ തുടങ്ങും. നമ്മുടെ രാജ്യത്തിനകത്തും പുറത്തേക്കും എളുപ്പത്തില്‍ എത്തിപ്പെടുവാന്‍ സാധിക്കും. ചില വിദേശ പ്രധിരോധ ഉത്പന്ന നിര്‍മാതാക്കള്‍ ഇന്ത്യയെ അവരുടെ ഉത്പന്ന നിര്‍മാണ ഫാക്ടറി സ്ഥാപിക്കാനുള്ള കേന്ദ്രമായി തെരഞ്ഞെടുത്തേക്കും.

പക്ഷേ, ഈ തീരുമാനത്തിന്റെ ഫലം നീണ്ടുനില്‍ക്കുന്നതാകണമെങ്കില്‍ മോദി സര്‍ക്കാര്‍ ചില കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. ആഗോള നിക്ഷേപകരെപ്പറ്റിയുള്ള ധാരണകള്‍ തിരുത്തേണ്ടി വരും. ഇന്ത്യ അസഹിഷ്ണുതയുടെ നാടാണെന്നും നിയമം ഇന്ത്യയില്‍ വലിയ രീതിയില്‍ പ്രാവര്‍ത്തികമാകാറില്ല എന്നുമുള്ള ധാരണകള്‍ തിരുത്തേണ്ടിയിരിക്കുന്നു.

‘വളരെ കുറച്ച് മേഖലകള്‍ ഒഴിച്ചാല്‍ ഇപ്പോള്‍ മിക്കവാറും മേഖലകള്‍ ഓട്ടോമാറ്റിക്ക് അപ്രൂവല്‍ റൂട്ടില്‍ ആണുള്ളത്. ഇപ്പോള്‍ വന്ന ഈ മാറ്റം കൂടിയായാല്‍ ഇന്ത്യ വിദേശനിക്ഷേപകരെ സംബന്ധിച്ചിടത്തോളം തുറന്ന ഒരു കമ്പോളമായി മാറാന്‍ പോവുകയാണ്.’ സര്‍ക്കാര്‍ തിങ്കളാഴ്ച പറഞ്ഞു. ഇതുപക്ഷേ ഒരല്‍പം അതിശയോക്തി കലര്‍ന്ന പ്രസ്താവനയാണ്.

പുതിയ നിബന്ധനകള്‍ പ്രകാരം ഫാര്‍മസി മേഖലയില്‍ 74% നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദനീയമാണ്. അതായത് സര്‍ക്കാരിന്റെ അനുമതിക്കായി കാത്തുനില്‍ക്കാതെ തന്നെ ആഭ്യന്തര കമ്പനികളില്‍ പോലും വിദേശ കമ്പനികള്‍ക്ക് നേരിട്ട് 74% വരെ നിക്ഷേപം നടത്താം.

വ്യോമയാന മേഖലയില്‍ നൂറു ശതമാനം വിദേശ നിക്ഷേപമാണ് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. അതില്‍ 49% ഓട്ടോമാറ്റിക്ക് റൂട്ടില്‍ ആണ് അനുവദിച്ചിരിക്കുന്നത്.

പുതിയ നിയമങ്ങള്‍ പ്രകാരം പ്രതിരോധ മേഖലയില്‍ നൂറു ശതമാനം വിദേശ നിക്ഷേപം അനുവദിച്ചിരിക്കുകയാണു സര്‍ക്കാര്‍. ഇപ്പോഴത്തെ വിദേശ നിക്ഷേപ നിയമങ്ങള്‍ പ്രകാരം 49% ശതമാനമാണ് ഓട്ടോമാറ്റിക് അപ്രൂവല്‍ വഴിയുള്ള വിദേശ നിക്ഷേപനിരക്ക്. 

പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ ഉന്നതാധികാര സമിതിയാണ് ഇന്ന് ഈ തീരുമാനം കൈക്കൊണ്ടത്. 2013-14 വര്‍ഷമുണ്ടായ 36.04 ബില്ല്യന്‍ അമേരിക്കന്‍ ഡോളര്‍ നിക്ഷേപത്തെക്കാള്‍ അധികനിക്ഷേപം 2015-16 വര്‍ഷം ഉണ്ടായതാണ് തീരുമാനത്തിന് കാരണം എന്നാണ് ഇപ്പോള്‍ സര്‍ക്കാര്‍ അവകാശപ്പെടുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍