UPDATES

വിദേശം

പീഡനത്തില്‍ നിന്നും സംരക്ഷണം വേണം, കുട്ടികളുടെ ചുമതല ഏല്‍പ്പിക്കണം; ദുബായ് ഭരണാധികാരിയുടെ ഭാര്യ യു കെ കോടതിയിൽ

വിചാരണക്ക് ഹാജരാകാതിരുന്ന ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും രണ്ട് മക്കളെയും ദുബായിലേക്ക് തിരിച്ചുകൊണ്ടുപോകുവാന്‍ ഇതേ നടപടികള്‍ വേണമെന്നാണ് വാദിക്കുന്നത്

കുട്ടികളുമായി ബന്ധപ്പെട്ട നിർബന്ധിത വിവാഹ പരിരക്ഷാ ഉത്തരവ് ആവശ്യപ്പെട്ട് ദുബായ് ഭരണാധികാരിയുടെ ഭാര്യ യു കെ കോടതിയിൽ. ബന്ധം വേര്‍പ്പെടുത്തിയതിനു ശേഷം ഉപദ്രവിക്കരുതെന്ന ഉത്തരവും (Non-molestation Order) വേണമെന്ന് അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രാഥമിക ഹിയറിംഗിനായി സെൻട്രൽ ലണ്ടനിലെ കുടുംബ കോടതിയില്‍ ഹാജരായതായിരുന്നു ഹായ രാജകുമാരി.

വിവാഹത്തിന് നിർബന്ധിപ്പിക്കപ്പെടുന്ന ഒരു വ്യക്തിയെ സംരക്ഷിക്കുന്നതിനാണ് കോടതി നിർബന്ധിത വിവാഹ പരിരക്ഷ ഉത്തരവിടുന്നത്. പങ്കാളിയില്‍നിന്നോ, മുൻ പങ്കാളിയില്‍നിന്നോ അല്ലെങ്കിൽ കുടുംബാംഗങ്ങളില്‍ നിന്നോ ഉണ്ടായേക്കാവുന്ന ലൈംഗിക പീഡനത്തില്‍ നിന്നും ഉപദ്രവത്തിൽനിന്നും പരിരക്ഷ ലഭിക്കാനാണ് നോണ്‍- മോളസ്റ്റേഷൻ ഓർഡറുകൾ.

വിചാരണക്ക് ഹാജരാകാതിരുന്ന ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും രണ്ട് മക്കളെയും ദുബായിലേക്ക് തിരിച്ചുകൊണ്ടുപോകുവാന്‍ ഇതേ നടപടികള്‍ വേണമെന്നാണ് വാദിക്കുന്നത്. ഹയ രാജകുമാരി കുട്ടികളുടെ സംരക്ഷണം തന്നെ ഏല്‍പ്പിക്കണമെന്നും കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് ഹൈക്കോടതിയുടെ ഫാമിലി ഡിവിഷൻ പ്രസിഡന്റ് ആൻഡ്രൂ മക്ഫാർലെയ്നാണ് കേള്‍ക്കുന്നത്.

അതേസമയം വിവാഹ മോചനത്തെ കുറിച്ചുള്ള വ്യാപകമായ അന്താരാഷ്ട്ര പ്രചാരണത്തിനുശേഷം വളരെ അസാധാരണമായ നീക്കമാണ് ദമ്പതികൾ നടത്തിയത്. വിവാഹമോചനത്തെയോ സാമ്പത്തികമായ കാര്യങ്ങളെയോ കുറിച്ചല്ല കുട്ടികളുടെ പരിരരക്ഷയുമായി ബന്ധപ്പെട്ട കേസാണ് നടക്കുന്നതെന്ന് ഇരുവരും ഇറക്കിയ സംയുക്ത പ്രസ്താവനയില്‍ പറയുന്നു.

ജോർദാൻ ഭരണാധികാരിയായിരുന്ന ഹുസൈൻ രാജാവിന്‍റെ മകളാണ് ഹായ രാജകുമാരി. ബ്രിട്ടീഷ് രാജകുടുംബവുമായി വളരെ അടുപ്പമുള്ള അവര്‍ക്ക് കെൻസിംഗ്ടൺ കൊട്ടാരത്തിന് സമീപം 85 മില്യൺ ഡോളർ വിലവരുന്ന ഒരു ഭവനമുണ്ട്. നിലവില്‍ അവിടെയാണ് അവര്‍ കുട്ടികളോടൊത്ത് താമസിക്കുന്നത്. 2004-ലാണ് ദുബൈ ഭരണാധികാരിയുടെ ആറാം ഭാര്യയായി ഹായ രാജകുമാരി വരുന്നത്.

Read More: ആത്മീയ വ്യവസായത്തിലേക്കുള്ള ചവിട്ടുനാടകങ്ങള്‍; എന്താണ് കൃപാസനം, അവിടെ നടക്കുന്നതെന്ത്? ആ കഥ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍