UPDATES

വിദേശം

ഫ്‌ളോറന്‍സ് ചുഴലിക്കാറ്റ്, വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍: യുഎസില്‍ മരണം 13

നോര്‍ത്ത് കരോലിനയിലാണ് ചുഴലിക്കാറ്റ് വലിയ നാശം വിതക്കുന്നത്. സൗത്ത് കരോലിനയിലും വലിയ നാശമുണ്ടായിട്ടുണ്ട്. പല മേഖലകളും വെള്ളത്തിലായി.

യുഎസിന്റെ തെക്ക് കിഴക്കന്‍ തീരത്ത് ഫ്‌ളോറന്‍സ് ചുഴലിക്കാറ്റ് നാശം വിതയ്ക്കുന്നു. അതിശക്തമായ കാറ്റിനൊപ്പം കനത്ത മഴയും തുടരുകയാണ്. 13 പേര്‍ ഇതുവരെ മരിച്ചതായാണ് ഔദ്യോഗിക കണക്ക്. ഇതില്‍ ഒരു ചെറിയ കുട്ടിയും ഉള്‍പ്പെടുന്നു. നോര്‍ത്ത് കരോലിനയിലാണ് ചുഴലിക്കാറ്റ് വലിയ നാശം വിതക്കുന്നത്. സൗത്ത് കരോലിനയിലും വലിയ നാശമുണ്ടായിട്ടുണ്ട്.

പല മേഖലകളും വെള്ളത്തിലായി. പലയിടങ്ങളിലും മണ്ണിടിച്ചിലുണ്ടായി. വീടിന് മുകളില്‍ മരം വീണും ആളുകള്‍ മരിച്ചിട്ടുണ്ട്. ആയിരക്കണക്കിന് പേരാണ് വിവിധയിടങ്ങളിലായി കുടുങ്ങിക്കിടക്കുന്നത്. ഗതാഗതം പലയിടങ്ങളിലും വഴി തിരിച്ചുവിട്ടിരിക്കുന്നു. നോര്‍ത്ത് കരോലിനയില്‍ 7,60,000ത്തോളം സൗത്ത് കരോലിനയില്‍ 3.6 ലക്ഷത്തോളവും ഉപഭോക്താക്കള്‍ക്ക് വൈദ്യുതി ബന്ധം നഷ്ടമായതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫ്ലോറന്‍സ് ചുഴലിക്കാറ്റ് യുഎസിന്‍റെ പടിഞ്ഞാറ് ഭാഗത്തേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ് എന്ന് നാഷണല്‍ ഹറികേന്‍ സെന്റര്‍ മുന്നറിയിപ്പ് നല്‍കുന്നു. നിലവില്‍ 50 മൈല്‍ വേഗതയിലാണ് കാറ്റിന്‍റെ ഗതി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍