UPDATES

വിദേശം

സാൻഡ്‌വിച്ച് കൊടുക്കാൻ വൈകി, ഉപഭോക്താവ് വെയിറ്ററെ വെടിവച്ചു കൊന്നു

പാരീസിന്റെ പ്രാന്തപ്രദേശത്തുള്ള നഗരമായ നോയിസി-ലെ-ഗ്രാൻഡിലെ ഒരു പിസ്സാ ഷോപ്പിലാണ് സംഭവം.

സാൻഡ്‌വിച്ച് കൊടുക്കാൻ വൈകിയതിന് ഉപഭോക്താവ് വെയിറ്ററെ വെടിവച്ചു കൊന്നു. പാരീസിന്റെ പ്രാന്തപ്രദേശത്തുള്ള നഗരമായ നോയിസി-ലെ-ഗ്രാൻഡിലെ ഒരു പിസ്സാ ഷോപ്പിൽ വെച്ചാണ് ആക്രമണം നടന്നത്. വെയിറ്റർ സംഭവ സ്ഥലത്തു വച്ചുതന്നെ മരിച്ചു.

കൃത്യം നടന്നയുടൻ തോക്കുധാരിയായ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. പോലീസ് കൊലപാതകത്തിന് കേസെടുത്തു. പുതുതായി തുറന്ന ഷോപ്പാണ് അതെന്നും ആദ്യമായാണ് ആ പ്രദേശത്ത് അത്തരമൊരു സംഭവം നടക്കുന്നതെന്നും പ്രദേശവാസികൾ പറയുന്നു. ‘ഒരു സാൻഡ്‌വിച്ചിനുവേണ്ടിയാണോ ഒരു മനുഷ്യനെ കൊന്നു കളഞ്ഞതെന്ന്’ നാട്ടുകാർ ആശ്ചര്യത്തോടെ ചോദിക്കുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍