UPDATES

വിദേശം

സൗദി മുന്‍ കിരീടവകാശി മുഹമ്മദ് ബിന്‍ നായിഫ് രാജകുമാരന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു

നായിഫ് രാജകുമാരന്‍ വീട്ടുതടങ്കലിലാണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍

സൗദി മുന്‍ കിരീടവകാശി മുഹമ്മദ് ബിന്‍ നായിഫ് രാജകുമാരന്റെ ബാങ്ക് അക്കൗണ്ടുകള്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ നേതൃത്വത്തിലുള്ള അഴിമതിവിരുദ്ധ സമിതി മരവിപ്പിച്ചു. 1700ഓളം ഉന്നതരുടെ ബാങ്ക് അക്കൗണ്ടുകള്‍ സൗദി മരവിപ്പിച്ചിട്ടുണ്ടെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അതേ സമയം നേരത്തെ അറസ്റ്റ് ചെയ്ത 11 രാജകുമാരന്മാരെയും ആഡംബര ഹോട്ടലായ റിയാദിലെ റിറ്റ്‌സ് കാള്‍ട്ടണില്‍ തടവിലാക്കിയിരിക്കുകയാണ്. രാജകുടുംബാംഗങ്ങളായ അമ്പതോളം പേരാണ് റിറ്റ്‌സ് കാള്‍ട്ടണില്‍ തടവിലുള്ളത്.

വിപണിക്കുവേണ്ടിയുള്ള സൗദിയുടെ മാറ്റം വഹാബികള്‍ അംഗീകരിക്കുമോ?

സൗദി കിരീടാവകാശിയും അഭ്യന്തരമന്ത്രിയുമായിരുന്ന നായിഫ് രാജകുമാരനെ പുറത്താക്കിക്കൊണ്ടാണ് സല്‍മാന്‍ രാജാവ് കഴിഞ്ഞ ജൂണില്‍ തന്റെ മകനായ മുഹമ്മദ് ബിന്‍ സല്‍മാനെ കിരിടാവകാശിയായി നിയമിച്ചത്. തുടര്‍ന്ന് നായിഫ് രാജകുമാരന്‍ വീട്ടുതടങ്കലിലാണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

റിറ്റ്‌സ് കാള്‍ട്ടണ്‍: സൗദി രാജകുമാരന്മാര്‍ക്ക്‌ വേണ്ടി മറ്റൊരു കൊട്ടാരം – ആഡംബര ജയില്‍

സൗദി ഭരണകൂടത്തിന്റേത് ചെറിയ വിമര്‍ശനങ്ങളോടു പോലുമുള്ള അസഹിഷ്ണുത

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍