UPDATES

വിദേശം

പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന് അഴിമതി കേസില്‍ ഏഴ് വര്‍ഷം തടവ്

അല്‍ അസീസിയ മില്‍സ് അഴിമതി കേസിലാണ് ശിക്ഷ. അതേസമയം പനാമ പേപ്പേഴ്‌സുമായി ബന്ധപ്പെട്ട നിക്ഷേപ തട്ടിപ്പ് കേസില്‍ ഷരീഫിനെ വെറുതെവിട്ടു.

അഴിമതി കേസില്‍ പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന് ഏഴ് വര്‍ഷം തടവ് ശിക്ഷ. ഇസ്ലാമബാദിലെ അഴിമതി വിരുദ്ധ കോടതിയാണ് ശിക്ഷ വിധിച്ചത്. അല്‍ അസീസിയ മില്‍സ് അഴിമതി കേസിലാണ് ശിക്ഷ. അതേസമയം പനാമ പേപ്പേഴ്‌സുമായി ബന്ധപ്പെട്ട നിക്ഷേപ തട്ടിപ്പ് കേസില്‍ ഷരീഫിനെ വെറുതെവിട്ടു. വിധി കേള്‍ക്കാന്‍ നവാസ് ഷരീഫ് കോടതിയിലെത്തിയിരുന്നു. അവന്യൂഫീല്‍ഡ് അപ്പാര്‍ട്ട്‌മെന്റ്‌സ് കേസ്, ഇന്‍വെസ്റ്റ്‌മെന്റ് കേസ്, അല്‍ അസീസിയ സ്റ്റീല്‍ മില്‍സ് കേസ് എന്നിവയിലാണ് നാഷണല്‍ അക്കൗണ്ടബിളിറ്റി ബ്യൂറോ, നവാസ് ഷരീഫിനും കുടുംബാംഗങ്ങള്‍ക്കുമെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്.

2017 ജൂലായില്‍ സുപ്രീം കോടതി ഷരീഫിനെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയിരുന്നു. പനാമ പേപ്പേഴ്‌സ് കേസിലായിരുന്നു ഇത്. 2018 ജൂലായില്‍ അവന്യുഫീല്‍ഡ് അപ്പാര്‍ട്ട്‌മെന്റ്‌സ് കേസില്‍ ഷരീഫിനു മകള്‍ മറിയം നവാസിനും മരുമകന്‍ മുഹമ്മദ് സഫ്ദറിനും കോടതി തടവുശിക്ഷ വിധിച്ചിരുന്നു. നവാസ് ഷരീഫിന് 11 വര്‍ഷവും മറിയം നവാസിന് എട്ട് വര്‍ഷവും സഫ്ദറിന് ഒരു വര്‍ഷവുമായി തടവുശിക്ഷ വിധിച്ചത്. ലണ്ടനില്‍ ആഡംബര ഫ്‌ളാറ്റുകള്‍ വാങ്ങിയതുമായി ബന്ധപ്പെട്ടാണ് ഈ കേസ്. തിരഞ്ഞെടുപ്പിന് മുമ്പായി പാകിസ്താനിലെത്തിയ നവാസ് ഷരീഫും മകളും അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കപ്പെട്ടു. എന്നാല്‍ സെപ്റ്റംബറില്‍ ഇസ്ലാമബാദ് മൂന്ന് പേര്‍ക്കും ജാമ്യം നല്‍കിയിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍