UPDATES

വിദേശം

യുഎസില്‍ നാശം വിതച്ച് ഫ്‌ളോറന്‍സ് ചുഴലിക്കാറ്റ്; ഫിലിപ്പൈന്‍സില്‍ മാംഗ്ഹട്ട്

പ്രകൃതിക്ഷോഭം ഏറ്റവും സാരമായി ബാധിച്ച ന്യൂബോണ്‍ പോലുള്ള ഇടങ്ങളില്‍ നൂറിലധികം പേര്‍ കുടങ്ങിക്കിടക്കുന്നുണ്ട്. റൈറ്റ്‌സിവിലെ ബീച്ചിന് സമീപം മണ്ണിടിച്ചിലുണ്ടായി. പലയിടങ്ങളിലും ഗതാഗതം തടസപ്പെട്ടു.

യുഎസിലും ഫിലിപ്പൈന്‍സിലും ചുഴലിക്കാറ്റുകള്‍ നാശം വിതയ്ക്കുകയാണ്. യുഎസിന്റെ തെക്ക് കിഴക്കന്‍ തീരത്ത് ഫ്‌ളോറന്‍സ് ചുഴലിക്കാറ്റ് നാശമുണ്ടാക്കിയപ്പോള്‍ ഫിലിപ്പൈന്‍സിനെ ബാധിച്ചിരിക്കുന്നത് മാംഗ്ഹട്ട് ചുഴലിക്കാറ്റാണ്. ഫിലിപ്പൈന്‍സില്‍ 50 ലക്ഷത്തിലധികം പേര്‍ പ്രകൃതിക്ഷോഭ ഭീഷണിയിലാണ്. യുഎസിന്റെ കരോലിന തീരത്താണ് ചുഴലിക്കാറ്റ് വീശിയടിക്കുന്നത്. ശക്തമായ മഴയാണ് ഇവിടെ. 90 മൈല്‍ വേഗതയിലാണ് കാറ്റ് വീശുന്നത്. അഞ്ച് പേര്‍ ഇവിടെ മരിച്ചിട്ടുണ്ട്. പലയിടങ്ങളിലും വെള്ളം കയറുകയും നിരവധി പേര്‍ വീടുകളില്‍ കുടുങ്ങിക്കിടക്കുകയുമാണ്.

പ്രകൃതിക്ഷോഭം ഏറ്റവും സാരമായി ബാധിച്ച ന്യൂബോണ്‍ പോലുള്ള ഇടങ്ങളില്‍ നൂറിലധികം പേര്‍ കുടങ്ങിക്കിടക്കുന്നുണ്ട്. റൈറ്റ്‌സിവിലെ ബീച്ചിന് സമീപം മണ്ണിടിച്ചിലുണ്ടായി. പലയിടങ്ങളിലും ഗതാഗതം തടസപ്പെട്ടു. നോര്‍ത്ത് കരോലിനയില്‍ വെള്ളപ്പൊക്കം രൂക്ഷമാകാനുള്ള സാധ്യതയാണ് അധികൃതര്‍ കാണുന്നത്. നേരത്തെ വെള്ളപ്പൊക്കമുണ്ടായിട്ടില്ലാത്ത ഇടങ്ങളിലും ഇത്തവണ അത് പ്രതീക്ഷിക്കുന്നുണ്ട്. മരങ്ങള്‍ കടപുഴകി വീണും മറ്റും നിരവധി ഇടങ്ങളില്‍ നാശനഷ്ടമുണ്ടായി. 40 ബില്യണ്‍ ഡോളറിന്റെ വരെ നഷ്ടമുണ്ടായതായാണ് ഓക്‌സ്‌ഫോര്‍ഡ് എക്കണോമിക്‌സിലെ ഗ്രിഗറി ഡാക്കോയുടെ കണക്ക്. യുഎസ് ചരിത്രത്തിലെ ഏറ്റവും നഷ്ടമുണ്ടാക്കിയ 10 ചുഴലിക്കൊടുങ്കാറ്റുകളില്‍ ഒന്നാണിത്.

അതേസമയം പസിഫിക് മേഖലയില്‍ ഫിലിപ്പൈന്‍സിലാണ് ചുഴലിക്കാറ്റ് നാശം വിതക്കുന്നത്. മാംഗ്ഹട്ട് എന്നത് മാംഗോസ്റ്റിന്‍ പഴത്തിന് തായ് ഭാഷയില്‍ പറയുന്ന പേരാണ്. ഈ വര്‍ഷം ഫിലിപ്പൈന്‍സിനെ ആക്രമിക്കുന്ന 15ാമത് ചുഴലിക്കാറ്റാണിത്. വടക്കന്‍ ഫിലിപ്പൈന്‍സില്‍ കനത്ത മഴയും അതിശക്തമായ കാറ്റുമാണുള്ളത്. പ്രകൃതിക്ഷോഭം രൂക്ഷമായ മേഖലകളില്‍ നിന്ന് പതിനായിരക്കണക്കിന് പേരെ ഒഴിപ്പിച്ചു. ലൂസോണ്‍ ദ്വീപിലെ കഗായന്‍ പ്രവിശ്യയില്‍ മണ്ണിടിച്ചിലുണ്ടായി. ഫിലിപ്പൈന്‍സില്‍ 50 ലക്ഷത്തിലധികം പേര്‍ പ്രകൃതിക്ഷോഭ ഭീഷണിയിലാണ്. പ്രസിഡന്റ് റോഡ്രിഗോ ഡ്യുവെര്‍ട്ടെയുടെ അധ്യക്ഷതയില്‍ ഇന്നലെ അടിയന്തര യോഗം ചേര്‍ന്നിരുന്നു. ചൈനയിലെ ജനസാന്ദ്രത കൂടിയ തെക്കന്‍ തീരപ്രദേശത്തേയ്ക്ക് മാംഗ്ഹട്ട് നീങ്ങിയേക്കുമെന്ന് കാലാവസ്ഥ പ്രവചനം. ഹോങ്കോംഗില്‍ അധികൃതര്‍ മുന്നൊരുക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍