UPDATES

വിദേശം

രഹസ്യമായി ഇറാഖിലേയ്ക്ക് പോയ ട്രംപിന്റെ വിമാനത്തെ ഒരു ഇംഗ്ലണ്ടുകാരന്‍ കണ്ടുപിടിച്ചു, ഫോട്ടോയെടുത്ത് ഇന്റര്‍നെറ്റിലിട്ടു

ഏവിയേഷന്‍ വിവരങ്ങള്‍ എത്രത്തോളം ഓണ്‍ലൈനില്‍ ലഭ്യമാണെന്നും ഇത് സുരക്ഷയെ എത്രമാത്രം ബാധിക്കുമെന്നുമുള്ളത് പ്രധാന ചര്‍ച്ചാവിഷയമാകുന്നുണ്ട്.

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറാഖിലെ അല്‍ അസദ് വ്യോമസേന താവളത്തില്‍ നടത്തിയ അപ്രഖ്യാപിത സന്ദര്‍ശനം ചര്‍ച്ചയാവുകയാണ്. ഇന്റര്‍നെറ്റ് ആധിപത്യ കാലത്ത് രഹസ്യം സൂക്ഷിക്കുക വലിയ വെല്ലുവിളിയാണ്. എന്നാല്‍ ട്രംപിനൊപ്പമുണ്ടായിരുന്ന യുഎസ് റിപ്പോര്‍ട്ടര്‍മാരും നിശബ്ദത പാലിച്ചു. പ്രസിഡന്റിന്റെ എയര്‍ഫോഴ്‌സ് വണ്‍ വിമാനം ഒരു സൈനിക ചരക്ക് വിമാനമായാണ് ആദ്യം ധരിക്കപ്പെട്ടത്. ലൈറ്റുകള്‍ ഓഫാക്കി, വിന്‍ഡോകള്‍ അടച്ചാണ് വിമാനം ലാന്‍ഡ് ചെയ്തത്. എന്നാല്‍ ഇംഗ്ലണ്ടിലെ ഷെഫീല്‍ഡിലുള്ള ഐടി വിദഗ്ധന്‍ അലന്‍ മെലോയ് ഈ വിമാനത്തിന്റെ ഫോട്ടോ ഫ്‌ളിക്കറിലിട്ടു. ഏവിയേഷന്‍ വിവരങ്ങള്‍ എത്രത്തോളം ഓണ്‍ലൈനില്‍ ലഭ്യമാണെന്നും ഇത് സുരക്ഷയെ എത്രമാത്രം ബാധിക്കുമെന്നുമുള്ളത് പ്രധാന ചര്‍ച്ചാവിഷയമാകുന്നുണ്ട്.

ട്രംപിന്റെ സന്ദര്‍ശനം വൈറ്റ് ഹൗസ് പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ ഇന്റര്‍നെറ്റ് അതറിഞ്ഞു. ട്രാക്കിംഗ് ഡാറ്റ ഉപയോഗിച്ച് ട്രംപ് മിഡില്‍ ഈസ്റ്റിലേയ്ക്ക് പോവുകയാണ് എന്ന് ഫ്‌ളൈറ്റ് സ്‌പോട്ടേര്‍സ് തിരിച്ചറിഞ്ഞു. ചാപ്പല്‍ ടൗണിലെ വീട്ടില്‍ അടുക്കളയില്‍ നില്‍ക്കവേ ജനലിലൂടെ ഒരു അസാധാരണ വിമാനം അലന്‍ മെലോയുടെ ശ്രദ്ധയില്‍ പെട്ടു. ഉടന്‍ തന്നെ അതിന്റെ ഫോട്ടോയെടുത്ത് ഫ്‌ളിക്കറിലിടുകയായിരുന്നു. “അത് വെയിലുള്ള തെളിഞ്ഞ ആകാശമായിരുന്നു” എന്ന് അലന്‍ മെലോയ് ബിബിസിയോട് പറഞ്ഞു. ന്യൂയോര്‍ക്ക് ടൈംസിനോട് പ്രതികരിച്ചതുമില്ല. 31,000 അടി ഉയരത്തില്‍ പറന്ന ആ വിമാനം ബോയിംഗ് വിസി 25 വിഭാഗത്തില്‍ പെട്ടതാണെന്ന് സ്‌പോട്ടര്‍മാര്‍ തിരിച്ചറിഞ്ഞു. ബോയിംഗ് 747ന്റെ മിലിട്ടറി വേര്‍ഷന്‍. ഇത്തരത്തിലുള്ള രണ്ട് വിമാനങ്ങളേ ലോകത്തുള്ളൂ. ഇത് രണ്ടും ഉപയോഗിക്കുന്നത് യുഎസ് പ്രസിഡന്റാണ്.

ഇറാഖിലെ യുഎസ് സൈനികരുടെ വിവരങ്ങളും ലൊക്കേഷനും ട്രംപ് ‘അബദ്ധത്തില്‍’ പുറത്തുവിട്ടു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍