UPDATES

വിദേശം

ട്രംപുമായി ബന്ധമുണ്ടെന്ന് പറയുന്ന രണ്ട് സ്ത്രീകളുമായുള്ള പണ ഇടപാടുകള്‍ എഫ്ബിഐ അന്വേഷിക്കുന്നു

ഒരു വര്‍ഷത്തോളം ട്രംപുമായി ബന്ധം പുലര്‍ത്തിയിരുന്നതായി മുന്‍ പ്ലേബോയ് മോഡലായ കാരെന്‍ മക്‌ഡൊഗല്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇത് ഒതുക്കിത്തീര്‍ക്കുന്നതിനായി ‘അമേരിക്കന്‍ മീഡിയ’ എന്ന കമ്പനി അവര്‍ക്ക് 1,50,000 ഡോളര്‍ നല്‍കിയെന്നാണ് ആരോപണം.

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സ്വകാര്യ അഭിഭാഷകന്‍ മൈക്കല്‍ കോഹന്റെ ഓഫീസില്‍ റെയ്ഡ് നടത്തിയ എഫ്.ബി.ഐ ഏജന്റുമാര്‍, ട്രംപുമായി ബന്ധമുണ്ടായിരുന്നെന്ന് അവകാശപ്പെടുന്ന രണ്ടു സ്ത്രീകളുമായുള്ള പണമിടപാടുകള്‍ പരിശോധിക്കുന്നു. അതിലൊരു സ്ത്രീയെ നിശബ്ദയാക്കുന്നതില്‍ പ്രധാനിയെന്ന് ആരോപണവിധേയനായ ‘നാഷണല്‍ എന്‍ക്വയറര്‍’ പത്രത്തിന്റെ പ്രസാധകന്റെ പങ്കിനെ കുറിച്ചും അന്വേഷിക്കുന്നുണ്ട്.

ഒരു വര്‍ഷത്തോളം ട്രംപുമായി ബന്ധം പുലര്‍ത്തിയിരുന്നതായി മുന്‍ പ്ലേബോയ് മോഡലായ കാരെന്‍ മക്‌ഡൊഗല്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇത് ഒതുക്കിത്തീര്‍ക്കുന്നതിനായി ‘അമേരിക്കന്‍ മീഡിയ’ എന്ന കമ്പനി അവര്‍ക്ക് 1,50,000 ഡോളര്‍ നല്‍കിയെന്നാണ് ആരോപണം. ‘എന്‍ക്വയററി’ന്റെ മാതൃ കമ്പനിയായ ‘അമേരിക്കന്‍ മീഡിയ’യുടെ ചീഫ് എക്‌സിക്യൂട്ടീവ് ട്രംപിന്റെ സുഹൃത്താണ്. ട്രംപിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച പൊണ്‍ താരം സ്റ്റോമി ഡാനിയലിന് പണം നല്‍കിയതുമായി ബന്ധപ്പെട്ട വിവരങ്ങളും എഫ്.ബി.ഐ അന്വേഷിക്കുന്നുണ്ട്. വിവരങ്ങള്‍ പുറത്ത് പറയാതിരിക്കാന്‍, 2016 പ്രസിഡന്റ്് തെരഞ്ഞെടുപ്പിന് മുമ്പ്, ഡാനിയല്‍സിന് 1,30,000 ഡോളര്‍ നല്‍കിയെന്ന് കോഹന്‍ സമ്മതിച്ചിരുന്നു.

റെയ്ഡ് വാര്‍ത്ത പുറത്തുവന്നതോടെ മുള്ളറുടെ നേതൃത്വത്തിലുള്ള
അന്വേഷണസംഘത്തിനെതിരെ ട്രംപ് രംഗത്തെത്തിയിരുന്നു. താന്‍ വേട്ടയാടപ്പെടുകയാണെന്നും റെയ്ഡ് എഫ്ബിഐയുടെ അധഃപതനത്തെയാണ് സൂചിപ്പിക്കുന്നുവെന്നും അദ്ദേഹം രോഷാകുലനായി പ്രതികരിച്ചു. അതേസമയം, ട്രംപിന് തന്റെ അറ്റോര്‍ണി ജനറലില്‍ ഇപ്പോഴും ആത്മവിശ്വാസം ഉണ്ടോ എന്ന ചോദ്യത്തിന് ഉത്തരംപറയാന്‍ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറ ഹക്കബി സാന്റെഴ്‌സ് വിസമ്മതിച്ചു. എന്നാല്‍ റഷ്യന്‍ ഇടപെടല്‍ സംബന്ധിച്ച് അന്വേഷണം നടത്തുന്ന റോബര്‍ട്ട് മ്യൂളര്‍ കമ്മീഷനെ പുറത്താക്കാനുള്ള അധികാരം തനിക്കുള്ളതായി ട്രംപ് വിശ്വസിക്കുന്നതായി അവര്‍ അഭിപ്രായപ്പെട്ടു.

മാന്‍ഹട്ടനിലെ യുഎസ് അറ്റോര്‍ണിയുടെ ഓഫീസിന്റെ അനുമതിയോടെയാണ് മ്യൂളര്‍ റെയ്ഡ് നടത്തിയത്. എന്നാല്‍ ഇത് അനാവശ്യവും അനുചിതവുമായ നടപടിയാണെന്ന് കോഹന്റെ അഭിഭാഷകന്‍ പ്രതികരിച്ചു. അഭിഭാഷകനും കക്ഷികളും തമ്മിലുള്ള ഇടപാടുകളുടെ സ്വകാര്യ രേഖകള്‍ അനധികൃതമായി പിടിച്ചെടുത്തുകൊണ്ടുപോയതായും അദ്ദേഹം പ്രസ്താവനയില്‍ ആരോപിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍