UPDATES

വിദേശം

ഭാര്യയുടെ മരണത്തിന് പിന്നാലെ യുഎസ് മുന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ്‌ ആശുപത്രിയില്‍

ഭാര്യ ബാര്‍ബറ ബുഷിന്റെ സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം ഞായറാഴ്ചയായിരുന്നു 93 കാരനായ ബുഷിനെ ഹൂസ്റ്റണിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പാര്‍ക്കിംഗ്‌സണ്‍ രോഗബാധിതനായ അദ്ദേഹത്തിന്റെ രക്തത്തിലുണ്ടായ അണുബാധയെ തുടര്‍ന്നാണ് അരോഗ്യ നില മോശമായത്.

യുഎസ് മുന്‍ പ്രസിഡന്റും മുന്‍ പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യു ബുഷിന്‍റെ പിതാവുമായ ജോര്‍ജ്ജ് എച്ച് ഡബ്ല്യു ബുഷിനെ (ജോര്‍ജ് ബുഷ് സീനിയര്‍) ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ആഴ്ച അന്തരിച്ച അദ്ദേഹത്തിന്റെ ഭാര്യ ബാര്‍ബറ ബുഷിന്റെ സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം ഞായറാഴ്ചയായിരുന്നു 93 കാരനായ ബുഷിനെ ഹൂസ്റ്റണിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പാര്‍ക്കിംഗ്‌സണ്‍ രോഗബാധിതനായ അദ്ദേഹത്തിന്റെ രക്തത്തിലുണ്ടായ അണുബാധയെ തുടര്‍ന്നാണ് അരോഗ്യ നില മോശമായത്. ബുഷിന്‍റെ ആരോഗ്യനിലയില്‍ പുരോഗതി ഉള്ളതായി അദ്ദേഹത്തിന്‍റെ വക്താവ് ജിം മാക്ഗ്രാത്ത് പറഞ്ഞു.

ശനിയാഴ്ച നടന്ന ബാര്‍ബറ ബുഷിന്‍റെ സംസ്‌കാര ചടങ്ങില്‍ മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍, ബരാക്ക് ഒബാമ, പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ പത്‌നി മെലാനിയ ട്രംപ് തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു. രോഗബാധയെ തുടന്ന് വീല ചെയറില്‍ കഴിയുന്ന സീനിയര്‍ ട്രംപിനെ സമീപ കാലത്ത് ശ്വാസകോശ സംബന്ധമായ പ്രശനങ്ങളെ തുടര്‍ന്ന് പലതകവണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ജോര്‍ജ് ഹെര്‍ബര്‍ട്ട് വാക്കര്‍ ബുഷ് എന്ന സീനിയര്‍ ബുഷ് 1989 മുതല്‍ 1993 വരെ യുഎസ് പ്രസിഡന്റായിരുന്നു. യുഎസ് കോണ്‍ഗ്രസ് അംഗം, സിഐഎ ഡയറക്ടര്‍, റൊണാള്‍ഡ് റീഗന്റെ വൈസ് പ്രസിഡന്റ് എന്നീ നിലകളിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍