UPDATES

വിദേശം

മാലദ്വീപ്: ആശങ്ക രേഖപ്പെടുത്തി മോദിയും ട്രംപും; പ്രശ്നം ചര്‍ച്ച ചെയ്തത് ടെലിഫോണ്‍ സംഭാഷണത്തില്‍

മോദിയും ട്രംപും ഈ വര്‍ഷം ആദ്യം നടത്തുന്ന ഫോണ്‍ സംഭാഷണം

യു എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മാലദ്വീപിലെ രാഷ്ട്രീയ പ്രതിസന്ധി ചര്‍ച്ച ചെയ്തു. ഇന്നലെ നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിലാണ് വിഷയം ചര്‍ച്ച ചെയ്തതെന്ന് വൈറ്റ് ഹൌസ് വ്യക്തമാക്കി. കൂടാതെ അഫ്ഘാനിസ്ഥാനിലെ പുതിയ സാഹചര്യങ്ങളും ഇന്‍ഡോ-പസിഫിക് മേഖലയിലെ സുരക്ഷ സംബന്ധിച്ചും രണ്ടു രാഷ്ട്രനേതാക്കളും സംസാരിച്ചു. മോദിയും ട്രംപും ഈ വര്‍ഷം ആദ്യം നടത്തുന്ന ഫോണ്‍ സംഭാഷണമാണ് ഇത്.

പ്രസിഡന്റ് അബ്ദുല്ല യമീന്‍ ഗയും ഫെബ്രുവരി 5 രാത്രിയോടെ പ്രഖ്യാപിച്ച 15 ദിവസത്തെ ആഭ്യന്തര അടിയന്തരാവസ്ഥ ഗുരുതരമായ രാഷട്രീയ പ്രതിസന്ധിയാണ് ഇന്ത്യന്‍ മഹാസമുദ്രത്തിലെ ദ്വീപ് രാഷ്ട്രത്തില്‍ സൃഷ്ടിച്ചിരിക്കുന്നത്. ജയിലില്‍ അടക്കപ്പെട്ട നിരവധി രാഷ്ട്രീയ നേതാക്കളെ മോചിപ്പിക്കാന്‍ സുപ്രീം കോടതി നിര്‍ദേശം നല്കിയതിനെ തുടര്‍ന്നാണ് അടിയന്തിരാവസ്ഥ പ്രഖ്യാപനം ഉണ്ടായത്. ചീഫ് ജസ്റ്റീസ് ഉള്‍പ്പെടെ രണ്ടു സുപ്രീം കോടതി ന്യായാധിപന്‍മാരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

അതേ സമയം പ്രസിഡണ്ട് അബ്ദുള്ള യമീന്‍ ചൈന, പാക്കിസ്ഥാന്‍, സൌദി അറേബ്യ എന്നീ മൂന്ന് സുഹൃത് രാജ്യങ്ങളിലേക്ക് തങ്ങളുടെ പ്രതിനിധികളെ അയച്ചിരുന്നു. നിലവിലുള്ള രാഷ്ട്രീയ അന്തരീക്ഷത്തെ കുറിച്ച് ഈ രാജ്യങ്ങളെ വിവരം ധരിപ്പിക്കാനാണ് മെംബേഴ്സ് ഓഫ് അഡ്മിനിസ്ട്രേറ്റീവ് കാബിനറ്റ് ദൂതന്മാരെ ആയച്ചതെന്നാണ് പ്രസിഡന്റിന്റെ ഓഫീസ് ഇറക്കിയ പ്രസ്താവനയില്‍ വിശദീകരിച്ചത്. ഇന്ത്യയിലേക്ക് പ്രതിനിധിയെ അയക്കാന്‍ ഇന്ത്യയുടെ അനുവാദം ചോദിച്ചിരുന്നെങ്കിലും പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയും തിരക്കിലായതുകൊണ്ട് അനുവാദം കൊടുത്തിരുന്നില്ല.

മാലദീപിലെ രാഷ്ട്രീയ പ്രതിസന്ധി; ഇന്ത്യ ആശങ്കപ്പെടേണ്ടതുണ്ട്; മൂന്നു കാരണങ്ങള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍