UPDATES

വിപണി/സാമ്പത്തികം

ഞാനൊരു സത്യം പറയട്ടേ, ഈ സമ്പദ് വ്യവസ്ഥ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എന്ന് എനിക്കറിയില്ല: ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബൊല്‍സൊണാരോ

ഞാന്‍ നേരത്ത തന്നെ പറഞ്ഞിട്ടുണ്ട്, എനിക്ക് സമ്പദ് വ്യവസ്ഥയെപ്പറ്റി ഒന്നുമറിയില്ല എന്ന്. ഞാന്‍ സാമ്പത്തികകാര്യ മന്ത്രി പൗലോ ഗയ്ഡസിനെ പൂര്‍ണമായും വിശ്വസിക്കുന്നു – ബ്രസീല്‍ പ്രസിഡന്റ് പറഞ്ഞു.

ബ്രസീല്‍ സമ്പദ് വ്യവസ്ഥ വലിയ തകര്‍ച്ചയിലേയ്ക്ക് കൂപ്പുകുത്തുമ്പോള്‍ പ്രസിഡന്റ് ജെയിര്‍ ബൊല്‍സൊണാരോ പറയുന്നത് സമ്പദ് വ്യവസ്ഥ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എന്നത് സംബന്ധിച്ച് തനിക്ക് യാതൊരു ധാരണയുമില്ല എന്നാണ്. ഞാന്‍ നേരത്ത തന്നെ പറഞ്ഞിട്ടുണ്ട്, എനിക്ക് സമ്പദ് വ്യവസ്ഥയെപ്പറ്റി ഒന്നുമറിയില്ല എന്ന്. ഞാന്‍ സാമ്പത്തികകാര്യ മന്ത്രി പൗലോ ഗയ്ഡസിനെ പൂര്‍ണമായും വിശ്വസിക്കുന്നു – ബ്രസീല്‍ പ്രസിഡന്റ് പറഞ്ഞു.

ബ്രസീലിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജ്യോഗ്രഫി ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് (ഐബിജിഇ) കണക്ക് പ്രകാരം രാജ്യത്തിന്റെ ജിഡിപിയില്‍ 0.2 ശതമാനം ഇടിവുണ്ടായി. പെന്‍ഷന്‍ പരിഷ്‌കരണം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ പ്രതിസന്ധിയില്‍ നിന്ന് കരകയറ്റാന്‍ സഹായിക്കുമെന്നാണ് ബൊല്‍സൊണാരോ ഗവണ്‍മെന്റിന്റെ വാദം. അതേസമയം ചിലിയിലെ സ്വകാര്യവത്കരണ മാതൃക സ്വകാര്യ കമ്പനികളെ മാത്രം സഹായിക്കുന്നതും തൊഴിലാളികളെ ദുരിതത്തിലാക്കുന്നതുമാണ് എന്നാണ് അനുഭവം എന്ന് ടെലിസുര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബ്രസീലിയന്‍ ട്രംപ് എന്നാണ് തീവ്ര വലതുപക്ഷ നേതാവായി ജെയര്‍ ബൊല്‍സൊണാരോ അറിയപ്പെടുന്നത്.

അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ (ഐഎല്‍ഒ) കഴിഞ്ഞ വര്‍ഷത്തെ പഠനം പറയുന്നത് ബൊല്‍സൊണാരോ മുന്നോട്ട് വയ്ക്കുന്ന പെന്‍ഷന്‍ പരിഷ്‌കരണം നടപ്പാക്കിയ 60 ശതമാനം രാജ്യങ്ങളിലും പരാജയപ്പെട്ടു എന്നാണ്. 2017 വരെയുള്ള കണക്കുകള്‍ അനുസരിച്ച് 55 മില്യണ്‍ ബ്രസീല്‍ പൗരന്മാരും ദാരിദ്ര്യത്തിലാണ് കഴിയുന്നത്. 2016ല്‍ ഇത് 57 മില്യണായി ഉയര്‍ന്നു. ആകെ ജനസംഖ്യയുടെ 26.5 ശതമാനവും കടുത്ത ദാരിദ്ര്യത്തിലാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍