UPDATES

വിദേശം

യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ കുടിയേറ്റ കരാര്‍ ഒപ്പ് വച്ചു; പരിശോധനകള്‍ക്കായി മൈഗ്രന്റ് സെന്‍ററുകള്‍ സ്ഥാപിക്കും

ഗ്രീസിലേയും ഇറ്റലിയിലേയും തിങ്ങി നിറഞ്ഞ ക്യാമ്പുകളില്‍ നിന്ന് 1,60,000 അഭയാര്‍ത്ഥികളെ പുനരധിവസിപ്പിക്കാനുള്ള ഇയു പദ്ധതിയെ നിരവധി മധ്യ യൂറോപ്യന്‍ രാജ്യങ്ങള്‍ എതിര്‍ക്കുന്നുണ്ട്.

യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ കുടിയേറ്റ കരാര്‍ ഒപ്പ് വച്ചു. ബ്രസല്‍സ് ഉച്ചകോടിയിലാണ് കുടിയേറ്റ കരാറിന് ധാരണയായത്. ആഫ്രിക്കയില്‍ നിന്നുള്ള ആയിരക്കണക്കിന് അഭയാര്‍ത്ഥികള്‍ ആദ്യമെത്തുന്ന ഇറ്റലി, ഈ പ്രശ്‌നത്തില്‍ സഹായം ലഭിച്ചില്ലെങ്കില്‍ കരാറില്‍ നിന്ന് പിന്മാറുമെന്ന് ഇറ്റലി ഭീഷണി മുഴക്കിയിട്ടുണ്ട്. ഇയു രാജ്യങ്ങളില്‍ ഓരോ രാജ്യങ്ങളുടേയും താല്‍പര്യ പ്രകാരം മൈഗ്രന്റ് സെന്ററുകള്‍ സ്ഥാപിക്കാന്‍ ധാരണയായിട്ടുണ്ട്. കുടിയേറ്റവും അഭയവും അര്‍ഹിക്കുന്ന അഭയാര്‍ത്ഥികളെ വേര്‍തിരിച്ചെടുക്കുന്ന ചുമതല ഈ മൈഗ്രന്റ് സെന്റുകള്‍ക്കായിരിക്കുമെന്ന് ഇയു രാജ്യങ്ങളുടെ പൊതുപ്രസ്താവന പറയുന്നു. 28 ഇയു രാജ്യങ്ങളാണ് ഉച്ചകോടിയില്‍ പങ്കെടുത്തത്.

രാഷ്ട്രീയ അഭയം തേടിയെത്തുന്നവരുടെ ഇയു രാജ്യങ്ങള്‍ക്കിടയിലുള്ള സഞ്ചാരത്തിന് നിയന്ത്രണമേര്‍പ്പെടുത്തുന്നതിനെ കുറിച്ചും ഇയു രാജ്യങ്ങളുടെ കമ്മ്യൂണിക്കെ പറയുന്നു. ഗ്രീസിലേയും ഇറ്റലിയിലേയും തിങ്ങി നിറഞ്ഞ ക്യാമ്പുകളില്‍ നിന്ന് 1,60,000 അഭയാര്‍ത്ഥികളെ പുനരധിവസിപ്പിക്കാനുള്ള ഇയു പദ്ധതിയെ നിരവധി മധ്യ യൂറോപ്യന്‍ രാജ്യങ്ങള്‍ എതിര്‍ക്കുന്നുണ്ട്. അതിര്‍ത്തിയിലെ നിയന്ത്രണങ്ങള്‍ ശക്തമാക്കാന്‍ ഇയു രാജ്യങ്ങള്‍ ധാരണയിലെത്തിയിട്ടുണ്ട്. തുര്‍ക്കിയ്ക്കും ഉത്തര ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കും കൂടുതല്‍ സാമ്പത്തിക സഹായം നല്‍കും. അഭയാര്‍ത്ഥികള്‍ക്കിടയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്ന സ്മഗ്‌ളിംഗ് ഗ്യാംഗുകളെ പിടികൂടും.

വടക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ തന്നെ മൈഗ്രന്റ് സെന്ററുകള്‍ തുടങ്ങാനുള്ള നിര്‍ദ്ദേശത്തെ ഈ രാജ്യങ്ങള്‍ ശക്തമായി എതിക്കുന്നതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. മൊറോക്കോയാണ് ഏറ്റവും ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചത്്. യൂറോപ്പിലേയ്്ക്ക് പുതിയ കടല്‍, കര മാര്‍ഗങ്ങള്‍ വികസിപ്പിക്കുന്നത് ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്ന് ഇയു രാജ്യങ്ങള്‍ പറയുന്നു. അഭയാര്‍ത്ഥികളായ കുടിയേറ്റക്കാരെ ഇനി ജര്‍മ്മനിയില്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് തീവ്ര വലതുപക്ഷവും നിയോ നാസികളുമെല്ലാം ജര്‍മ്മനിയില്‍ ശക്തമായി രംഗത്തുണ്ട്. വലിയ സമ്മര്‍ദ്ദത്തിലാണ് ചാന്‍സലര്‍ ആഞ്ജല മെര്‍ക്കല്‍ ഉച്ചകോടിക്കെത്തിയത്. മെര്‍ക്കലിന്റെ സഖ്യകക്ഷി പാര്‍ട്ടി നേതാവും ആഭ്യന്തര മന്ത്രി ഹോഴ്‌സ്റ്റ് സീഹോഫര്‍ അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ മെര്‍ക്കലിന് അന്ത്യശാസനം ന്ല്‍കിയിരിക്കുകയാണ്. ഒരാഴ്ചത്തെ സമയമാണ് നല്‍കിയിരിക്കുന്നത്. സീഹോഫറുടെ സി എസ് യു പാര്‍ട്ടിയുടെ പിന്തുണയില്ലാതെ പാര്‍ലമെന്റില്‍ മെര്‍ക്കലിന്റെ ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് യൂണിയന്‍ ഓഫ് ജര്‍മ്മനിക്ക് പാര്‍ലമെന്റില്‍ ഭൂരിപക്ഷമില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍